Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചര്‍മ്മത്തിലെ വിഷാംശം നീക്കാം, മുഖത്തിന് നല്ല പൂ പോലെ മൃദുലവും തിളക്കവും
നല്ല ചര്‍മ്മമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ചര്‍മ്മ സൌന്ദര്യം നമ്മുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നു. നമ്മളില്‍ പലരും നല്ല സ്കിന്‍ ടോണിനായി ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ തന്നെ പല തരത്തിലുള്ള പരീക്ഷണളും നാം ചിലപ്പോള്‍ നമ്മുടെ ചര്‍മ്മത്തിന് മേല്‍ പ്രയോഗിക്കാറുണ്ട്. ചര്‍മ്മത്തെ കൂടുതല്‍ തിളക്കം ഉള്ളതാക്കുവാനും, യുവത്വം നില നിര്‍ത്തുവാനും ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയ വിശകരമായ വസ്തുക്കളും മൃത കോശങ്ങളെയും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുണ്ട്, ഈ പ്രക്രീയയെ പൊതുവായി വിളിക്കുന്നതാണ് സ്കിന്‍ ഡീ ടോക്സ് എന്നത്. ഇവിടെ നമുക്ക് ഡീ ടോക്സിനെ കുറിച്ചും, അവയുടെ വിവിധ രീതികളെ കുറിച്ചും ഇവിടെ മനസ്സിലാക്കാം :
സ്കിൻ ഡീടോക്സ് എന്താണ് ?
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിലൊന്നാണ് ചർമ്മം. അതിനാല്‍ തന്നെ അമിതമായ ജലനഷ്ടത്തിൽ നിന്നും അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി സുപ്രധാന ധര്‍മ്മങ്ങള്‍ ചര്‍മ്മത്തിന് വഹിക്കേണ്ടതുണ്ട്. ശരീര താപനില, സംവേദനം, ആന്തരാവയവങ്ങള്‍ക്കുള്ള സംരക്ഷണം, വിറ്റാമിൻ ഡിയുടെ ഉത്പാദനം എന്നിവ നിയന്ത്രിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെള്ളം, പൊടി പടലങ്ങള്‍, മേക്കപ്പ്, മലിനീകരണം, ഹോർമോൺ തകരാറുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയിലെ രാസവസ്തുക്കൾ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് നമ്മുടെ ശരീരത്തിലും ചർമ്മത്തിലും വിഷ പദാർത്ഥങ്ങൾ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു.

അതിനാല്‍ തന്നെ ചർമ്മത്തിൽ നിന്നും ഇങ്ങനെ അടിഞ്ഞു കൂടിയവ നീക്കം ചെയ്തില്ലെങ്കിൽ, വീക്കം, ചുവപ്പ്, പാടുകൾ എന്നിവ രൂപപ്പെട്ടേക്കാം. കൃത്യമായ ഇടവേളകളില്‍ ഇവ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. പുറമേയുള്ള ഘടകങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ ചർമ്മത്തിന്‍റെ ഉപരിതലത്തിൽ തന്നെ എളുപ്പത്തില്‍ ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് സ്കിൻ ഡീടോക്സ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തില്‍ അടിഞ്ഞു കൂടിയ കാണുവാന്‍ പോലും സാധിക്കാത്ത മലിന വസ്തുക്കള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് അളവ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു.
ഡീടോക്സിഫിക്കേഷന്‍ എങ്ങനെ ?
സമ്മർദ്ദം - മാനസ്സിക സമ്മര്‍ദ്ദം ചര്മ്മത്തിലും പ്രകടമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ ? മാത്രമല്ല അത് തുടരുകയാണെങ്കില്‍ മറ്റ് പല അവ്സ്തയിലെക്കും മാറുകയും ചെയ്തേക്കാം. ഉദാഹരണമായി മുഖക്കുരു, വീക്കം, ചുവപ്പ് എന്നിവ മന്ദഗതിയിലുള്ള സെൽ നാശത്തിന്‍റെയും സെബം വർദ്ധിക്കുന്നതിന്‍റെയും അടയാളങ്ങളാണ്.
അമിതമായ മേക്ക്അപ്പ് - മേക്കപ്പിനായി ഉപയോഗിക്കുന്നവ, നിർജ്ജീവ കോശങ്ങൾ, എണ്ണ എന്നിവ നമ്മുടെ രോമകൂപങ്ങളുടെ സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും തുടര്‍ന്ന് അവിടെ തിണിര്‍ത്ത് വരികയും ചെയ്യുന്നു. ഇത് പൊട്ടുന്നതും പടരുന്നതും വരണ്ടതും മങ്ങിയതുമായ ചർമ്മത്തിന് കാരണമാകുന്നു.
അമിതമായ പഞ്ചസാര - മുഖക്കുരുവിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് പഞ്ചസാരയുടെ ഉപഭോഗമാണ്. ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അധികമായി സംസ്കരിച്ച പഞ്ചസാര ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് പരിക്കുണ്ടാക്കുന്നു.
ശീലങ്ങള്‍ - പുകവലി, മദ്യപാനം, ജല ഉപഭോഗത്തിലെ കുറവ്, ഉറക്കക്കുറവ് എന്നിവയാണ് നിങ്ങളുടെ ശരീരത്തിന്‍റെ തിളക്കം നഷ്ട്ടപ്പെടുത്തുന്പ്രധാന മാര്‍ഗ്ഗങ്ങള്‍.
സ്കിൻ ഡീടോക്സ് എങ്ങനെ ചെയ്യാം?
1. സമീകൃതാഹാരം
നിങ്ങൾ കണിശമായ പരിപാലനത്തിനായി ശ്രദ്ധ ഊന്നുകയാണെങ്കില്‍ ഭക്ഷണക്രമം വളരെ കൃത്യമായി പാലിക്കണം. അമിതമായ പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ബ്രോക്കോളി, വാഴപ്പഴം, കാബേജ്, വാൽനട്ട്, പിയർ പഴം, അവോക്കാഡോ, തണ്ണിമത്തൻ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവ നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച തിളക്കവും പരിരക്ഷയും നല്‍കും.

2. വിയര്‍പ്പിലൂടെ വിഷാംശം കളയുക
ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിന്‍റെ അവിഭാജ്യ ഘടകമാണ് വ്യായാമം. വ്യായാമം ചെയ്യുമ്പോൾ ചർമ്മം വിയർക്കുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. അനാവശ്യ മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അശുദ്ധ വസ്തുക്കള്‍ എന്നിവ പുറന്തള്ളാൻ ഇത് സഹായിക്കുന്നു.
3. ഫേഷ്യലുകള്‍
ഡീടോക്സിഫിക്കേഷന്‍ ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ഫേഷ്യലിങ്ങ്. ഇത് ചെയ്യുന്നത് നിങ്ങളുടെ മുഖത്തെ സൂക്ഷ്മസുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു.
4. ആഴത്തിലുള്ള ചര്‍മ്മ ശുദ്ധീകരണം
ചര്‍മ്മത്തിന്‍റെ അവസ്ഥയോ വിഭാഗമോ ഏതെന്ന് നോക്കാതെ ദിവസേനെ ചര്‍മ്മ പരിപാലനം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മ്മതിനായി പ്രീ-ക്ലെൻസറും ക്ലെൻസറും ഉപയോഗിക്കുന്നത് ഇരട്ട ശുദ്ധീകരണത്തിൽ ഉൾപ്പെടുന്നു. ഒരു പ്രീ-ക്ലെൻസർ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കുകയും ക്ലെൻസറിന്‍റെ ജോലി എളുപ്പമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുഖം രണ്ടുതവണ ശുദ്ധീകരിക്കുന്നത് വലിയ ജോലിയായി തോന്നിയേക്കാം, എന്നാൽ ഇത് മികച്ച മുഖ കാന്തിക്ക് അത്യന്താപേക്ഷിതമാണ്.
5. മൃത ചര്‍മ്മത്തെ ഒഴിവാക്കുക
കുഞ്ഞുങ്ങളുടെതിനു സമാനമായ മൃദുവായ ചർമ്മം തിരികെ കൊണ്ടുവരാൻ മൃത ചര്മ്മങ്ങളെ നീക്കേണ്ടത് അത്യാവശ്യമാണ്. മൃത കോശങ്ങളെ നീക്കം ചെയ്യാനും നിർജ്ജീവമായ ചർമ്മത്തെ ഇല്ലാതാക്കാനും ഏതെങ്കിലും എക്‌സ്‌ഫോളിയേറ്റർ ഉപയോഗിക്കേണ്ടതായി വരുന്നു.
6. ടോണർ
ചര്‍മ്മ സംരക്ഷണത്തിന്‍റെ ഏറ്റവും പ്രധാന ഭാഗമാണ് സ്കിന്‍ ടോണ്‍ ചെയ്യുക എന്നത്. ഇതു തരത്തിലുമുള്ള ചര്‍മ്മ ശുദ്ധീകരണത്തിന് ശേഷവും സന്തുലിതമാക്കാൻ ടോണറുകൾ സഹായിക്കുന്നു, ഇത് pH ലെവൽ കുറയ്ക്കുകയും നിങ്ങളുടെ ക്ലെൻസറിനാലും ഒഴിവാക്കുവാന്‍ സാധിക്കാത്ത എന്നാ മെഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

7. ചര്‍മ്മത്തെ ആര്‍ദ്രമാക്കി നിലനിര്‍ത്തുക
ദിവസത്തിൽ രണ്ടുതവണ (രാവിലെയും രാത്രിയും) ഏതെങ്കിലും സെറം അല്ലെങ്കിൽ മോയ്സ്ചറൈസർ ഉപയോഗിച്ച് മുഖം ഹൈഡ്രേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് മൂലം ചർമ്മത്തില്‍ ആര്‍ദ്രത നിലനില്‍ക്കുകയും ആഴത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്നു.
8. വെള്ളം
നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും നല്ല ഡിടോക്സാണ് കുടിവെള്ളം. എന്നാല്‍ മദ്യം, കാപ്പി, മധുരമുള്ള ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണത്തെ കൂട്ടുന്ന ദ്രാവകങ്ങളാണ്. കഴിയുന്നതും ഇത്തരം പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
9. പുകവലിയും മദ്യപാനവും ഒഴിവാക്കുക
നേരത്തെ പറഞ്ഞതുപോലെ, മദ്യം നിങ്ങളുടെ ശരീരത്തെയും ചർമ്മത്തെയും നിർജ്ജലീകരണ തോത് വര്‍ദ്ധിപ്പിക്കുകയും ക്ഷീണിതനും പ്രായമായതുമായ രീതിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുപോലെ, കൊളാജൻ, എലാസ്റ്റിൻ എന്നിവയെ നശിപ്പിക്കുന്ന ഇടവും വലിയ അപകടകാരിയാണ് പുകവലി, ഇത് അകാല വാർദ്ധക്യത്തിന് കാരണമാകുന്നു.
10. ആവശ്യത്തിന് ഉറങ്ങുക
മതിയായ ഉറക്കം നിങ്ങളുടെ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ശരീരത്തിന് എങ്ങനെ വിശ്രമം ആവശ്യമുണ്ടോ അതുപോലെ നിങ്ങളുടെ ചർമ്മത്തിനും വിശ്രമം ആവശ്യമാണ്. വീക്കം, കേടുപാടുകൾ എന്നിവയിൽ നിന്ന് സ്വയം നന്നാക്കാൻ ഉറക്കം നിങ്ങളുടെ ചര്‍മ്മത്തെ സഹായിക്കുന്നു. അതിനാല്‍ മികച്ച ഉറക്കം എന്നത് അത്യന്താപേക്ഷിതമാണ്.
11. കുളി
അമിതമായി ചൂടുള്ള വെള്ളമുപയോയോഗിച്ച് ധീര്‍ഗ്ഗ സമയം കുളിക്കുന്നവരാണോ നിങ്ങള്‍ ? ഇത് ഒരുപക്ഷെ നിങ്ങളുടെ ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കുവാന്‍ കാരണമായേക്കാം.
12. പഞ്ചസാര കുറയ്ക്കുക
നിങ്ങളുടെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ ചർമ്മത്തിലെ ഡീടോക്സിക് രാവര്‍ത്തനത്തിന്‍റെ ഒന്നാം ഘട്ടം നാം ആരംഭിക്കും എന്ന് അറിയുമ്പോള്‍ തന്നെ പഞ്ചസാര എത്ര ഉപദ്രവകാരിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.



Click it and Unblock the Notifications

