Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒരിഴ പോലും നരയ്ക്കാതെ കാക്കും, താരനെ വേരോടെ ഇളക്കും : തൈര് ആഴ്ചയില്‍ രണ്ട് ദിവസം
മുടി സംരക്ഷണം എന്നത് അല്പം വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പലപ്പോഴും എപ്പോള്‍ എങ്ങനെ മുടി ശ്രദ്ധിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത് തന്നെയാണ് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതും. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ചും അതോടൊപ്പം തന്നെ മുടിയ്ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ചും പലപ്പോഴും മുടിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതായി വരാം. എന്നാല്‍ ഇനി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് തൈര് ഉപയോഗിക്കാം.
തൈര് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല, കാരണം ഇതില്‍ പ്രോട്ടീനും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുള്ളതിനാല്‍ അത് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ തൈര് ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മുടി ആരോഗ്യകരവും തിളക്കമുള്ളതുമാക്കി മാറ്റും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുടിക്ക് തൈരിന്റെ ഗുണങ്ങള്‍
മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകങ്ങള്‍ അടങ്ങിയതാണ് തൈര്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മോശമായ മുടി ആരോഗ്യത്തോടെ തിരിച്ച് പിടിക്കുന്നതിനും അതോടൊപ്പം തന്നെ തലയോട്ടിയെ സംരക്ഷിക്കുന്നതിനും തൈര് ശീലമാക്കാം. കൂടാതെ ഇത് താരനെ പൂര്‍ണമായും അകറ്റുന്നതിനും സഹായിക്കും. കൂടാതെ തൈര് മാസ്കുകള്‍ പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
എപ്രകാരം ഉപയോഗിക്കാം?
എപ്പോഴും തൈര് ഹെയര്‍മാസ്കുകള്‍ എപ്രകാരം ഉപയോഗിക്കാം എന്നത് ഒരു ചോദ്യം തന്നെയാണ്. അതിനായി തൈരും തേനും തുല്യഅളവില്‍ എടുത്ത് മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ രണ്ട് കൈകളിലും എടുത്ത് അത് തലയില്‍ നല്ലതുപോലെ തടവുക. ഈ മിശ്രിതം തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ചതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു.
കറ്റാര്‍വാഴയും തൈരും
തേനിന് പകരം നിങ്ങള്‍ക്ക് കറ്റാര്‍വാഴയും തൈരും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ അപ്പാടെ ഇളക്കി മാറ്റുന്നു. കൂടാതെ എണ്ണമയം നിയന്ത്രിക്കുന്നതിനും ആരോഗ്യമുള്ള മുടിയിഴകള്‍ ലഭിക്കുന്നതിനും സഹായിക്കുന്നു. മുടിയിലുണ്ടാവുന്ന ദുര്‍ഗന്ധത്തേയും നമുക്ക് ഇത് വഴി അകറ്റാവുന്നതാണ്. ഇതെല്ലാം തന്നെ മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തൈര് മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ്.
ഏതൊക്കെ തൈര് മാസ്കുകള്‍
മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ തൈരിനോടൊപ്പം എന്തൊക്കെ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാം എന്നന് നോക്കാം. തൈര് തനിയെ മുടിയില്‍ പുരട്ടുന്നത് ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഇതിനോടൊപ്പം നാരങ്ങനീര് അല്ലെങ്കില്‍ മുട്ടയുടെ വെള്ള എന്നിവയും ചേര്‍ക്കാം. നാരങ്ങ നീര് ചേര്‍ക്കുന്നത് വഴി അത് മുടിയുടെ അമിത എണ്ണമയത്തെ കുറയ്ക്കുന്നു. ഇത് മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ തൈര് മാസ്കുകള്‍ ഉപയോഗിക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാം. സാധാരണ അവസ്ഥയില്‍ ഇവ വളരെ സുരക്ഷിതമാണ്. എന്നാല്‍ ഓരോരുത്തരുടേയും ശരീരം വ്യത്യസ്തമായതിനാല്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് എപ്രകാരം ചര്‍മ്മത്തെ ബാധിക്കും എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ആദ്യം അല്പം പുരട്ടി നോക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് അലര്‍ജിയുണ്ടാക്കുന്നില്ല എന്ന് ഉറപ്പാണെങ്കില്‍ മാത്രം വീണ്ടും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
