Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കറുത്ത പാടുകളും പുള്ളികളും അഞ്ച് മിനിറ്റില്‍ അപ്രത്യക്ഷം: അടുക്കളയില്‍ ഇത് മാത്രം മതി
ചര്‍മ്മസംരക്ഷണം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ അല്പം കൂടി കരുതലോടെ മുന്നോട്ട് പോയാല്‍ പല പ്രശ്നങ്ങളേയും വീട്ടില്‍ തന്നെ പരിഹരിക്കാം. ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും എല്ലാം പലരിലും ആശങ്കയുണ്ടാക്കുന്നതും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതുമാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടതില്ല. അടുക്കളയിലെ ചില കൂട്ടുകൡലൂടെ നമുക്ക് ഈ പ്രശ്നത്തെ പൂര്‍ണമായും പരിഹരിക്കാം.
ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളും കുത്തുകളും എല്ലാം ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ മറ്റ് ചില ഗുണങ്ങളും പ്രദാനം ചെയ്യുന്നു. പലപ്പോഴും ചര്‍മ്മത്തിന്റെ കാര്യത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി എളുപ്പത്തില്‍ ലഭ്യമാവുന്ന ചേരുവകളിലൂടെ നമുക്ക പല പ്രശ്നത്തേയും പരിഹരിക്കാം. അതിനായി എന്തൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

നാരങ്ങാനീര്
നാരങ്ങാനീര് അതിന്റെ ബ്ലീച്ചിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇതില്‍ വിറ്റാമിന്‍ സിയുടെ കലവറയാണ് ഇത്.അതുകൊണ്ട് തന്നെ കറുത്ത പാടുകളും കുത്തുകളും ഒഴിവാക്കുന്നതിന് ഏറ്റവും മികച്ചതാണ് നാരങ്ങ നീര് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങളുടെ ആരോഗ്യത്തേയും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നുംവളരെ പെട്ടെന്ന് പരിഹാരം നല്കുന്നു. അതിനായി അല്പം നാരങ്ങ നീരില്‍ തുല്യ അളവില്‍ വെള്ളം മിക്സ് ചെയ്ത് കുത്തുകളും പാടുകളും ഉള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴയ്ക്ക് ആശ്വാസവും രോഗശാന്തി ഗുണങ്ങളുമുണ്ട് എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. ചര്‍മ്മത്തിലെ പിഗ്മെന്റേഷന് കുറയ്ക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മികച്ച ഫലങ്ങള്‍ക്കായി കറ്റാര്‍ വാഴ ജെല്‍ നേരിട്ട് കറുത്ത പാടുകളില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയാവുന്നതാണ്.
മഞ്ഞള്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. തേനോ പാലോ ചേര്‍ത്ത് കലര്‍ത്തി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഈ പേസ്റ്റ് ചര്‍മ്മത്തില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മവും ലഭിക്കുന്നു.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പ്രകൃതിദത്ത ആസ്ട്രിജന്റ് ചര്‍മ്മത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതെല്ലാം ചര്‍മ്മത്തില്‍ മാറ്റങ്ങളിലേക്ക് നയിക്കുന്നു. കാലക്രമേണ പുരോഗതി കാണുന്നതിന്, കറുത്ത പാടുകളില്‍ ഉരുളക്കിഴങ്ങ് നേര്‍ത്ത കഷ്ണങ്ങള്‍ ദിവസവും 15-20 മിനിറ്റ് നേരം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
തേന്‍
ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് തേന്‍. പതിവായി ഉപയോഗിക്കുന്നത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടുതല്‍ ഗുണങ്ങള്‍ക്കായി തേന്‍ നാരങ്ങാനീരില്‍ അല്ലെങ്കില്‍ തൈരില്‍ കലര്‍ത്തുക. ഇത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ കറുത്ത പാടുകളും കറുത്ത കുത്തുകളും അനാവശ്യ ചര്‍മ്മപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
കുക്കുമ്പര്‍
കുക്കുമ്പറിന് ചര്‍മ്മത്തെ വളരെ പെട്ടെന്ന് തണുപ്പിക്കാന്‍ സാധിക്കുന്നു. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ ശമിപ്പിക്കുകയും ചെയ്യും. മാസ്ക് അല്ലെങ്കില്‍ ടോണര്‍ ആയി പതിവായി പുരട്ടുന്നത് ഇരുണ്ട ചര്‍മ്മത്തിന് നിറം നല്‍കുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ച്ചയായ ഉപയോഗം കറുത്ത പാടുകള്‍ കുറയ്ക്കുന്നതില്‍ നിങ്ങളെ വളരെ എളുപ്പത്തില്‍ സഹായിക്കുന്നു.



Click it and Unblock the Notifications