Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഞ്ഞ നിറമുള്ള പല്ലിന് വിട, ഇനി മുല്ലപ്പൂ മൊട്ടുപോലുള്ള പല്ലിനായി ഇത് മാത്രം
പല്ലിലെ മഞ്ഞ നിറം പലപ്പോഴും പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന ഒന്നാണ്. പല അവസരങ്ങളിലും എന്താണ് ഇതിന് പരിഹാം എന്നറിയാത്ത പലരും ഉണ്ട്. എന്തൊക്കെ ചെയ്തിട്ടും എത്രയൊക്കെ പല്ല് തേച്ചിട്ടും പല്ലിലെ മഞ്ഞ നിറം മാറാതെ നില്ക്കുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടില്‍ ചില പരിഹാരങ്ങള്‍ കാണാം.
പലപ്പോഴും എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് ആദ്യം ്മനസ്സിലാക്കണം. എന്നിട്ട് വേണം പരിഹാരം കാണുന്നതിന്. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ദന്ത ശുചിത്വക്കുറവ്, ഭക്ഷണശീലങ്ങള്‍, പുകയില ഉപയോഗം, വാര്‍ദ്ധക്യം, ജനിതകശാസ്ത്രം, മരുന്നുകള്‍, ഫ്ലൂറോസിസ്, മറ്റ് ദന്ത അവസ്ഥകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പല്ലിലെ മഞ്ഞ നിറത്തിന് കാരണമാകുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ പല്ലിലുണ്ടാവുന്ന മഞ്ഞ നിറത്തെ പ്രശ്നത്തിലാക്കുന്നു. എന്തൊക്കെയാണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചെയ്യേണ്ട മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി ഉപയോഗിക്കുന്നത് വഴി പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പല്ലുകള്‍ വെളുപ്പിക്കുന്നതോടൊപ്പം തന്നെ മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ പല വിധത്തിലുള്ള അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം നല്കുന്നു. അല്പം മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് പല്ല് തേക്കുന്നത് പല്ല് വെളുപ്പിക്കുന്നതിന് സഹായിക്കുന്നു.
ഓറഞ്ച് തൊലി
ഓറഞ്ച് തൊലി കൊണ്ട് നിങ്ങള്‍ക്ക് പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് പല്ലുകളുടെ നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇതിലുള്ള ഡി-ലിമോണീന്‍ പല്ലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള വായുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഓറഞ്ചിന്റെ തൊലി അല്പം എടുത്ത് അത് കൊണ്ട് പല്ല് തേച്ചാല്‍ മതി. .ഇത് പല്ലിലെ അഴുക്കും കറയും ആഴത്തില്‍ ഇല്ലാതാക്കും.
ബേക്കിംഗ് സോഡ പേസ്റ്റ്
ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. പലപ്പോഴും പല്ലിന്റെ ഇനാമലിനെ കേടുവരുത്താതെ പല്ലിലെ മഞ്ഞ നിറം നീക്കം ചെയ്യുന്നു. അല്പം നാരങ്ങ നീരില്‍ മിക്സ് ചെയ്ത് പല്ല് തേക്കുന്നത് നിങ്ങളുടെ പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും ബേക്കിംഗ് സോഡ കൊണ്ട് പല്ല് തേക്കുന്നത് നിങ്ങളുടെ പുഞ്ചിരി ആത്മവിശ്വാസമുള്ളതാക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് പല്ലുകളിലെ പ്ലാക്കിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിനായി അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ മിക്സ് ചെയ്ത് അതുകൊണ്ട് വായ കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ പല്ലിലെ കറ പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
വെളിച്ചെണ്ണ
പല്ലിന്റെ ആരോഗ്യത്തിനും നിറത്തിനും വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. വെള്ളത്തില്‍ അല്പം വെളിച്ചെണ്ണ മിക്സ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകളുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും അല്പം വെളിച്ചണ്ണ ഉപയോഗിച്ച് വായയില്‍ കവിള് കൊള്ളുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കറ്റാര്‍ വാഴ ജെല്‍
പല്ലുകളുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് സ്ഥിരമായി അല്പം കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിനും ബാക്ടീരിയയേയും അണുബാധകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ നേരിട്ട് ടൂത്ത് ബ്രഷില്‍ പുരട്ടി പല്ല് തേച്ച് കഴുകിക്കളയാവുന്നതാണ്.
നാരങ്ങയും ഉപ്പും സ്ക്രബ്
നാരങ്ങയിലെ സിട്രിക് ആസിഡ് പല്ലുകളിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല്ലുകളുടെ മഞ്ഞ നിറം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗം പല്ലിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇനാമലിന് കേടുപാടുകള്‍ വരുത്താതെ പല്ലുകള്‍ക്ക് തിളക്കം നല്കാന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ മാര്‍ഗ്ഗങ്ങളെല്ലാം.



Click it and Unblock the Notifications
