Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മുട്ടറ്റം മുടിക്ക് നല്ലൊന്നാന്തരം നാടന്‍ നെയ്യിലെ രഹസ്യക്കൂട്ടുകള്‍
മുടിയുടെ ആരോഗ്യം എന്നത് പലരും ഗൗരവത്തോടെ കണക്കാക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ എങ്കിലും മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും നമുക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതായി മാറുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണവും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തത് മൂലമോ പലപ്പോഴും മുടിക്ക് പ്രതിസന്ധികള്‍ ഉണ്ടാവാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ മുടിക്ക് ഇനി നെയ്യ് ഉപയോഗിച്ച് നോക്കൂ, ഇത് നിങ്ങളുടെ മുടിയില്‍ കാണിക്കുന്ന അത്ഭുതം എന്നത് നിസ്സാരമല്ല.
മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് നെയ്യില്‍ ചേരുന്ന ചില ചേരുവകളും കാരണമാകുന്നു. മുടിക്ക് തിളക്കം നല്‍കുന്നതിനും കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് നെയ്യ് ഉപയോഗിക്കാം. പക്ഷേ എപ്രകാരം ഉപയോഗിക്കണം എന്നുള്ളത് നമുക്ക് ഈ ലേഖനത്തില്‍ നിന്ന് വായിക്കാം. മുടിക്ക് ഗുണം ചെയ്യുന്ന നെയ്യുപയോഗത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യമുള്ള മുടിക്ക് നെയ്യ് തെറാപ്പി
നെയ്യ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തിനും എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ നെയ് തെറാപ്പി ചെയ്യുന്നതിലൂടെ അത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം ഗുണം ചെയ്യുന്നു. മാത്രമല്ല മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നതിനും സാധിക്കുന്നു.

ബദാം ഓയിലും നാരങ്ങനീരും നെയ്യും
നെയ്യില്‍ വിവിധ ആന്റിഓക്സിഡന്റുകള്‍ ഉണ്ടെന്ന് നമുക്കറിയാം. മൈക്രോബയല്‍ അണുബാധകള്‍ക്കും ഫ്രീ റാഡിക്കലുകള്ക്കുമെതിരെ അതിശക്തമായ രീതിയില്‍ ഇത് പ്രവര്‍ത്തിക്കുന്നു. ഇത് തലയോട്ടിയില്‍ ഉണ്ടാവുന്ന വരണ്ട ചര്‍മ്മം, ചൊറിച്ചില്‍ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ബദാമും ചെറുനാരങ്ങയും ചേര്‍ത്ത നെയ്യ് താരന് ശമിപ്പിക്കുന്നു. ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ നെയ്യ്, ഒരു ടീസ്പൂണ്‍ ബദാം ഓയില്‍ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് ഇത് കൊണ്ട് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ എങ്കിലും ഇപ്രകാരം ചെയ്യാവുന്നതാണ്.
ഒലിവ് ഓയിലും നെയ്യും
ഒലീവ് ഓയിലും നെയ്യും ഉപയോഗിക്കുന്നതും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് നല്ലൊരു കണ്ടീഷണര്‍ ആയി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടി നല്ലതുപോലെ മിനുസമുള്ളതം തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യ് 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ മിക്സ് ചെയത് ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടിയുട കട്ടി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യമുളള കരുത്തുള്ള മിനുസമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കുന്നു.

നെയ്യും കറ്റാര്‍വാഴയും
നെയ്യും കറ്റാര്‍വാഴയും ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതിന് വേണ്ടി 3-4 ടീസ്പൂണ്‍ നെയ്യും 1 ടീസ്പൂണ്‍ വീതം കറ്റാര്‍ വാഴയും ചേര്‍ത്ത് ഒരു കണ്ടീഷണര്‍ തയ്യാറാക്കാം. ഇത് മുടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പത്ത് പതിനഞ്ച് മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ഇത് മുടി അധികമായി ചുരുണ്ട് പോവുന്നതിനും ജട പിടിക്കുന്നതിനും പരിഹാരം കാണുന്നു.
വെളിച്ചെണ്ണയും നെയ്യും
വെളിച്ചെണ്ണയും നെയ്യും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ലൊരു മസ്സാജ് ആണ് വെളിച്ചെണ്ണയും നെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് 3:1 എന്ന അനുപാതത്തില്‍ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. മുടിയുടെ ഓരോ രോമകൂപങ്ങളിലേക്കും ഇറങ്ങിച്ചെന്ന് മുടിയിഴകള്‍ക്ക് കരുത്ത് നല്‍കുകയും തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ മുടിക്കുണ്ടാവുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഹെയര്‍ മാസ്ക്
മുടി നരച്ചതും വരണ്ട മുടിയും എല്ലാം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ നെയ്യ് അതിനെ പ്രതിരോധിക്കുന്ന ഒരു മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അതേ അളവില്‍ നെയ്യുമായി മിക്സ് ചെയ്യുക. ശേഷം ഇത് മുടിയുടെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കുക. പിന്നീട് സള്‍ഫേറ്റ് ചേരാത്ത ഷാമ്പൂ ഉപയോഗിക്ക് കഴുകിക്കളയാവുന്നതാണ്. ശേഷം ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
