Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
പല്ലിലെ കറ വേരോടെ ഇളക്കും മഞ്ഞള്‍: പരിഹാരം ഇപ്രകാരം
പല്ലിലെ കറ എന്നത് പലപ്പോഴും എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമ്മളില്‍ പലരും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും അന്വേഷിക്കുന്നവരുണ്ട്. ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പലരും മഞ്ഞളില്‍ അഭയം പ്രാപിക്കുന്നു. നമ്മുടെ ചില ശീലങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ വില്ലനായി മാറുന്നുണ്ട്.
ആരോഗ്യ സംരക്ഷണവും നാം കഴിക്കുന്ന ഭക്ഷണവും പല്ലിലെ വൃത്തിയില്ലായ്മയും എല്ലാം പല്ലിലെ കറയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതായി മാറുന്നു. ഈ പ്രശ്നത്തെ വേരോടെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത മഞ്ഞള്‍ പല്ലിലെ കറയെ വേരോടെ ഇളക്കി മാറ്റുന്നു.

പാര്‍ശ്വഫലങ്ങള്‍ ഇല്ല
മഞ്ഞള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. ഇത് എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. പല്ലിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ വിശ്വസിച്ചുപയോഗിക്കാവുന്നതാണ്. എന്നാല്‍ മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ അത് പല്ലിലെ ഇനാമലിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. അതോടൊപ്പം തന്നെ പല്ലിന്റെ ആരോഗ്യത്തെ നമുക്ക് ഇതിലൂടെ തിരിച്ച് പിടിക്കാം.
കുര്ക്കുമിന് പ്രധാനപ്പെട്ടത്
മഞ്ഞളിലെ പ്രധാനഘടമാണ് കുര്ക്കുമിന്. ഇത് പല്ലിലെ മഞ്ഞ നിറത്തെ പൂര്‍ണാമായും ഇല്ലാതാക്കുന്നു. ഇത് നല്ലൊരു ആന്റിബയോട്ടിക് ആണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലില്‍ ഉണ്ടാവുന്ന പോടിന് പരിഹാരം കാണുന്നതാണ് കൂര്‍ക്കുമിന്‍. ഇത് പല്ലിന്റെ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മഞ്ഞള്‍ കൊണ്ട് പല്ല് തേക്കാവുന്നതാണ്.
പച്ചമഞ്ഞള്‍
മഞ്ഞള്‍പ്പൊടിയോടൊപ്പം തന്നെ പച്ചമഞ്ഞളും ഉപയോഗിക്കാം. ഇതിനായി ഒരു കഷ്ണം മഞ്ഞള്‍ എടുത്ത് അതില്‍ വേപ്പിന്റെ തണ്ടും മിക്സ് ചെയ്ത് പല്ല് തേക്കാം. ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ പല്ലിനുണ്ടാവുന്ന മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ചെയ്യുന്നവര്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
പല്ല് വെളുപ്പിക്കുമോ?
പല്ല് വെളുപ്പിക്കുമോ അതോ മഞ്ഞ നിറമാണോ മഞ്ഞള്‍ നല്‍കുന്നത് എന്നത് പലര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. എന്നാല്‍ പല്ലിന് നല്ല നിറം നല്‍കുകയാണ് മഞ്ഞള്‍ ചെയ്യുന്നത്. ഇത് പല്ലിലെ അണുക്കളിലും ബാക്ടീരിയകളിലും പ്രവര്‍ത്തിച്ച് അവയില്‍ നിന്ന് പല്ലിലെ സംരക്ഷിക്കുന്നു. മാത്രമല്ല പല ദന്തപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചത് തന്നെയാണ് മഞ്ഞള്‍. ഇത് നിങ്ങളുടെ പല്ലിലെ പ്രതിസന്ധിയെ പാടേ ഇല്ലാതാക്കുന്നു എന്നുള്ളതാണ് സത്യം.
പല്ല് വേദനക്ക് പരിഹാരം
പല്ല് വേദന പലരേയും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മഞ്ഞള്‍ പ്രയോഗം മികച്ചതാണ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ പല്ലിലുണ്ടാവുന്ന അണുബാധയെ ചെറുക്കുകയും അത് വഴി തന്നെ പല്ല് വേദനയെന്ന വില്ലനെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
പ്ലേഖ് ഇളക്കി മാറ്റുന്നു
പല്ലിലെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കട്ടിയില്‍ പല്ലില്‍ അടിഞ്ഞ് കൂടിയിട്ടുള്ള പ്ലേഖ് എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി പല്ലില്‍ ഫലകം പോലെ കാണപ്പെടുന്ന ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതും നിങ്ങളുടെ പല്ലിന് മഞ്ഞള്‍ നല്കുന്ന ഒരു ഗുണം തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications