Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
മുടിയഴക് വര്‍ദ്ധിപ്പിക്കാന്‍ ഒരു കിടിലന്‍ ഹെയര്‍മാസ്ക്
മുടിയ്ക്ക് നല്ല ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ, കാണാന്‍ ആഴകും ഭംഗിയും ഉണ്ടായിരിക്കുകയുള്ളൂ. മുടിയ്ക്ക് നല്ല ഉള്ളും, അതുപോലെ, മുടിയ്ക്ക് നല്ല കറുപ്പ് നിറവും ഉണ്ടായിരിക്കും. ഇത്തരത്തില്‍ നല്ല ആരോഗ്യകരമായ മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇതിനായി ഒരു നാച്വറല്‍ ഹെയര്‍മാസ്ക് നിങ്ങള്‍ക്ക് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

കറ്റാര്‍വാഴ
മുടിയ്ക്ക് നല്ല ഉള്ള് നല്‍കാനും, തലയില്‍ നിന്നും താരന് നീക്കി, മുടി കൊഴിച്ചില്‍ അകറ്റാനും കറ്റാര്‍വാഴ വളരെ നല്ലതാണ്. കൂടാതെ, മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കാനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും കറ്റാര്‍വാഴ സഹായിക്കുന്നു. മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും കറ്റാര്‍വാഴ സഹായിക്കുന്നതാണ്.
മുട്ട
മുട്ടയുടെ വെള്ള മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടിയ്ക്ക് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നതിനും, മുടിയെ നല്ല സില്‍ക്കിയാക്കി നിലനിര്‍ത്താനും, മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിനും മുട്ട സഹായിക്കുന്നു.
തയ്യാറാക്കാം
ആദ്യം തന്നെ മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് നീര് ചേര്‍ക്കുക. നല്ലപോലെ മിക്സ് ചെയ്യണം.
ഉപയോഗിക്കേണ്ട വിധം
ആദ്യം തന്നെ തലയില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യണം. ഇതിനായി ഒരു പാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഡബിള്‍ ബോയില്‍ ചെയ്തെടുക്കണം. ഇതിനായി ഒരു പാത്രത്തില്‍ നല്ല തിളച്ച വെള്ളം എടുക്കുക. ഈ വെള്ളത്തിനുമുകളില്‍ വെളിച്ചെണ്ണ ഒഴിച്ച പാത്രം വെയ്ക്കണം. എണ്ണ ചൂടാകുമ്പോള്‍ തലയില്‍ നല്ലപോലെ തേച്ച് മസാജ് ചെയ്തെടുക്കാവുന്നതാണ്.
എണ്ണ തേച്ച് മാസ്ജ് ചെയ്ത് ഒരു 5 മിനിറ്റ് കഴിയുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട- കറ്റാര്‍വാഴ ജെല്‍ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഒരു തോര്‍ത്ത് ചൂടുവെള്ളത്തില്‍ നനച്ച് പിഴിഞ്ഞ്, ഈ തുണികൊണ്ട് മുടിയടക്കം, തല നന്നായി മൂടി പൊതിഞ്ഞ് കെട്ടി വെയ്ക്കുക. ഏകദേശം 30 മിനിറ്റ് വെയ്ക്കുക. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല നല്ലപോലെ കഴുകുക. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നതിന് മുന്‍പ് അലര്‍ജി പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതുപോലെ, നീരിറക്കം പോലെ പ്രശ്നം ഉള്ളവര്‍ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
