Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ബ്ലാക്ക്ഹെഡ്സ് ഒന്നൊഴിയാതെ കളയുന്ന തക്കാളി, പഞ്ചസാര സ്ക്രബ്ബ്
സൗന്ദര്യ സംരക്ഷണം എപ്പോഴും വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. അതില്‍ ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മുഖക്കുരു, ചര്‍മ്മത്തിലെ ചുളിവ്, വരള്‍ച്ച എന്നിവയെല്ലാം തന്നെ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പലപ്പോഴും ബ്യൂട്ടിപാര്‍ലറിലാണ് പലരും പോവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്തമാര്ഗ്ഗമായ തക്കാളിയും പഞ്ചസാരയും ചേര്‍ന്ന ഒരു സ്ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തെ മികച്ചതാക്കുന്നു.
തക്കാളിയും പഞ്ചസാരയും ചേര്‍ന്ന ഫേസ് സ്ക്രബുകള്‍ ചര്‍മ്മത്തെ പുറംതള്ളാനും പുനരുജ്ജീവിപ്പിക്കാനും പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ്. ഈ ലളിതമായ പരിഹാരം എപ്പോഴും വിവിധ ചര്‍മ്മ തരങ്ങള്‍ക്ക് അനുയോജ്യമാണ്, എല്ലാവര്ക്കും അവയുടെ ഗുണങ്ങള്‍ ലഭിക്കുന്നു. മുഖത്തെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് ഈ ഫേസ്മാസ്ക് ഉപയോഗിക്കാം. അത് എപ്രകാരം എന്ന് നോക്കാം.

എണ്ണമയമുള്ള ചര്‍മ്മത്തിന്
ഒരു പഴുത്ത തക്കാളി രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയുമായി കലര്‍ത്തുക. ഈ മിശ്രിതം മുഖത്ത് വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. തക്കാളി എണ്ണമയം നിയന്ത്രിക്കാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. പുതിയൊരു അനുഭവം ലഭിക്കാന്‍ അഞ്ച് മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്. ഇത് വഴി മുഖത്തിന് നല്ല തിളക്കവും മികച്ച ആരോഗ്യം ചര്‍മ്മകോശങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു.
വരണ്ട ചര്‍മ്മത്തിന്
പകുതി തക്കാളി അരച്ച് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും തേനും ചേര്‍ത്ത് ഇളക്കുക. തേന്‍ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും വരണ്ട ചര്‍മ്മത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നു. സ്ക്രബ് സൌമ്യമായി പുരട്ടുക, പത്ത് മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് നിങ്ങളുടെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നല്‍കും. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് ഈ പരിഹാരം.
സെന്‍സിറ്റീവ് ചര്‍മ്മത്തിന്
ഒരു ചെറിയ തക്കാളിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. കറ്റാര്‍ വാഴ സെന്‍സിറ്റീവ് ചര്‍മ്മത്തെ ശമിപ്പിക്കുകയും പ്രകോപനം കുറയ്ക്കുകയും ചെയ്യുന്നു. സൌമ്യമായി മസാജ് ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നു, അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുകയും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
കോമ്പിനേഷന്‍ ചര്‍മ്മത്തിന്
ഒരു തക്കാളിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും തൈരും വീതം കലര്‍ത്തുക. തൈര് ചര്‍മ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. സ്ക്രബ് തുല്യമായി പുരട്ടുക, പത്ത് മിനിറ്റ് വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. സാധാരണ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ എളുപ്പമുള്ളവയാണ് ഈ DIY സ്ക്രബുകള്‍. പതിവായി ഉപയോഗിക്കുന്നത് കഠിനമായ രാസവസ്തുക്കള്‍ ഇല്ലാതെ മൃദുവും ആരോഗ്യകരവുമായ ചര്‍മ്മം നേടാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
