Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
നല്ല പൂപോലുള്ള പാദങ്ങള്‍ക്ക് ദിവസവും 10 മിനിറ്റ് മാറ്റി വെക്കാം
ചര്‍മ്മസംരക്ഷണം എന്നത് മുഖത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ഇത് ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. പലപ്പോഴും ശരിയായ ചര്‍മ്മസംരക്ഷണത്തിന്റെ അഭാവം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കും ചര്‍മ്മത്തിന്റെ അസ്വസ്ഥതകളിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. നിര്‍ജ്ജീവ കോശങ്ങള്‍ അഥവാ മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടി അത് ചര്‍മ്മത്തിനെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. ഇത് സമയാസമയം മാറ്റിയില്ലെങ്കില്‍ അത് ചര്‍മ്മത്തെ മോശമാക്കുന്നു. ചര്‍മ്മത്തിന്റെ ഉപരിതലത്തിലെ നിര്‍ജ്ജീവ കോശങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത പലപ്പോഴും കാലുകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.
കാലിലെ നിര്‍ജ്ജീവ കോശങ്ങളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വരണ്ട ചര്‍മ്മം മൃതകോശങ്ങള്‍ എന്നിവയെല്ലാം ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം നല്കി പാദങ്ങള്‍ പൂപോലെയാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാരണങ്ങള്‍ തിരിച്ചറിയാം
പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും സമ്മര്‍ദ്ദവും ഘര്‍ഷണവും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് പാദങ്ങളില്‍ ഇത് ചര്‍മ്മം കട്ടിയാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെവളരെയധികം ശ്രദ്ധിക്കണം. കൂടാതെ പരിസ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ കട്ടിയുള്ളതാക്കുന്നു. ഈര്‍പ്പത്തിന്റെ അഭാവവും നിങ്ങളുടെ ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് ചര്‍മ്മത്തിലെ മോയ്സ്ചുറൈസ് അഭാവത്തിലേക്ക് എത്തിക്കുകയും പാദങ്ങള്‍ വരണ്ട് പോവുന്നതിനും ചര്‍മ്മം കട്ടിയുള്ളതാവുകയും ചെയ്യുന്നു.
പരിഹാരങ്ങള്‍
ചര്‍മ്മത്തിന്റെ ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പാദങ്ങളിലെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി പഞ്ചസാര സ്ക്രബ്ബ് ഉപയോഗിക്കുന്നത് നിങ്ങളുടെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. വെളിച്ചെണ്ണയില്‍ പഞ്ചസാര കലര്‍ത്തി തേക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
കോഫി സ്ക്രബ്
മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കോഫിസ്ക്രബ്ബ് ഉപയോഗിക്കുന്നതാണ്. നിര്‍ജ്ജീവമായ കോശങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാപ്പിപ്പൊടിയില്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്ത് കാലില്‍ തേച്ച് പിടിപ്പിക്കണം. ഇത് നിങ്ങളുടെ പാദത്തില്‍ തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
നാരങ്ങ നീര്
നാരങ്ങ നീര് തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ നല്കുന്ന മാറ്റം നിസ്സാരമല്ല. ഇത് രണ്ടും മിക്സ് ചെയ്ത് കാലില്‍ തേച്ച് പിടിപ്പിച്ച് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് വെക്കുക. ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം കഴുകിക്കളയാവുന്നതാണ്. നാരങ്ങ നീരിലെ സിട്രിക് ആസിഡ് ആണ് മൃതകോശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നത്.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെള്ളവും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് അതില്‍ കാല് മുക്കി വെക്കുന്നതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്.
എപ്സം സാള്‍ട്ട്
മൃതചര്മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എപ്സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും മൃതകോശത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഉപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ മിക്സ് ചെയ്ത് അത് 10-15 മിനിറ്റ് വരെ സൂക്ഷിക്കുക. ഇതിലൂടെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടുന്നു.
ബേക്കിംഗ് സോഡ
ചര്‍മ്മസംരക്ഷണത്തിന് ബേക്കിംഗ് സോഡ വളരെ മികച്ചതാണ്. എന്നാല്‍ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തെ സ്ക്രബ്ബ് ചെയ്യുന്നതോടൊപ്പം തന്നെ മോശം ചര്‍മ്മത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വിനാഗിരിയും ഇതില്‍ മിക്സ് ചെയ്യുന്നത് ഇരട്ടി ഫലം നല്കുന്നു. ഇതിലുള്ള ആന്റിസെപ്റ്റിക് ഗുണങ്ങളാണ് മോശം ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
