Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചുരുണ്ട മുടിയുടെ സ്ഥിരത നിലനിര്‍ത്താന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഹെയര്‍മാസ്കുകള്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് പലപ്പോഴും ചുരുണ്ട മുടിയുള്ളവരാണ്. എന്നാല്‍ ഇത് എപ്രകാരം കൈകാര്യം ചെയ്യണം എന്നുള്ളത് പലരേയും ബുദ്ധിമുട്ടിലാക്കുന്നു. ചുരുണ്ട മുടിയുള്ളവര്‍ക്ക് അത് കൃത്യമായി മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടി ചില ഹെയര്‍മാസ്കുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും മുടിയുടേ ഘടനയേയും സഹായിക്കുന്നു.
മുടിക്ക് തിളക്കം നല്‍കുന്നതിനും ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചുരുണ്ട മുടിക്ക് ആരോഗ്യം നിലനിര്‍ത്താനും മുടിയുടെ തിളക്കം നിലനിര്‍ത്തുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. വീട്ടില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാണ്.

വെളിച്ചെണ്ണയും തേനും മാസ്ക്
വെളിച്ചെണ്ണ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, അതേസമയം തേന്‍ മുടിക്ക് നല്ല തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. ഈ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തുക. മിശ്രിതം മുടിയില്‍ മിക്സ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം.
തൈരും വാഴപ്പഴ മാസ്ക്കും
തൈര് പ്രോട്ടീന്‍ നല്‍കുതാണ്. ഇത് മുടിക്കുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വാഴപ്പഴം മികച്ച ഗുണങ്ങളാണ് മുടിക്ക് നല്‍കുന്നത്. ഒരു പഴുത്ത ഏത്തപ്പഴം പിഴിഞ്ഞ് അതില്‍ അരക്കപ്പ് തൈരില്‍ കലര്‍ത്തുക. പേസ്റ്റ് നിങ്ങളുടെ മുടിയില്‍ തുല്യമായി പുരട്ടിയതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകേണ്ടതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
കറ്റാര്‍ വാഴയും ഒലിവ് ഓയില്‍ മാസ്കും
കറ്റാര്‍ വാഴ തലയോട്ടിയെ പല പ്രശ്നങ്ങളില്‍ നിന്നും പരിഹരിക്കുന്നു. അത് മാത്രമല്ല ഒലിവ് ഓയില്‍ ചുരുണ്ട മുടിക്ക് വേണ്ടത്ര ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും യോജിപ്പിക്കുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 25 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക.
ഉലുവ മാസ്ക്
മുടിയുടെ ആരോഗ്യത്തിനായി ഉലുവ മാസ്ക് മികച്ചതാണ്. ഇത് നിങ്ങളുടെ മുടിയുടെ എല്ലാ കേടുപാടുകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പ്രോട്ടീനുകളും വിറ്റാമിനുകളും ഉലുവയിലുള്ളത്. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ക്കുക. അടുത്ത ദിവസം ഇവ പേസ്റ്റാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
അവോക്കാഡോ, മുട്ട മാസ്ക്
അവോക്കാഡോ മുടിയുടെ ആരോഗ്യം പോഷിപ്പിക്കുന്നതോടൊപ്പം തന്നെ ഈര്‍പ്പവും നിലനിര്‍ത്തുന്നു. അതേസമയം മുട്ട അവശ്യ പ്രോട്ടീനുകള്‍ നല്കുന്നു. ഒരു അവോക്കാഡോ മാഷ് ചെയ്ത് ഒരു മുട്ടയുമായി മിനുസമാര്‍ന്നതുവരെ ഇളക്കാവുന്നതാണ്. ശേഷം മിശ്രിതം നിങ്ങളുടെ മുടിയിലൂടെ തേച്ച് പിടിപ്പിക്കണം. പിന്നീട് 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
