Latest Updates
-
വിദേശ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങുന്നവർ സൂക്ഷിക്കുക; വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വേനലില്‍ മുടിപ്രശ്നങ്ങള്‍ അകറ്റാന്‍ മൂന്ന് ദിവസം മുട്ട മാസ്ക്
മുടിയുടെ ആരോഗ്യം എന്നത് പലപ്പോഴും പല വിധത്തില്‍ നമ്മളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം പെട്ടെന്ന് പ്രശ്നത്തിലാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ ഉത്പ്പന്നങ്ങളും പരീക്ഷിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടിയും നമുക്ക് ചില പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ കാണാവുന്നതാണ്. പലപ്പോഴും സൂര്യന് ചര്‍മ്മത്തില്‍ മാത്രമല്ല അത് മുടിയിലും വലിയ ദോഷം നല്‍കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തേയും ഇത് നശിപ്പിക്കുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയില്‍ പല വിധത്തിലുള്ള അനാരോഗ്യകരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കാം.

വരണ്ട മുടിക്ക് മുട്ട
വേനലിലെ പ്രധാന പ്രശ്നമാണ് വരണ്ട മുടി. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി മുട്ട എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ. ഒരു കപ്പ് പാലില്‍ മുട്ട നല്ലതുപോലെ മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് കഴുകിക്കളയേണ്ടതാണ്. അഞ്ച് മിനിറ്റിന് ശേഷം വേണം കഴുകിക്കളയുന്നതിന്. ഇത് ആദ്യത്തെ മൂന്ന് പ്രാവശ്യം ചെയ്യുമ്പോള്‍ തന്നെ മുടിയുടെ ഒരു വിധപ്പെട്ട എല്ലാ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുട്ട മികച്ചത് തന്നെയാണ്.
മുടി പൊട്ടുന്നതിന് എള്ളെണ്ണയും ഗ്ലിസറിനും
വേനലില്‍ മുടി പൊട്ടുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണയും ഗ്ലിസറിനും മുട്ടയുടെ മഞ്ഞക്കരുവും മിക്സ് ചെയ്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വേരിലും അറ്റത്തും എല്ലാം പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞതിന് ശേഷം ഷാമ്പൂ തേച്ച് മുടി വൃത്തിയാക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മുടിയുടെ എല്ലാ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്
മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിന് ഹോട്ടോയില്‍ ട്രീറ്റമെന്റ് ശീലമാക്കാവുന്നതാണ്. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും ലഭിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കുക. വെൡച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി അത് തലയോട്ടിയിലും മുടിയിലും നല്ലതുപോലെ പുരട്ടുക. ശേഷം മുടി ഷവര്ക്യാപ്പ് കൊണ്ട് പൊതിഞ്ഞ് വെക്കുക. അഞ്ച് മിനിറ്റിന് ശേഷം ഇത് നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. അടുത്ത ദിവസം ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.
നിറത്തിനും ആവണക്കെണ്ണ
മുടി വളരുന്ന കാര്യം പറയുമ്പോള്‍ ആദ്യം പലരും ശ്രദ്ധിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടി വളരുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി 1 ടീസ്പൂണ്‍ ആവണക്കെണ്ണ 1 ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഈ മിശ്രിതം ചൂടാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. രാത്രി മുഴുവന്‍ ഇത് മുടിയില്‍ ഇരിക്കട്ടെ അതിന് ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് സൂര്യാഘാതം മൂലം നിറം മങ്ങിയ മുടിക്ക് പരിഹാരം നല്കുന്നു.

വരണ്ടതും കേടായതുമായ മുടിക്ക് ബദാം ഓയില്‍
ബദാം ഓയില്‍ മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും മുടിയുടെ കേടിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ബദാം ഓയില്‍ തീര്‍ച്ചയായും ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി മുട്ടയുടെ മഞ്ഞക്കരുവുമായി അല്പം ബദാം ഓയില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക. ശേഷം ഒരു പഴയ സ്കാര്‍ഫ് കെട്ടി ഒരു മണിക്കൂര്‍ ഇത് മുടിയില്‍ വെക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications