Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഒരിക്കലും വളരില്ലെന്ന് വിചാരിച്ച മുടി വരെ മുട്ടോളമെത്തും ഒറ്റക്കൂട്ട്: രണ്ടാഴ്ചയില്‍ 100% ഫലം
മുടിയുടെ ആരോഗ്യം എന്നത് പലരിലും പല തരത്തിലാണ്. ചിലരില്‍ ഒന്നും ചെയ്യാതെ തന്നെ മുടി നല്ല ആരോഗ്യത്തോടെയും കട്ടിയോടേയും വളരുന്നു. എന്നാല്‍ ചിലരിലാകട്ടെ മുടി എങ്ങനെയെല്ലാം പരിപാലിച്ചാലും പലപ്പോഴും യാതൊരു ഫലവും ഇല്ലാതാവുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇനി വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടി വളര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ട്.
രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കള്‍ മുടിയുടെ ആരോഗ്യത്തിനും പെട്ടെന്ന് ഫലം ലഭിക്കുന്നതിനും പലരും ഉപയോഗിക്കുന്നു. എന്നാല്‍ ഇത് എത്രത്തോളം മുടിയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു എന്ന കാര്യം പലര്‍ക്കും അറിയുന്നില്ല. വീട്ടിലെ കൂട്ട് തന്നെയാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. നമ്മുടെ കൈയ്യെത്തുന്ന ദൂരത്തില്‍ ചില ഒറ്റക്കൂട്ടുകള് മുടി തഴച്ച് വളരുന്നതിന് സഹായിക്കുന്നവയാണ്. അവ ഏതൊക്കെയെന്നും എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ വായിക്കാം.

ഹെയര്‍മാസ്ക് ഉപയോഗിക്കാം
എന്നാല്‍ എന്താണ് ഹെയര്‍മാസ്ക് എന്നൊരു ചോദ്യം പലര്‍ക്കും ഉണ്ടാവുന്നു. ശരിക്കും സൂപ്പര്‍ പവ്വര്‍ കണ്ടീഷണര്‍ ആണ് ഹെയര്‍മാസ്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ ഇഴകളെ ആഴത്തില്‍ പോഷിപ്പിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. പലപ്പോഴും പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവ ധാരാളം മുടിക്ക് ലഭിക്കുന്നതിനാണ് ഹെയര്‍മാസ്ക് ഉപയോഗിക്കുന്നത്. ഇത് സാധാരണയായി 15-30 മിനിറ്റ് വരെ മുടിയില്‍ വെക്കാവുന്നതാണ്. എന്നാല്‍ ഇനി പറയുന്നത് ഒറ്റച്ചേരുവ മാത്രമുള്ള ഹെയര്മാസ്കുകളാണ്.
വെളിച്ചെണ്ണ
നമുക്ക് വളരെ പരിചിതമായ ഒന്നാണ് വെളിച്ചെണ്ണ, ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ അത്രയേറെ മികച്ചതാണ് എന്ന് നമുക്കറിയാം. വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം മികച്ചത് തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിനായി അല്പം വെളിച്ചെണ്ണ ചൂടാക്കി ഇത് മുടി വേരുകള്‍ക്കിടയില്‍ നിന്ന് മുടിയില്‍ അങ്ങോളമിങ്ങോളം തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു.
കറ്റാര്‍ വാഴ
മുടിയുടെ ആരോഗ്യത്തിന് പണ്ടു മുതലേ ഉപയോഗിക്കുന്നതാണ് കറ്റാര്‍ വാഴ. ഇതിലൂടെ നിങ്ങളുടെ മുടിക്ക് യാതൊരു പാര്‍ശ്വഫലവും ഇല്ല എന്ന് മാത്രമല്ല അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കറ്റാര്‍വാഴ ജെല്‍ എടുത്ത് തലയോട്ടിയിലും മുടിയിലും നല്ലതുപപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ദിവസവും തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. മുടി വളരുന്നതിനും സഹായിക്കുന്നു.

വാഴപ്പഴം
നല്ലതുപോലെ പഴുത്ത പഴം എടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കൂ. പഴത്തില്‍ ശരിക്കും മോയ്സ്ചുറൈസറിന്റെ ഗുണങ്ങളാണ് ഉള്ളത്. ഇത് നിങ്ങളുടെ വേര് മുതല്‍ മുടിയുടെ അറ്റം വരെ വളരുന്നതിലേക്ക് എത്തിക്കുന്നു. മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു.
അവോക്കാഡോ
മുടിയുടെ ഏത് പ്രശ്നത്തേയും നിസ്സാരമാക്കി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ആവോക്കാഡോ. ഇത് നിങ്ങളുടെ മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്കുന്നു. അത് മാത്രമല്ല മുടിയുടെ നിറം വരെ നല്ല കിടിലന്‍ കറുപ്പായി നിലനിര്‍ത്തുന്നു. നല്ലതു പോലെ പഴുത്ത ആവോക്കാഡോ എടുത്ത് പേസ്റ്റ് പരുവത്തിലാക്കി ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കണം. ശേഷം കഴുകിക്കളയാവുന്നതാണ്.

മുട്ട
മുട്ട മാസ്ക് പലരും ഉപയോഗിച്ച് ഫലം കണ്ടിട്ടുള്ള ഒന്നാണ്. മുടിയില്‍ ഇത് ഉപയോഗിക്കുന്നതിലൂടെ മുടിക്ക് നല്കുന്ന മാറ്റങ്ങള്‍ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നു. നനഞ്ഞ മുടിയില്‍ മുട്ട നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ ആവശ്യത്തിന് പ്രോട്ടീന്‍ നല്‍കുകയും മുടി വളര്‍ച്ച പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടി കേടായതിനെ നേരെയാക്കുന്നതിനും സഹായിക്കുന്നു.
തേന്‍
തേന്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ചമാറ്റങ്ങള് നല്കുന്ന ഒരു ചേരുവയാണ്. തേനും അല്പം ചൂടുവെള്ളവും മിക്സ് ചെയ്ത് ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ തണുത്ത വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ഇത് മുടിക്ക് നല്ല കരുത്തും നിറവും അകാല നരയില്‍ നിന്ന് പരിഹാരവും നല്കുന്നു. എന്നാല്‍ തേന്‍ ഒരിക്കലും നേരിട്ട് മുടിയില്‍ തേച്ച് പിടിപ്പിക്കരുത്.

തൈര്
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നതാണ് തൈര്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ എല്ലാ കേടുപാടുകളും ഇല്ലാതാവുകയും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് ആണ് മുടിക്ക് തിളക്കം നല്കാന് സഹായിക്കുന്നത്. ഇത് മുടിയില്‍ നല്ലൊരു ഹെയര്‍മാസ്ക് ആയി പ്രവര്‍ത്തിക്കുകയും മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒലിവ് ഓയില്‍
മുടിക്ക് ഈര്‍പ്പവും പോഷണവും നല്കാന് സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ഏതാനും ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചൂടാക്കി നനഞ്ഞ മുടിയില്‍ പുരട്ടുക. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. മുടിക്കുണ്ടാവുന്ന എല്ലാ പ്രതിസന്ധിയും ഇതോടെ നീങ്ങുന്നു.



Click it and Unblock the Notifications
