Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
നാളുകളായി അലട്ടുന്ന 'ആ' പ്രശ്നത്തിന് ആയുര്‍വ്വേദ പരിഹാരം: കക്ഷത്തിലെ കറുപ്പിനെ മായ്ച്ച് കളയും
ചര്‍മ്മസംരക്ഷണം എന്നതില്‍ മുഖം മാത്രം ഉള്‍പ്പെടുത്തി മുന്നോട്ട് പോവുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ക്രീമും, മോയ്സ്ചുറൈസറും എല്ലാം മുഖത്ത് മാത്രമാണ് പലരും പ്രയോഗിക്കുന്നത്. എന്നാല്‍ ചര്‍മ്മസംരക്ഷണം എന്ന് പറഞ്ഞാല്‍ അത് ചര്‍മ്മത്തിന് മൊത്തത്തില്‍ വേണ്ട സംരക്ഷണമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പലര്‍ക്കും കക്ഷത്തിലെ കറുപ്പ്. അതിനെ പ്രതിരോധിക്കുക എന്നത് വളരെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഇത് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ അത്രയധികം സങ്കടകരം തന്നെയാണ്.
എന്നാല്‍ ഇനി കക്ഷത്തിലെ കറുപ്പിനെക്കുറിച്ച് ആലോചിച്ച് ആരും അധികം സങ്കടപ്പെടേണ്ട. ആയുര്‍വ്വേദ പ്രകാരം നമുക്ക് ചുറ്റും ലഭിക്കുന്ന ചില ഉത്പ്പന്നങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാം. ശരിക്കും പറഞ്ഞാല്‍ പൂര്‍ണമായും മായ്ച്ച കളയാം എന്ന് തന്നെ നമുക്ക് പറയാം. സ്ഥിരമായി ഷേവ് ചെയ്യുന്നവരിലും ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരിലും പലപ്പോഴും ഇത്തരം കറുപ്പ് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇനി ആയുര്‍വ്വേദ, ഹെര്‍ബല്‍ പ്രതിവിധികളിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും.

മഞ്ഞള്‍
ഏത് സൗന്ദര്യ - ആരോഗ്യ പ്രശ്നങ്ങള്‍ക്കും അവസാന വാക്കാണ് മഞ്ഞള്‍. ഇതിലുള്ള വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ തന്നെയാണ് എല്ലാ പ്രശ്നത്തിനും അവസാനം കുറിക്കുന്നതും.. സ്ഥിരമായി മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. അതുപോലെ തന്നെയാണ് ചര്‍മ്മത്തിലെ കറുപ്പകറ്റുന്നതിനും അതിനായി മഞ്ഞള്‍ പാലിലോ തേനിലോ കലര്‍ത്തി പേസ്റ്റ് പരുവത്തിലാക്കി ഇത് കക്ഷത്തില്‍ പുരട്ടി അല്പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
നാരങ്ങ നീര്
ബ്ലീച്ചിംങ് ഏജന്റ് ആണ് നാരങ്ങ നീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് കക്ഷത്തില്‍ നേരിട്ട് പ്രയോഗിക്കുന്നത് വഴി തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. പിഗ്മെന്റേഷന് കുറക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന മറ്റ് അലര്‍ജികളെ പരിഹരിക്കുന്നതിനും നാരങ്ങ നീര് ഉപയോഗിക്കാം. ചെറുനാരങ്ങ നീര് കക്ഷത്തില്‍ പുരട്ട് പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് സ്ഥിരമായി ചെയ്താല്‍ മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.
കുക്കുമ്പര്‍
ചര്‍മ്മസംരക്ഷണത്തില്‍ അനിവാര്യമായ ഒന്നാണ് കുക്കുമ്പര്‍ എന്നത് നമുക്കറിയാം. ഇതിന്റെ ശാന്തമായ ഗുണങ്ങള്‍ തന്നെയാണ് ഇത്രയധികം പ്രിയപ്പെട്ടതാക്കി മാറ്റിയതും. കക്ഷത്തിലെ കറുപ്പകറ്റുന്നതിന് വേണ്ടി കുക്കുമ്പര്‍ നീര് എടുത്ത് അത് കക്ഷത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് സ്ഥിരമായി കുറച്ച് ദിവസങ്ങള്‍ ചെയ്ത് നോക്കൂ. നിങ്ങള്‍ക്ക് തന്നെ സ്വയം മാറ്റം തിരിച്ചറിയാന്‍ സാധിക്കുന്നു. ചര്‍മ്മത്തിനെ തിളക്കമുള്ളതാക്കുന്നതിനും അലര്ജിയില്ലാതാക്കുന്നതിനും കുക്കുമ്പര്‍ മികച്ചതാണ്.
ചന്ദനപ്പൊടി
ഈ മാസ്ക് നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി ചന്ദനപ്പൊടി റോസ് വാട്ടറുമായി മിക്സ് ചെയ്ത് ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം അരമണിക്കൂര്‍ കാത്തിരുന്ന് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയണം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത്തരത്തില്‍ ചെയ്യുന്നത് വഴി അത് ചര്‍മ്മത്തിലെ കറുപ്പിനെ അകറ്റി കക്ഷത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നു.
കറ്റാര്‍വാഴ ജെല്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ് കറ്റാര്‍വാഴ ജെല്‍. ഇതിന്റെ മോയ്സ്ചുറൈസിംഗ് ഗുണങ്ങള്‍ നിസ്സാരമല്ല. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ഒരു ഒറ്റമൂലിയാണ് എന്നത് തന്നെയാണ് സത്യം. കക്ഷത്തിലെ കറുപ്പകറ്റുന്നതിന് വേണ്ടി കറ്റാര്‍വാഴ ജെല്‍ എടുത്ത് അത് കക്ഷത്തില്‍ പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയണം. ഇത് ചര്‍മ്മത്തിലെ ഇരുണ്ട പാടുകള്‍ കുറയ്ക്കുന്നു.
മറ്റ് കാര്യങ്ങള്‍
ഇത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. അതിനായി ഇറുകിയ വസ്ത്രങ്ങള്‍ എപ്പോഴും ധരിക്കുന്നത് ഒഴിവാക്കുക. കഠിനമായ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ കറുപ്പ് നിറവും ഇരുണ്ട നിറവും വര്‍ദ്ധിപ്പിക്കും. അത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. കൂടാതെ ഷേവിംഗ് ചെയ്യാതിരിക്കുക. ഇതിനായി മൃദുവായ മാര്‍ഗ്ഗങ്ങള്‍ തേടുക. അത് കൂടാതെ ജലാംശം ശരീരത്തില്‍ ധാരാളം ഉണ്ടായിരിക്കണം. കൂടാതെ സമീകൃതാഹാരവും പ്രധാനപ്പെട്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications