Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
മുടി ഒന്നൊഴിയാതെ കറുപ്പിക്കും: ഒരാഴ്ചയില്‍ ഫലമറിയാം
മുടിയുടെ ആരോഗ്യം എന്നത് എല്ലായ്പ്പോഴും ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും മുടി കൊഴിച്ചിലും മുടി നരക്കുന്നതുമാണ് പലരേയും അസ്വസ്ഥത പെടുത്തുന്നത്. ഇത് ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇതിന് പരിഹാരം കാണാനാവട്ടെ വിപണിയില്‍ ഇന്ന് ലഭ്യമായ എല്ലാ എണ്ണയും മറ്റും തേക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിനും മുടി കൊഴിച്ചിലും മുടിയുടെ അനാരോഗ്യവും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണ ഉപയോഗിക്കാവുന്നതാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ എണ്ണയാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി വാം ഉപയോഗിക്കേണ്ടത്. ഏതൊക്കെയാണ് അവ ഇതെങ്ങനെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നും നമുക്ക് നോക്കാം.

നെല്ലിക്ക എണ്ണ
മുടി വളര്‍ത്തുന്ന കാര്യത്തില്‍ നെല്ലിക്ക വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി നെല്ലിക്കയെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുടിയില്‍ വരുത്തുന്ന മാറ്റം ഒരാഴ്ചക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.
നെല്ലിക്കയെണ്ണ തേക്കുന്നതിലൂടെ അത് മുടിക്ക് കറുപ്പ് നിറം നല്‍കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് നല്ല തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. മറ്റൊന്നും ഉപയോഗിച്ചില്ലെങ്കിലും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പരിഹരിക്കാന്‍ ഈ ഒരു എണ്ണ തന്നെ ധാരാളമാണ്. താരന് അകാല നര എന്നിവ ചെറുക്കുന്നതില്‍ നെല്ലിക്കയോളം ഫലം മറ്റൊന്നിനും ഇല്ല.
ആവണക്കെണ്ണ
മുടിക്കുണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി ആവണക്കെണ്ണ നമുക്ക് ഉപയോഗിക്കാം. മുടി വളര്‍ച്ച ത്വരിതഗതിയിലാക്കുന്ന എണ്ണയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിക്കുണ്ടാക്കുന്ന എല്ലാ അസ്വസ്ഥതകളേയും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലായ്പ്പോഴും മുടിക്ക് നല്കുന്ന ഗുണങ്ങള്‍ ആവണക്കെണ്ണയില്‍ എടുത്ത് പറയേണ്ടതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന റിസിനോലെയിക് ആസിഡ് ആന്‍ഡ്രോജെനിക് അലോപ്പീസിയയെ പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ബ്രഹ്മി
ബ്രഹ്മി ഉപയോഗിക്കുന്നതും മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും ബ്രഹ്മിയിട്ട് കാച്ചിയ എണ്ണ തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അതോടൊപ്പം തന്നെ മുടിക്കുണ്ടാവുന്ന താരന്, അറ്റം പിളരുന്നത് എന്നീ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ദിവസവും ഇത് മുടിയില്‍ ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നുമില്ല.
ഹെര്‍ബല്‍ ഓയില്‍ തയ്യാറാക്കാം
മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിനും മുടിക്കുണ്ടാവുന്ന മറ്റ് എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ മൂന്ന് ചേരുവകളും വെളിച്ചെണ്ണയില്‍ നല്ലതുപോലെ കാച്ചിയെടുക്കാവുന്നതാണ്. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എല്ലാ ദിവസവും ഈ എണ്ണ തേക്കാം. ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ എണ്ണ തേക്കാവുന്നതാണ്. എപ്രകാരം ഈ എണ്ണ മുടിയില്‍ പ്രയോഗിക്കണം എന്ന് നോക്കാം.
ഉപയോഗിക്കേണ്ട വിധം
മുടി നാല് ഭാഗത്തക്കും വിഭജിക്കുക. ശേഷം ഉള്ളം കൈയ്യില്‍ അല്പം എണ്ണ എടുത്ത് ഇത് തലയോട്ടിയില്‍ തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക. അതിന് ശേഷം കഴുകിക്കളയണം. എന്നാല്‍ കഴുകുന്നതിന് മുന്‍പ് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും മുടിയില്‍ എണ്ണ ഉണ്ടായിരിക്കണം. എനന്നാല്‍ അത് മുടിയില്‍ കാര്യമായ ഫലങ്ങള്‍ നല്കുന്നു.ആഴ്ചയില്‍ നാല് തവണയെങ്കിലും ചുരുങ്ങിയത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications