Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ഷാമ്പൂവിനും എണ്ണക്കും പിടിതരാത്ത താരന് പ്രതിരോധിക്കാന്‍ ഈ വിറ്റാമിനുകള്‍
മുടിയുടെ ആരോഗ്യത്തിന് താരന് എപ്പോഴും ഒരു പ്രശ്നമാണ്, ഇത് തലയോട്ടിയെ മാത്രമല്ല ഒരാളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു. ഇതിനെ നേരിടുന്നതിന് വേണ്ടി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ച് അതിനെ തുരത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അത് നിങ്ങളില്‍ കൂടുതല്‍ പിടിമുറുക്കുന്നു. എന്നാല്‍ മരുന്നും ഷാമ്പൂവും ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രത്യേക വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഈ പ്രശ്നത്തെ നേരിടാന്‍ നിങ്ങളെ സജ്ജമാക്കുന്നു. താരന് ഇല്ലാതാവുന്നതോടെ തന്നെ ശക്തമായ മുടി വളര്‍ച്ചക്കും സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ പോഷകങ്ങളാണ് ഇതിലൂടെ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം.

പ്രധാന വിറ്റാമിനുകളും ധാതുക്കളും
വിറ്റാമിന്‍ ബി, ഡി, ഇ, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് തലയോട്ടിയുടെ ആരോഗ്യത്തിനും മുടിയുടെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ബി, പ്രത്യേകിച്ച് ബി 6, ബി 12 എന്നിവ നിങ്ങളുടെ ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ മികച്ചതാക്കുന്നതിനും തലയോട്ടിയിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി താരന് കുറയുകയും ആരോഗ്യമുള്ള മുടിയിഴകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
അലോപ്പേസിയക്ക് പരിഹാരം
വിറ്റാമിന്‍ ഡി പുതിയ രോമകൂപങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മുടിയുടെ അസ്വസ്ഥതകള്‍ കുറക്കുന്നതിന് വേണ്ടിയും അലോപ്പേസിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. തലയോട്ടിയേയും മുടിയേയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് ആന്റി ഓക്സിഡന്റുകളില്‍ മികച്ച വിറ്റാമിന്‍ ഇ. ഇതിന്റെ അഭാവമാണ് പലപ്പോഴും താരന് കാരണമാകുന്നത്. എന്നാല്‍ ഇതിന് വേണ്ടി ഭക്ഷണത്തില്‍ ബദാം, ചീര തുടങ്ങിയ വിറ്റാമിന്‍ ഇ ഉള്‍പ്പെടുത്തണം.
സിങ്ക് നിര്‍ബന്ധം
മുടിയുടെ ആരോഗ്യത്തിന് സിങ്ക് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ മുടി വളര്‍ച്ചക്ക് സഹായിക്കും. മുടിയുടെ ഫോളിക്കിളുകള്‍ക്ക് ചുറ്റുമുള്ള എണ്ണ ഗ്രന്ഥികള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സിങ്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ താരനെ പ്രതിരോധിക്കുകയും ആരോഗ്യമുള്ള മുടിയിഴകള്‍ സമ്മാനിക്കുകയും ചെയ്യുന്നു. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ കക്ക, ബീഫ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
സെലിനിയം
തലയോട്ടിയുടെയും മുടിയുടേയും ആരോഗ്യത്തിന് ഒരുപോലെ ആവശ്യമായ മറ്റൊരു ധാതുവാണ് സെലിനിയം. താരന് ഉണ്ടാക്കുന്ന ഫംഗസുകള്‍ക്ക് ആക്കം കൂട്ടുന്നത് പലപ്പോഴും സെലിനിയത്തിന്റെ കുറവാണ്. അതുകൊണ്ട് തന്നെ ഇത് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഹേസല്‍ നട്സ്, ഗോതമ്പ് ബ്രെഡ്, സൂര്യകാന്തി വിത്തുകള്‍ എന്നിവ സെലിനിയത്തിന്റെ നല്ല ഉറവിടങ്ങളാണ് എന്നത് കൊണ്ട് തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
അവശ്യ പോഷകങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അവശ്യ പോഷകങ്ങള്‍ നിര്‍ബന്ധമാണ്. കാരണം അത് തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നത്. അതിന് വേണ്ടി വിറ്റാമിന്‍ ബി കൂടുതലുള്ള മുട്ടയോ ഗ്രീക്ക് യോഗര്‍ട്ടോ എല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാം. കൂടാതെ കൊഴുപ്പ ്കുറഞ്ഞ മത്സ്യങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ബദാം പോലുള്ളവ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മത്സ്യം കഴിക്കുന്നതിന് ശ്രദ്ധിക്കാം. ഭക്ഷണത്തിലെ സിങ്കിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ബീഫ്, മത്തങ്ങ വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ വളരെ സമയമെടുത്ത് മാത്രമേ ഇത്തരം മാറ്റങ്ങള്‍ പ്രകടമാവുകയുള്ളൂ എന്നതും നിങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം.
സമീകൃതാഹാരം
സമീകൃതാഹാരം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നതാണ്. മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം തന്നെ സ്ഥിരമായി കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് സ്ഥിരമായുണ്ടാവുന്ന മുടി കൊഴിച്ചില്‍, താരന്, മുടിയുടെ അനാരോഗ്യം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് മുടിയുടെ പ്രശ്നങ്ങളെ ചെറുക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications