Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
വേനലില്‍ തലയോട്ടി ഒന്ന് ക്ലീന്‍ ചെയ്യൂ: എന്നാല്‍ മാത്രം മുടി വളരും
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും നമ്മുടെ തലയോട്ടിയെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും മുടിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തേയും ആത്മവിശ്വാസത്തേയും ബാധിക്കുന്നത്. താരന് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ തലയോട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് മുടിയില്‍ പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് തലയോട്ടിയില്‍ പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങളും. പലപ്പോഴും താരന് വളരാന്‍ ഏറ്റവും അനുയോജ്യമായ ഒരു കാലാവസ്ഥയിലൂടെയാണ് നാം കടന്നു പോവുന്നത്. അതില്‍ വരുന്നതാണ് വേനല്‍ക്കാലം. വേനലില്‍ പലപ്പോഴും അല്പം ശ്രദ്ധ എന്ത് തന്നെയായാലും ആവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.

വേനല്‍ക്കാലം എന്നാല്‍ അമിതമായ വിയര്‍പ്പ് തന്നെയാണ് ഏറ്റവും വലിയ ശത്രു. ഇത് താരന് മാത്രമല്ല മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്നത് തന്നെയാണ് സത്യം. അമിതമായ വിയര്‍പ്പിന്റെയും തലയോട്ടിയിലെ അമിതമായ വരള്‍ച്ചയുടെയും ഫലമായി പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ തലയില്‍ ഉണ്ടാവുന്നു. ഇത് അമിതമായ ചൊറിച്ചില്‍ ഫംഗസ് അണുബാധ, ഡെര്‍മറ്റൈറ്റിസ്, തലയോട്ടിയിലെ ചൊറിച്ചില്‍, എന്നിവയ്ക്കൊപ്പം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് വേണ്ടി ശരിയായ ശുചിത്വം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. വേനല്‍ക്കാലത്ത് എപ്രകാരം തലയോട്ടി ആരോഗ്യത്തോടെ സൂക്ഷിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
തലയോട്ടി പതിവായി കഴുകുക
മുടി കഴുകുന്നതിന് വളരെയധികം പ്രാധാന്യം നല്‍കണം. അതേ പ്രാധാന്യം തന്നെ തലയോട്ടി കഴുകുമ്പോഴും നല്‍കണം. കാരണം മുടി കഴുകിയാല്‍ തന്നെ അത് വൃത്തിയായി നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും. ഇത് അമിതമായുണ്ടാവുന്ന വിയര്‍പ്പിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. വേനലില്‍ അടിഞ്ഞ് കൂടുന്ന ഇത്തരം പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അതുകൊണ്ട് തന്നെ തല കഴുകുന്നതിലൂടെ പരിഹാരം കാണാന്‍ സാധിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി കഴുകുക.
കടുപ്പമുള്ള ഷാംപൂ ഒഴിവാക്കുക
പല തരത്തിലുള്ള ഷാമ്പൂ ഉണ്ട്, ഇതില്‍ തന്നെ കഠിനമായ ഷാമ്പൂ ഉണ്ട് സോഫ്റ്റ് ആയതും ഉണ്ട്. ഈ അവസ്ഥയില്‍ ഇത്തരം ഷാമ്പൂ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം വരണ്ട കാറ്റും ചൂടും വിയര്‍പ്പും എല്ലാം കൂടി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തേയും തലയോട്ടിയേയും വരണ്ടതാക്കുന്നു. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഷാമ്പൂ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ കുറയ്ക്കുക
പലരും മുടിയില്‍ പലവിധത്തിലുള്ള സ്റ്റൈലിംഗ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്റ്റൈലിംഗ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി തലയോട്ടി കൂടുതല്‍ വരണ്ടതായി മാറുന്നു. മാത്രമല്ല അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഓയില്‍ മസാജ്
ഇത് നിങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ഓയില്‍ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മുടിയെ നശിപ്പിക്കുന്നതോടൊപ്പം തന്നെ തലയോട്ടിയിലും പ്രശ്നങ്ങള്‍ സൃ്ഷ്ടിക്കുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് ദിനവും ഓയില്മസ്സാജ് ചെയ്യുന്നത് തന്നെ വേനലില്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വെളിച്ചെണ്ണ അതിന് വേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്.

വെള്ളം കുടിക്കുക
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ആരോഗ്യത്തിന് എന്ന പോലെ തന്നെ തലയോട്ടിയുടെ ആരോഗ്യത്തിനും ജലാംശം നിലനിര്‍ത്തുന്നതിനും വേണ്ടി ദിനവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ മുടിയുടെ ആരോഗ്യം മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ സാധിക്കുന്നു. ജലാംശം ഉള്ളതിനാല്‍ അത് തലയോട്ടി വൃത്തിയായി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications