Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വിയര്‍പ്പിന്റെ ദുര്‍ഗന്ധം കൂടുതലോ, പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്
പലപ്പോഴും വിയര്‍പ്പ് നാറ്റം കൂടുതലായി ഉണ്ടാവുന്നത് പലരിലും ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ്. എന്നാല്‍ അതിനെ പലരും വേണ്ടത് പോലെ ഗൗരവത്തിലെടുക്കുകയില്ല. അത് നമുക്ക് മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരിലും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും അമിതവിയര്പ്പുണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. ഇത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുടെ കൂടെ തുടക്കമായിരിക്കാം. അമിത വിയര്‍പ്പുണ്ടാക്കുന്ന ശരീരത്തിലെ ചൊറിച്ചിലും അസ്വസ്ഥതകളും വളരെ കൂടുതല്‍തന്നെയാണ്. വിയര്‍പ്പിനെ പരിഹരിക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ഈ വേനലില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ അമിതവിയര്‍പ്പിനെ ഹൈപ്പര്‍ഹൈഡ്രോസിസ് എന്നാണ് അറിയപ്പെടുന്നത്. ഈ അവസ്ഥ നിയന്ത്രിക്കാന്‍ ആയുര്‍വേദം ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ശരീരവ്യവസ്ഥകളെ സന്തുലിതമാക്കുകയും വിയര്‍പ്പ് ഉത്പാദനം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ പരിഹാരങ്ങളുടെ ലക്ഷ്യം. സ്ഥിരമായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ നിങ്ങള്‍ക്കായി ഉള്ളത് . അതിനായി ആയുര്‍വ്വേദ പ്രകാരം എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് കണ്ടെത്താം എന്ന് നോക്കാം.

കര്‍പ്പൂര തുളസി
ആയുര്‍വേദത്തില്‍ വിയര്‍പ്പ് കുറയ്ക്കുന്നതിനുള്ള ഒരു ജനപ്രിയ ഔഷധമാണ് കര്‍പ്പൂര തുളസി. ഇതില്‍ ടാനിനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ മുറുക്കി വിയര്‍പ്പ് കുറയ്ക്കുന്നു. ഇത് ചായയാക്കി കുടിക്കുകയോ ബാഹ്യമായി പുരട്ടുകയോ ചെയ്യുന്നത് ഫലപ്രദമാണ്. വളരെ പെട്ടെന്നാണ് നിങ്ങള്‍ക്ക് ഇതിന്റെ ഫലം ലഭിക്കുന്നത്. പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും ഇത് നിങ്ങള്‍ക്ക് നല്കുന്നു.
അശ്വഗന്ധ
നാഡീവ്യവസ്ഥയെ ശാന്തമാക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഔഷധസസ്യമാണ് അശ്വഗന്ധ. വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഉത്കണ്ഠയുടെ അളവ് കുറയ്ക്കുന്നതിലൂടെയും സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വിയര്‍പ്പ് നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങളുള്ള ഒന്നാണ് അശ്വഗന്ധ എന്നതില്‍ സംശയം വേണ്ട.
വേപ്പും കറ്റാര്‍ വാഴയും
വിയര്‍പ്പുമായി ബന്ധപ്പെട്ട ശരീര ദുര്‍ഗന്ധം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വേപ്പിലുണ്ട്. വേപ്പെണ്ണ പുരട്ടുകയോ വേപ്പ് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. അതോടൊപ്പം അല്പം കറ്റാര്‍വാഴ കൂടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. ഇത് പുരട്ടുന്നത് ചര്‍മ്മത്തെ ശമിപ്പിക്കുകയും അമിതമായ വിയര്‍പ്പ് കുറയ്ക്കുകയും ചെയ്യും.
ഭക്ഷണക്രമത്തിലെ പരിഗണനകള്‍
ചില ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൈപ്പര്‍ഹൈഡ്രോസിസ് നിയന്ത്രിക്കാനും സഹായിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളായ നട്സ്, വിത്തുകള്‍ എന്നിവ വിയര്‍പ്പ് ഉത്പാദനം കുറയ്ക്കും. ്അത് മാത്രമല്ല ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കുകയും അമിതമായ വിയര്‍പ്പിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു.
ജീവിതശൈലി മാറ്റങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍, കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുന്നത് അമിതമായ വിയര്പ്പിന് കാരണമാകുന്നത് തടയും. കോട്ടണ്‍ പോലുള്ള പ്രകൃതിദത്ത നാരുകള്‍ കൊണ്ട് നിര്‍മ്മിച്ച അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചര്‍മ്മത്തിന് ശ്വസിക്കാന്‍ അനുവദിക്കുന്നു. അത് മാത്രമല്ല പതിവ് വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു, ഇത് വിയര്‍പ്പിനെ കുറയ്ക്കുന്നതിനും സഹായിക്കുന്നും. അതുകൊണ്ട് തന്നെ മറ്റ് ചികിത്സകളെ ആശ്രയിക്കാതെ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
