Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മഴക്കാലത്ത് താരന് കട്ടയോടെ കൂടുന്നോ? പരിഹരിക്കാന്‍ 20 മിനിറ്റില്‍ 5 പൊടിക്കൈകള്‍
മഴക്കാലം എന്നത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും ബാധിക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് മഴക്കാലം എന്നാണ് പൊതുവേ നമ്മള് പറയുന്നത്. എന്നാല്‍ ആരോഗ്യം മാത്രമല്ല സൗന്ദര്യവും വളരെയധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു സമയം തന്നെയാണ് മഴക്കാലം. മുടിയിലെ ഈര്‍പ്പവും ദുര്‍ഗന്ധവും താരനും എല്ലാം നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് പിന്നീട് തലയോട്ടിയില്‍ ചൊറിച്ചിലും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു.
മഴക്കാലത്ത് ഉണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിന് വേണ്ടി നാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് താരന് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തലയോട്ടിയില്‍ നമ്മള് അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്. ശിരോചര്‍മ്മത്തില്‍ മൊത്തം താരന് ബാധിക്കും എന്നത് കൊണ്ട് തന്നെ താരന്റെ അസ്വസ്ഥതകളെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതാണ്. എപ്രകാരം എന്ന് നോക്കാം.

ആര്യവേപ്പില
ആര്യവേപ്പിലയില്‍ താരന് ഇളക്കി മാറ്റാം എന്ന കാര്യത്തില്‍ സംശയം വേണ്ട. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ആര്യവേപ്പ് തേന്‍ അല്ലെങ്കില്‍ തൈര് മിക്സ് ചെയ്ത് അരച്ചെടുത്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും താരന് എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് താരനെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ തലയോട്ടിയിലെ ചൊറിച്ചിലും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
തൈരും പപ്പായയും
തൈരും പപ്പായയും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെയം താരന് എന്ന പ്രശ്നത്തെ മഴക്കാലത്ത് തലയില്‍ നിന്ന തുരത്താവുന്നതാണ്. അതിന് വേണ്ടി ഒരു കപ്പ് തൈരില്‍ നല്ലതുപോലെ പഴുത്ത പപ്പായ അരച്ച് ചേര്‍ത്ത് മിക്സ് ആക്കി ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് തലയോട്ടിയില്‍ നിന്ന് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിയുടെ വളര്‍ച്ചക്കും സഹായിക്കുന്നു. ഇത് മുടിയുടെ ഓരോ കോണില്‍ നിന്നും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഈ ഹെയര്‍പാക്ക് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കാം. ആദ്യത്തെ ഉപയോഗത്തില്‍ തന്നെ താരന് പരിഹാരം കാണാം.

വെളിച്ചെണ്ണയും ടീട്രീ ഓയിലും
വെളിച്ചെണ്ണയില്‍ അല്പം ടീ ട്രീ ഓയില്‍ മിക്സ് ചെയ്ത് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. വെളിച്ചെണ്ണക്ക് പകരം വേണമെങ്കില്‍ ഒലീവ് ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യണം. അതിന് ശേഷം കഴുകിക്കളയേണ്ടതാണ്. പത്ത് മിനിറ്റ് എങ്കിലും ഇത് മുടിയില്‍ മസ്സാജ് ചെയ്താല്‍ ഗുണങ്ങള്‍ ഇരട്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ താരനെന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഉലുവയും മുട്ടയുടെ വെള്ള
ഉലുവയും മുട്ടയുടെ വെള്ളയും മുടിയില്‍ നിന്ന് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. അതിന് വേണ്ടി തലേ ദിവസം തന്നെ അല്പം ഉലുവ വെള്ളത്തിലിട്ട് വെക്കണം. ശേഷം അടുത്ത ദിവസം രാവിലെ ഇത് അരച്ചെടുത്ത് അതിലേക്ക് ഒരു മുട്ടയുടെ വെള്ള കൂടി മിക്സ് ചെയ്ത് ഇത് നല്ലതുപോലെ തലയില്‍ മസ്സാജ് ചെയ്യുക. ഇരുപത് മിനിറ്റിന് ശേഷം ഇത് മുടിയില്‍ നിന്നും വീര്യം കുറഞ്ഞ ഷാമ്പൂ ഉയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
മഴക്കാലത്ത് മുടിയുടെ ആരോഗ്യം കാക്കുന്നതിനും കൂടാതെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുടിയില്‍ ഉപയോഗിക്കാം. അതിന് വേണ്ടി ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ തുല്യ അളവില്‍ വെള്ളം മിക്സ് ചെയ്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പത്ത് പതിനഞ്ച് മിനിറ്റിന് ശേഷം ഇത് തലയില്‍ നിന്നും കഴുകിക്കളയുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. മഴക്കാല അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications

