Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നല്ല നീളമുള്ള മുടി വേണോ, തയ്യാറാക്കേണ്ടത് ഈ ഹെയര്‍മാസ്കുകള്‍
മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. കാരണം എപ്രകാരം കൈകാര്യം ചെയ്യണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇനിയിപ്പോ അറിഞ്ഞാല്‍ തന്നെ അതിന് സമയമുണ്ടാവില്ല എന്നതും ഒരു കാര്യമാണ്. എന്നാല്‍ ഇനി അല്പം കാര്യത്തില്‍ തന്നെ മുടി സംരക്ഷിക്കുന്നതിന് വേണ്ടി ചില ഹെയര്‍മാസ്കുകള്‍ തയ്യാറാക്കാം. മുടിയുടെ ആരോഗ്യത്തിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് ഈ ലേഖനത്തില്‍ വായിക്കാം.
നീണ്ട മുടിക്ക് ആരോഗ്യവും തിളക്കവും നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ആവശ്യം തന്നെയാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഇനി പറയാന്‍ പോവുന്നത്. അതിനായി വീട്ടിലെ ചില ചേരുവകളില്‍ നമുക്ക് മുടി സംരക്ഷിക്കാം. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അവോക്കാഡോ, ഒലിവ് ഓയില്‍ മാസ്ക്
അവോക്കാഡോയില്‍ വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് ഈര്‍പ്പവും ബലവും നല്‍കുന്നതോടൊപ്പം തന്നെ തലയോട്ടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. ഈ മാസ്ക് ഉണ്ടാക്കാന്‍, ഒരു പഴുത്ത അവോക്കാഡോ പേസ്റ്റ് രൂപത്തിലാക്കി അതിലേക്ക് ചെയ്ത് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ കലര്‍ത്തുക. പിന്നീട് ഈ മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. നന്നായി കഴുകുന്നതിന് മുമ്പ് അരമണിക്കൂര്‍ ഇത് തലയില്‍ വെക്കണം.
തേങ്ങാപ്പാല്‍, തേന്‍ മാസ്ക്
തേങ്ങാപ്പാല്‍ ജലാംശം നല്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് എന്ന് നമുക്കറിയാം. അത് മാത്രമല്ല ഇതിനോടൊപ്പം തേന്‍ ചേരുമ്പോള്‍ അത് മുടിക്ക് തിളക്കവും നല്കുന്നു. അര കപ്പ് തേങ്ങാപ്പാല്‍ രണ്ട് ടേബിള്‍സ്പൂണ്‍ തേനുമായി ചേര്‍ത്ത് ഇത് മുടിയുടെ വേരുകള്‍ മുതല്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. ശേഷം ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. അതം ചെറുചൂടുള്ള വെള്ളത്തില്‍ വേണം കഴുകിക്കളയുന്നതിന്.
വാഴപ്പഴം, തൈര് മാസ്ക്
മുടിയുടെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്ന പൊട്ടാസ്യവും വിറ്റാമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരു വാഴപ്പഴം അര കപ്പ് തൈരിനൊപ്പം മിക്സ് ചെയ്ത് അത് മിനുസമാവുന്നതുവരെ ഇളക്കുക. നിങ്ങളുടെ മുടിയില്‍ തുല്യമായി തേച്ച് പിടിപ്പിച്ച ശേഷം തല മൂടുക. പിന്നീട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
കറ്റാര്‍ വാഴ, നാരങ്ങ നീര് മാസ്ക്
കറ്റാര്‍ വാഴ തലയോട്ടിയുടെ ആരോഗ്യത്തെക്കൂടി മികച്ചതാക്കുന്നു. അതിനോടൊപ്പം നാരങ്ങ നീര് ചേരുമ്പോള്‍ അത് താരന് കുറയ്ക്കാന്‍ സഹായിക്കുന്നു. മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരുമായി കലര്‍ത്തി വേണം ഉപയോഗിക്കുന്നതിന്. ഇത് തലയോട്ടിയില്‍ മസാജ് ചെയ്ത് 10 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്.
മുട്ടയുടെ മഞ്ഞക്കരു, ബദാം ഓയില്‍ മാസ്ക്
മുട്ടയുടെ മഞ്ഞക്കരു കേടായ മുടി നന്നാക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് എന്ന് നിങ്ങള്‍ക്കറിയാമോ? ബദാം ഓയില്‍ തേക്കുന്നതിലൂടെ അത് മുടിക്ക് നല്ല മൃദുത്വം നല്കുന്നു. രണ്ട് മുട്ടയുടെ മഞ്ഞക്കരു മൂന്ന് ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് ഹെയര്‍മാസ്ക് തയ്യാറാക്കുക. അതിന് ശേഷം നിങ്ങളുടെ മുടിയില്‍ ഇത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications