Latest Updates
-
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ!
കണക്കുകൂട്ടുന്ന ദിവസത്തിനുള്ളില്‍ തന്നെ മുടി സൂപ്പറാക്കും തേങ്ങാപ്പാല്‍ - ചെമ്പരത്തി
മുടിയുടെ ആരോഗ്യം എന്നത് എപ്പോഴും അല്പം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതെല്ലാം നമുക്ക് പൂര്‍ണ പരിഹാരം തരണം എന്നില്ല. പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നതോടൊപ്പം തന്നെ പലര്‍ക്കും ആത്മവിശ്വാസവും നശിക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രദ്ധിക്കുന്നതും. കാരണം മുടിയുടെ അനാരോഗ്യം അത്രയേറെയാണ് നമ്മളെ തളര്‍ത്തുന്നത്.
എന്നാല്‍ മുടിക്ക് ഇനി പഴയ പോലെ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന തരതതിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് നാം മുടിയില്‍ ഉപയോഗിക്കുന്ന സ്പെഷ്യല്‍ ഹെയര്‍ മാസ്ക്. തേങ്ങാപ്പാലും ചെമ്പരത്തിയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെങ്കില്‍ അതിന് മികച്ച ഓപ്ഷന് എന്തുകൊണ്ടും തേങ്ങാപ്പാലും ചെമ്പരത്തിയും തന്നെയാണ്.

ഹെയര്‍മാസ്ക് തയ്യാറാക്കാം
തേങ്ങാപ്പാലും ചെമ്പരത്തിയും മിക്സ് ചെയ്ത് തയ്യാറാക്കുന്ന ഈ ഹെയര്‍മാസ്ക് മുടിയുടെ അറ്റം പിളരുന്നതിനെ പൂര്‍ണമായും തടയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ ഹെയര്‍മാസ്ക് എപ്രകാരം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം അല്പം ചെമ്പരത്തി ഉണക്കിപ്പൊടിച്ചത് വേണം. അതിലേക്ക് നല്ല കട്ടിത്തേങ്ങാപ്പാല്‍ മിക്സ് ചെയ്യുക.. ആവശ്യമെങ്കില്‍ അല്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ഇത് എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കാം.
ഈ ഹെയര്‍മാസ്ക് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. കണ്ടീഷണര്‍ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് മുടിയില്‍ നിന്ന് നല്ലതുപോലെ കഴുകിക്കളഞ്ഞ് സ്വാഭാവികമായ രീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. ഇത് നിങ്ങളുടെ മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ അറ്റം പിളരുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഗുണങ്ങള്‍
മുടിയുടെ അറ്റം പിളരുന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. ഇത് മുടിയുടെ വളര്‍ച്ചയെ പൂര്‍ണമായും നിര്‍ത്തുന്നു. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലരില്‍ ഈ പ്രശ്നം വളരെ ഭീകരമായി തന്നെ മാറാതെ നില്ക്കുന്നു. ഇത്തരം അവസ്ഥയില്‍ നമ്മള് ശ്രദ്ധിക്കേണ്ടത് തേങ്ങാപ്പാല്‍-ചെമ്പരത്തി ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റത്തുള്പ്പടെ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയുന്നതിലൂടെ മുടിയുടെ അറ്റം പിളരുന്ന പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പ്രതിരോധം തീര്‍ക്കുന്നു.
ആഴ്ചയില്‍ മൂന്ന് തവണ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ കരുത്തും ഉള്ളും വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നു തേങ്ങാപ്പാല്‍ - ചെമ്പരത്തി ഹെയര്‍മാസ്ക്. ഇത് നിങ്ങളുടെ ആത്മവിശ്വാസം പോലും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് ഇത് മുടിയില്‍ പ്രയോഗിക്കാവുന്നതാണ്.

മറ്റ് ഗുണങ്ങള്‍
മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങള്‍ കൂടി മുടിക്ക് നല്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം നല്കുന്നു. ഇത് കൂടാതെ തലയോട്ടിയിലെ വരള്‍ച്ച ഫംഗസ് സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി ഈ മിശ്രിതം സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചുരുങ്ങിയത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്.
മുടി വളര്‍ത്തുന്ന കാര്യത്തിലും എന്തുകൊണ്ടും മികച്ചതാണ് ഈ ഹെയര്‍മാസ്ക്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും കരുത്തും നിറവും ആവശ്യമായ പോഷകങ്ങളും നല്കുന്നു. ഇതിലുള്ള അമിനോ ആസിഡുകള്‍ മുടിയില്‍ കരോട്ടിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മുടിയുടെ മൊത്തത്തിലുള്ള കനം വര്‍ദ്ധിപ്പിക്കുകയും മുടി കട്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. ചെമ്പരത്തിയുടെ ഗുണങ്ങള്‍ മുടിയില്‍ കാണിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു. വെറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മുടിയില്‍ മാറ്റം കാണാന്‍ സാധിക്കും.



Click it and Unblock the Notifications