Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
കവിള് തുടുത്ത് തിളങ്ങും 50-ലും ചുറുചുറുക്കും യൗവ്വനവും ഉറപ്പാണ്
ചര്‍മ്മസംരക്ഷണം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവരുണ്ട്. എന്നാല്‍ നമ്മള് അതിരാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്നങ്ങളെ പ്രതിരോധിക്കാം. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അതിരാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങള്‍ വരെ ശ്രദ്ധിക്കേണ്ടതാണ്.
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് എപ്പോഴും ചര്‍മ്മത്തില്‍ നമ്മള് ചെയ്യേണ്ട ചില കാര്യങ്ങളാണ്. ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍ ധാരാളമുണ്ടെങ്കിലും അത് നിങ്ങളുടെ ചര്‍മ്മത്തില്‍ എത്രത്തോളം സഹായിക്കുന്നതാണ് എന്നത് നോക്കാം. പലപ്പോഴും ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ മുഖം വൃത്തിയാക്കുക
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ ആദ്യത്തെ കാര്യം എന്നത് എപ്പോഴും മുഖം വൃത്തിയാക്കുക എന്നതാണ്. കാരണം രാത്രിയില്‍ ചര്‍മ്മത്തില്‍ പലപ്പോഴും അമിത എണ്ണമയം, വിയര്‍പ്പ് എന്നിവ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ചര്‍മ്മത്തില്‍ ഇത് സുഷിരങ്ങള്‍ അടഞ്ഞ് പോവുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ ഫേസ് വാഷ് ചര്‍മ്മത്തിന് അനുയോജ്യമായത് ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ നിലനിര്‍ത്തുന്നതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ ക്ലെന്‍സറുകളും ഉപയോഗിക്കാവുന്നതാണ്.
ടോണര്‍ പുരട്ടുക
ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നത് അതിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതായിരിക്കണം രാവിലെയുള്ള ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും ആദ്യം വേണ്ട കാര്യം. റോസ് വാട്ടര്‍ പോലുള്ളവ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ എണ്ണമയമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തണം. അതിനായി ഗ്രീന്‍ ടീ പോലുള്ള ടോണറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.
മുഖക്കുരുവിനെ പ്രതിരോധിക്കാന്‍
പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് മുഖക്കുരുവും അതുണ്ടാക്കുന്ന പാടുകളും. ഇതിന് പരിഹാരം കാണുന്നതിനാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്. പലപ്പോഴും ഇത്തരം സ്പോട്ട് പ്രതിരോധം തീര്‍ക്കേണ്ടത് രാവിലെ തന്നെയാണ്. ഇത് ബ്രേക്ക്ഔട്ടുകള്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ പാടുകളും മറ്റും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ഇവ പ്രകോപനം ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
സെറം ഉപയോഗിക്കുക
ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രതിസന്ധികളില്‍ പലതിനേയും ഇല്ലാതാക്കുന്നതിന് വിറ്റാമിന്‍ സി സെറം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നതിനും കറുത്ത പാടുകള്‍ കുറയ്ക്കുന്നതിനും ചുവപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും വിറ്റാമിന്‍ സി സെറം. ഇത് ചര്‍മ്മം ആഴത്തില്‍ വൃത്തിയാക്കുന്നതിനും സഹായിക്കും. ക്ലെന്സിംഗിനും ടോണിംഗിനും ശേഷം അല്പം വിറ്റാമിന്‍ സി സെറം ഉപയോഗിച്ച് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഐ ക്രീം
ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി ഐ ക്രീം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ വീക്കം, കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍, വരകള്‍, ചുളിവുകള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചെറിയ അളവില്‍ ഐക്രീം പുരട്ടുന്നത് വഴി നിങ്ങള്‍ക്ക് ചര്‍മ്മത്തിലെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു.
മോയ്സ്ചറൈസ്
സൗന്ദര്യ സംരക്ഷണത്തിന് മോയ്സ്ചുറൈസര്‍ അനിവാര്യമായ ഒന്നാണ്. ഇത് ചര്‍മ്മത്തിലെ തിളക്കം നിലനിര്‍ത്തുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മോയ്സ്ചുറൈസര്‍. ഇത് നിര്‍ബന്ധമായും ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കണം. ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് മോയ്സ്ചുറൈസര്‍ ഇത് ചര്‍മ്മം ആരോഗ്യകരവും യുവത്വമുള്ളതുമാക്കി മാറ്റുന്നു.
സണ്‍സ്ക്രീന്‍ പുരട്ടുക
ചര്‍മ്മ സംരക്ഷണത്തിനായുള്ള നിങ്ങളുടെ പ്രഭാത കൃത്യങ്ങളില്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ് എപ്പോഴും സണ്‍സ്ക്രീന്‍ എന്ന് പറയുന്നത്. ഇത് ചര്‍മ്മത്തെ അതിന്റെ ദോഷകരമായ രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. വീടിനുള്ളിലാണെങ്കില്‍ പോലും ഇവ ഉപയോഗിക്കാവുന്നതാണ്. ഇത് കൈകളിലും മുഖത്തും എല്ലാം തേച്ച് പിടിപ്പിക്കണം. ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളെ ഇത് വഴി നിങ്ങള്‍ക്ക് ഇല്ലാതാക്കാം.



Click it and Unblock the Notifications