Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ചര്‍മത്തിലെ പാടുകള്‍ എളുപ്പത്തില്‍ അകറ്റും പ്രകൃതിദത്തവഴികള്‍
മുഖത്തോ ചര്‍മ്മത്തിലോ ഉണ്ടാകുന്ന പാടുകള്‍ നിങ്ങളുടെ ആത്മവിശ്വാസം കെടുത്താറില്ലേ? ഭൂതകാല ഓര്‍മകള്‍ പേറുന്ന ശരീരത്തിലെ ഇത്തരം പാടുകള്‍ മായ്ക്കാനുള്ള പ്രതിവിധികള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്.അപകടങ്ങള്‍,പൊള്ളല്‍,കുരുക്കള്‍,മുറിവുകള്‍ എല്ലാം തന്നെ നമ്മുടെ ശരീരത്തില്‍ ചില പാടുകള്‍ അവശേഷിപ്പിക്കും.ഇത് പൂര്‍ണ്ണമായും മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാന്‍ കഴിയും.ചര്‍മ്മത്തില്‍ നിറവ്യത്യാസം ഉണ്ടാക്കുന്ന ഇത്തരം പാടുകള്‍ പലപ്പോഴും നമ്മുടെ ഉറക്കം കെടുത്താറുണ്ട്. പലരും പ്ളാസ്റ്റിക് സര്‍ജറി പോലുള്ള പല മാര്‍ഗങ്ങളും മറ്റു ചികിത്സകള്‍ക്കും പോകാറുണ്ട്.എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ ഇതിനെ ലഘൂകരിക്കുന്നതാണ് ഫലപ്രദമായ പോംവഴി.
മുഖം,കൈ കാലുകള്‍ പോലെ പുറമെ കാണുന്ന ഭാഗത്തെ പാടുകള്‍ പെട്ടെന്ന് മാറ്റണമെന്ന് നാം എല്ലാവരും ആഗ്രഹിക്കും.നാരങ്ങ,കറ്റാര്‍വാഴ ,ഉരുളക്കിഴങ്ങ് തുടങ്ങി പല സാധനങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഇത്തരം വസ്തുക്കള്‍ നമ്മുടെ ചര്‍മ്മത്തിലെ പാടുകള്‍ നിശേഷം നീക്കും.ഇത്തരത്തില്‍ പ്രകൃതിദത്തമായ വിധത്തില്‍ എങ്ങനെ നമ്മുടെ ശരീരത്തിലെ പാടുകള്‍ മാറ്റാമെന്ന് നോക്കാം.

ബേക്കിങ് സോഡ
ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാന്‍ കഴിവുള്ള മികച്ച ഒരു എക്സ്ഫോളിയേറ്റര്‍ ആണ് ബേക്കിങ്സോഡ.ഒരു ഭാഗം ബേക്കിങ്സോഡയും അതിന് ഇരട്ടി അളവില്‍ വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.ഈ പേസ്റ്റ് നിങ്ങളുടെ ശരീരത്തിലെ പാടുകള്‍ ഉള്ള ഭാഗത്തു മൃദുവായി ഉരസുക.ഏതാനും മിനിറ്റുകള്‍ ഉരസിയ ശേഷം കഴുകിക്കളയുക.അമിതമായി ഉരസി ചര്‍മ്മത്തിന്റെ സ്വാഭാവിക നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.
വെളിച്ചെണ്ണ
വളരെ പണ്ട് മുതല്ക്കേ ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ് വെളിച്ചെണ്ണ.പ്രകൃതിയുടെ വരദാനമായ വെളിച്ചെണ്ണ ദൈനംദിന ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ്.ഒമേഗ ഫാറ്റി ആസിഡുകളുടെ കലവറയായ വെളിച്ചെണ്ണ പഴയ പാടുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കവും ഈര്‍പ്പവും നിലനിര്‍ത്താനും സഹായിക്കും.അതിനാല്‍ പാടുകള്‍ ഉള്ള ഭാഗത്തു വെളിച്ചെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക
കറ്റാര്‍വാഴ
ചര്‍മസംരക്ഷണത്തിന് ഏറ്റവും യോജിച്ച ഒന്നാണ് കറ്റാര്‍വാഴ.പ്രകൃതിയുടെ വരദാനം എന്നുവേണം പറയാന്‍.ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ള കറ്റാര്‍വാഴ പഴയ പാടുകള്‍ മായ്ക്കാന്‍ ഉത്തമമാണ്.ചര്‍മ്മത്തില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന ഒരു മാജിക്കല്‍ ജെല്ലാണ് കറ്റാര്‍വാഴ.ചര്‍മ്മത്തിന്റെ അസ്വസ്ഥത മാറ്റാനും, പാടുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.ദിവസേന കറ്റാര്‍വാഴ ജെല്‍ ശരീരത്തില്‍ പുരട്ടി മസാജ് ചെയ്തശേഷം തണുത്തവെള്ളത്തില്‍ കഴുകിക്കളയുക.

വിറ്റാമിന്‍ ഇ കാപ്സ്യൂള്‍
പലതരം വിറ്റാമിന്‍ സപ്ലിമെന്റുകള്‍ കൊണ്ട് ചര്‍മ്മത്തിലെ പാടുകള്‍ ലഘൂകരിക്കാന്‍ കഴിയും.അത്തരത്തില്‍ ഒന്നാണ് വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍.രാത്രി കിടക്കുന്നതിനു മുന്‍പ് വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍ പൊട്ടിച്ചു പാടുകളില്‍ പുരട്ടുക.രാവിലെ വെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതിയാകും. പാടുകള്‍ മാറാന്‍ ഫലപ്രദമായ ഒന്നാണ് വിറ്റാമിന്‍ ഇ ക്യാപ്സ്യൂള്‍.
ഉരുളക്കിഴങ്ങ്
നമ്മുടെ അടുക്കളയില്‍ എപ്പോഴും കാണുന്ന ഉരുളക്കിഴങ്ങ് പാടുകള്‍ മായ്ക്കാനും മികച്ചതാണ്.ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയ ഉരുളക്കിഴങ്ങ് ജ്യൂസ് ചര്‍മ്മത്തെ വൃത്തിയാക്കുകയും പാടുകളും നിറവ്യത്യാസവും കുറയ്ക്കുകയും ചെയ്യുന്നു.രണ്ടു സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് ഒരു കോട്ടണില്‍ മുക്കി പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക.ഏതാനും മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക.ഏതാനും ആഴ്ചകള്‍ കൊണ്ട് പാടുകള്‍ മാറി തിളക്കമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.
നാരങ്ങാനീര്
ചര്‍മ്മസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ.അസിഡിക് ഗുണങ്ങള്‍ ഉള്ള നാരങ്ങ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തിലെ പാടുകളും ചുവപ്പുമെല്ലാം അകറ്റി തിളക്കമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കും.നാരങ്ങാ പിഴിഞ്ഞ് നീരെടുത്തു ഒരു കോട്ടണില്‍ മുക്കി ചര്‍മ്മത്തിലെ പാടുകളില്‍ പുരട്ടുക.ഏതാനും മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക.പാടുകള്‍ നീങ്ങി തിളക്കമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും
തേന്‍
വര്‍ഷങ്ങളായി ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് തേന്‍.പൊള്ളലിനും ,മുറിവുകള്‍ ഉണങ്ങാനും വളരെക്കാലം മുതല്ക്കേ തേന്‍ ഉപയോഗിച്ച് വരുന്നു.തേനിലെ ബയോആക്റ്റീവ് ഘടകങ്ങള്‍ മുറിവുകള്‍ ഉണങ്ങാനും പുതിയ കോശങ്ങള്‍ ഉണ്ടാകാനും സഹായിക്കുന്നു. പാടുകള്‍ മായ്ക്കാനും മുറിവുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന തേന്‍ പ്രകൃതിയുടെ വരദാനം എന്നതില്‍ സംശയമില്ല.

ലാവെന്‍ഡര്‍ ഓയില്‍
ആന്റി ഫംഗല്‍,ആന്റി ഇന്‍ഫ്ളമേറ്ററി,ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ലാവെന്‍ഡര്‍ ഓയില്‍. ഇത് ചര്‍മ്മത്തിലെ അണുബാധ അകറ്റുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.കൂടാതെ മുറിവുകള്‍ ഉണക്കുകയും പാടുകള്‍ അകറ്റി മൃദുലവും സുന്ദരവുമായ ചര്‍മ്മം സമ്മാനിക്കുകയും ചെയുന്നു. ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതിന് ചര്മ്മസംരക്ഷണത്തിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.തൈര്,തേങ്ങാവെള്ളം.ഗ്രീന്‍ ടി എന്നീ ആരോഗ്യകരമായ പാനീയങ്ങള്‍ ദിവസേന ഉള്‍പ്പെടുത്തുക.ഇവയെല്ലാം പാടുകള്‍ മായാനും മുറിവുകള്‍ ഉണങ്ങാനും സഹായിക്കും.



Click it and Unblock the Notifications
