Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ദീപം പോലെ ശോഭ നല്‍കും ഈ സ്പെഷ്യല്‍ ഫേസ്പാക്കുകള്‍: ദീപാവലി ഗംഭീരമാക്കാം
ചര്‍മ്മസംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പല കാര്യങ്ങളും ഉണ്ട്.. ചര്‍മ്മത്തിലെ കരുവാളിപ്പ്, അസ്വസ്ഥത, ബ്ലാക്ക്ഹെഡ്സ്, മറ്റ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ ചര്‍മ്മത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ദീപാവലി ദിനത്തില്‍ നമ്മുടെ ചര്‍മ്മത്തിന് തിളങ്ങുന്ന ശോഭ നല്‍കുന്നതിന് വേണ്ടി ഇന്‍ ബ്യൂട്ടിപാര്‍ലറില്‍ പോവാതെ തന്നെ ചില ഫേസ്പാക്കുകള്‍ വീട്ടില്‍ പരീക്ഷിക്കാം. ഈ ഉത്സവസീസണില്‍ ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന സ്പെഷ്യല്‍ ഫേസ്പാക്ക് ഇതാ.
ഈ DIY ഫേസ് പായ്ക്കുകള്‍ മിക്ക അടുക്കളകളിലും കാണപ്പെടുന്ന നിത്യോപയോഗ സാധനങ്ങള്‍ കൊണ്ട് തയ്യാറാക്കാന്‍ എളുപ്പമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഉണ്ടാക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. മറ്റ് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അത് നിങ്ങളുടെ ചര്‍മ്മത്തിനും പല വിധത്തിലുള്ള മാറ്റങ്ങള്‍ നല്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മഞ്ഞളും തേനും ഫേസ് പാക്ക്
മഞ്ഞള്‍ അതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്, അതേസമയം തേന്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. ഈ പായ്ക്ക് തയ്യാറാക്കുന്നതിന് വേണ്ടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേനില്‍ മിക്സ് ചെയ്യുക. മാത്രമല്ല അത് മുഖത്ത് തുല്യമായി പുരട്ടി 15 മിനിറ്റ് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്ത് പല വിധത്തിലുള്ള മാറ്റം വരുത്തുന്നു.
കടലമാവും തൈരും ഫേസ് പാക്ക്
ചര്‍മത്തിലെ മൃതകോശങ്ങളെ പുറംതള്ളാന്‍ നമുക്ക് കടലമാവ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പലപ്പോഴും പല മാറ്റങ്ങളും വരുത്തും. കൂടാതെ തൈര് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തൈരുമായി മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
ചന്ദനം, റോസ് വാട്ടര്‍ ഫേസ് പാക്ക്
ചന്ദനം നമ്മുടെ ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതേസമയം റോസ് വാട്ടര്‍ നല്ലൊരു ടോണറായി പ്രവര്‍ത്തിക്കുന്നു. ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടി ആവശ്യത്തിന് റോസ് വാട്ടര്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഇത് നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.
കറ്റാര്‍ വാഴ ജെല്‍, നാരങ്ങ നീര് ഫേസ് പാക്ക്
കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തെ ഈര്പ്പമുള്ളതാക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതോടൊപ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഫലം നല്കുന്നു. കാരണംനാരങ്ങ നീര് പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഏതാനും തുള്ളി നാരങ്ങാനീരുമായി മിക്സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ഓട്സ്, പാല് ഫേസ് പാക്ക്
ഓട്സ് ചര്‍മ്മത്തെ മൃദുവായി പുറംതള്ളുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും മികച്ചതാക്കുന്നു. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. അത് മാത്രമല്ല പാല് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഓട്സ് അല്പം പാലുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. വൃത്താകൃതിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്ത് അത് ചര്‍മ്മത്തില്‍ നിന്ന് പത്ത് മിനിറ്റ് കഴുകിക്കളയാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
