Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കടുകെണ്ണ ഒരു സ്പൂണ്‍ മതി, മുടി പനങ്കുല പോലെ വളരും സൂപ്പര്‍ സ്ട്രോംങ് ആവും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുന്നു എന്നതാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി. അതിനെ പ്രതിരോധിക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ പലപ്പോഴും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്തൊക്കെ ചെയ്യരുത് എന്നത് ശ്രദ്ധേയമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ കടുകെണ്ണയാണ് ഏറ്റവും മികച്ചത്. കാരണം നിങ്ങളുടെ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ ഇത് എത്രത്തോളം ഉപയോഗിക്കാം, ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എപ്രകാരം കടുകെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം. തിളക്കമുള്ളതും ശക്തവുമായ മുടി നേടാന്‍ ഇത് സഹായിക്കും. നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് കടുകെണ്ണ ഉപയോഗിച്ച് സ്വയം ചെയ്യാവുന്ന ചില ഹെയര്‍മാസ്കുകള്‍ ഇതാണ്. ഏതൊക്കെ ഹെയര്‍മാസ്ക് എന്ന് നോക്കാം.

കടുക് എണ്ണയും തൈരും ചേര്‍ത്ത മാസ്ക്
മുടിക്ക് തിളക്കവും താരനെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് കടുകെണ്ണയും അല്പം തൈരും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ കടുക് എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍ തൈരുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഈ മാസ്ക് മുടി കണ്ടീഷന്‍ ചെയ്യാനും താരന് കുറയ്ക്കാനും സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.
കടുക് എണ്ണയും കറ്റാര്‍ വാഴ ജെല്ലും
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ടേബിള്‍സ്പൂണ്‍ കടുക് എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് നന്നായി കഴുകുക. ഈ മാസ്ക് തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കടുക് എണ്ണയും തേനും ചേര്‍ത്ത മാസ്ക്
കടുകെണ്ണയും തേനും മിക്സ് ചെയ്ത് തയ്യാറാക്കുന്ന മാസ്ക് വരണ്ട മുടിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അതിനായി ഒരു ടേബിള്‍ സ്പൂണ്‍ കടുക് എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ തേനുമായി കലര്‍ത്തുക. മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് മിശ്രിതം തുല്യമായി പുരട്ടുക. 25 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഈ മാസ്ക് വരണ്ട മുടിക്ക് തിളക്കവും ഈര്‍പ്പവും നല്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
കടുക് എണ്ണയുടെ ഗുണങ്ങള്‍
കടുക് എണ്ണയില്‍ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പതിവായി ഉപയോഗിക്കുന്നത് മുടിയുടെ മൊത്തത്തിലുള്ള ഘടന മെച്ചപ്പെടുത്തും. വീട്ടില്‍ വളരെ എളുപ്പത്തില്‍ ലഭ്യമാവുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ മുടിക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും വളരെ എളുപ്പത്തില്‍ പ്രദാനം ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
