Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഇതിലും ശക്തിയുള്ള ജ്യൂസുകള്‍ മുടിവളര്ച്ചക്കിനിയില്ല: അത്രക്ക് ഉഷാറാക്കും മുടി
മുടിയുടെ ആരോഗ്യം എന്നത് പലരേയും പ്രതിസന്ധിയിലാക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന പല മാറ്റങ്ങളും നമ്മുടെ ആത്മവിശ്വാസം കൂട്ടുകയും അതുപോലെ തന്നെ കുറക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും മുടിയെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചാണ് മുടിയുടെ ആരോഗ്യവും നിലനില്‍ക്കുന്നത്. പലപ്പോഴും കാലാവസ്ഥാ മാറ്റങ്ങളും ഭക്ഷണവും മറ്റ് ചില കാര്യങ്ങളും മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. എന്നാല്‍ ഇനി മുടിക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങള്‍ ഉണ്ട്.
നിങ്ങളില്‍ മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും വലക്കുന്നുണ്ട് എന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇനി പറയുന്ന ചില പാനീയങ്ങള്‍ കഴിക്കുന്നത് വഴി അത് മുടിയുടെ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ഇവ വെറും വയറ്റില്‍ കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. അവ എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ ജ്യൂസ്
ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കറ്റാര്‍വാഴ, ഇതില്‍ ഉള്ള ഗുണങ്ങള്‍ അകമേയും പുറമേയും ആരോഗ്യത്തിന് സഹായിക്കുന്നു. മുടി വളര്‍ച്ചക്കും ചര്‍മ്മസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് എന്ന കാര്യത്തില്‍സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇത് മുടിയുടെ ആരോഗ്യം ഉള്ളില്‍ നിന്ന് സംരക്ഷിക്കുന്നു. മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മുടി വളര്‍ച്ചക്കും മികച്ചതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ പ്രത്യേകിച്ച് കാറ്റെച്ചിനുകള്‍ എത്ര ഗുരുതരമായ മുടി കൊഴിച്ചിലിനേയും പ്രതിരോധിക്കുന്നു. രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ശാരീരിക മാനസിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ആമ് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഘടകത്തെ പ്രതിരോധിക്കുന്നത്. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തലയോട്ടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും മുടി വളരാനുള്ള അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
ഉലുവ വെള്ളം
ഉലുവ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു. പ്രമേഹം പോലുള്ള രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് ഉലുവക്കുള്ളത്. ഇത് വെറും വയറ്റില്‍ അല്പം കുടിക്കുന്നത് വഴി മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നു. ഇത് നിങ്ങളുടെ ഓരോ മുടിയിഴകളേയും ശക്തിപ്പെടുത്തുകയും താരന് ഒഴിവാക്കുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഉലുവയില്‍ ഉള്ള ഉയര്‍ന്ന പ്രോട്ടീന്‍ ആണ് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.
തേങ്ങാവെള്ളം
തേങ്ങാവെള്ളം എത്രത്തോളം ആരോഗ്യകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് ശരീരത്തിന് ആരോഗ്യം മാത്രമല്ല മുടി കൊഴിച്ചില്‍ മുടിയുടെ മറ്റ് അസ്വസ്ഥതകള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് കൂടി സഹായിക്കുന്നു. ധാരാളം പ്രോട്ടീനും പോഷകങ്ങളും എല്ലാം അടങ്ങിയതാണ് തേങ്ങാവെള്ളം. ഇത് നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ രോമകൂപങ്ങള്‍ക്ക് ശക്തമായ വളര്‍ച്ച നല്‍കുകയും ചെയ്യുന്നു. ഇത് മുടിയുടെ ഘടനയിലും കട്ടിയിലും എല്ലാം മാറ്റം വരുത്തുന്നു. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് ജ്യൂസ് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യത്തിനും മികച്ച ഓപ്ഷന് തന്നെയാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതില്‍ ധാരാളം ഇരുമ്പ്, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റിഓക്സിഡന്റുകളാണ് രോമകൂപങ്ങളെമശിപ്പിക്കുന്ന ഫ്രീറാഡിക്കലുകളെ ചെറുക്കുന്നത്.
ശ്രദ്ധിക്കേണ്ടത്
മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ സ്വയം ചികിത്സക്ക് മുന്‍പ് മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കണം. മാത്രമല്ല ഇത് മുടിയുടെ ആരോഗ്യത്തേയും എപ്രകാരം ബാധിക്കുന്നു എന്നറിഞ്ഞതിന് ശേഷം മാത്രം ഇത്തരം മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കണം. അല്ലാത്ത പക്ഷം അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൃത്യമായി ആരോഗ്യ വിദഗ്ധനോട് ചോദിച്ച് മനസ്സിലാക്കണം.
അതോടൊപ്പം
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ജീവിത ശൈലിയും ആരോഗ്യവും മികച്ചതാക്കുന്നത് വഴി നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യവും കരുത്തും തിരിച്ച് പിടിക്കാം. ശക്തവും ആരോഗ്യവുമായ മുടിയാണ് ലക്ഷ്യമെങ്കില്‍ കൃത്യമായ പരിചരണം അനിവാര്യം തന്നെയാണ്. പാര്‍ശ്വഫലങ്ങളെ മുന്‍കൂട്ടി കണ്ട് ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഓരോ പാനീയങ്ങളും കുടിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications