Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
കുട്ടികളില്‍ നരച്ച മുടി ഒരു പ്രശ്നമോ, പ്രകൃതിദത്ത പരിഹാരം ഇതാ
കുട്ടികളുടെ മുടിയുടെ ആരോഗ്യത്തിന് പലപ്പോഴും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്കുന്നു. എങ്കിലും ചില കുട്ടികളില്‍ മുടി ചെറുപ്പത്തിലേ നരക്കുന്ന അവസ്ഥയുണ്ടാവും. ഇതാകട്ടെ മാതാപിതാക്കളില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഇത് സാധാരണമല്ലെങ്കില്‍ പോലും കുട്ടികളായത് കൊണ്ട് തന്നെ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. അതുകൊണ്ട് തന്നെ എന്ത് ചെയ്താല്‍ ഇതിന് പരിഹാരം കാണാം, ഇനി എന്തെങ്കിലും ചെയ്താല്‍ തന്നെ അത് കുട്ടികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമോ എന്നുള്ള ചിന്ത പലപ്പോഴും ആശങ്കക്ക് ആക്കം കൂട്ടുന്നു.
എന്നാല്‍ ഇനി ചില പ്രകൃതിദത്ത പരിഹാരങ്ങളിലൂടെ നമുക്ക് കുട്ടികളിലെ നരച്ച മുടിയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇത് വഴി മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കൂടാതെ മുടിയുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും കഴിയും. കുട്ടികളിലെ നരച്ച മുടി എപ്രകാരം പ്രതിരോധിക്കാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

കുട്ടികളിലെ നര മനസ്സിലാക്കണം
ആദ്യം ചെയ്യേണ്ടത് കുട്ടികളിലെ നരച്ച മുടിയെ മനസ്സിലാക്കണം എന്നതാണ്. എന്താണ് കാരണം എന്ന് കണ്ടെത്തി വേണം പരിഹാരം കാണാന്‍. രോമകൂപങ്ങളിലെ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ മെലാനിന്‍ ഉത്പാദിപ്പിക്കുന്നത് നിര്‍ത്തുമ്പോഴാണ് സാധാരണ അവസ്ഥയില്‍ മുടി നരയ്ക്കുന്നത്. ഇത് കുട്ടികളിലെങ്കില്‍ പലപ്പോഴും ജനിതകശാസ്ത്രം, പോഷകാഹാരക്കുറവ് എന്നിവ മുടിയുടെ നരയിലേക്ക് എത്തിക്കാം. എന്നാല്‍ എന്തൊക്കെയാണ് ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം.
പ്രകൃതിദത്ത പരിഹാരങ്ങള്‍
കുട്ടികളിലെ മുടിയുടെ നരയെ ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ മുടിയ്ക്കും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ വെളിച്ചെണ്ണ വളരെ മികച്ചതാണ്. കുട്ടികളില്‍ നല്ലതുപോലെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കണം. സ്കൂളില്‍ പോവുന്ന കുട്ടികളില്‍ ദിവസവും എണ്ണ തേപ്പിക്കുന്നതിന് പകരം ആഴ്ചയില്‍ മൂന്ന് ദിവസം എണ്ണ ഉപയോഗിക്കാവുന്നതാണ്. കൂടാതെ നല്ലതുപോലെ മസ്സാജ് ചെയ്യുന്നതും അത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. വെളിച്ചെണ്ണയില്‍ മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
നെല്ലിക്ക
നെല്ലിക്കയും മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. നെല്ലിക്ക കുഞ്ഞിന് കഴിക്കാന്‍ നല്‍കുകയോ അല്ലെങ്കില്‍ വെളിച്ചെണ്ണയില്‍ കാച്ചി തേപ്പിക്കുകയോ ചെയ്യാവുന്നതാണ്. ഇത് മുടിയുടെ പിഗ്മെന്റേഷന് പുന:സ്ഥാപിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നരച്ച മുടിയെ പൂര്‍ണമായും പതിയെ പതിയേ ഇല്ലാതാക്കുന്നു. കുട്ടിയുടെ മുടിയിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇത് വഴി ഇല്ലാതാവുന്നു.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
കുഞ്ഞിന്റെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യവും കരുത്തും നിലനിര്‍ത്തുന്നതിന് വേണ്ടിയും നരയെ ഒഴിവാക്കുന്നതിന് വേണ്ടിയും സമീകൃതാഹാരം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. മാത്രമല്ല ഭക്ഷണത്തില്‍ ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ബി 12, ഡി എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവയെല്ലാം തന്നെ അകാലനരയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കുട്ടിയുടെ ങക്ഷണത്തില് ഇലക്കറികള്‍, നട്സ്, വിത്തുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇതെല്ലാം ആരോഗ്യമുള്ള മുടിയും കുഞ്ഞിന് പ്രദാനം ചെയ്യുന്നു.
ഡോക്ടറെ കാണേണ്ടത്
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പാര്‍ശ്വഫലങ്ങള്‍ ഒട്ടുമില്ലാത്ത പരിഹാരമാര്‍ഗ്ഗങ്ങളാണ്. പ്രകൃതിദത്ത പരിഹാരങ്ങള്‍ ഫലം നല്കുന്നില്ലെങ്കില്, ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്. അവര്‍ക്ക് അടിസ്ഥാന കാരണങ്ങള്‍ തിരിച്ചറിയാനും പ്രശ്നം ഫലപ്രദമായി പരിഹരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നു. എന്നാല്‍ കുഞ്ഞിന് വേണ്ടി എന്ത് ചെയ്യുമ്പോഴും ഒരു വിദഗ്ധോപദേശം എടുക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
