Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഈ രഹസ്യക്കൂട്ടില് മുടി മുട്ടറ്റം: 30 ദിവസം മതി, ഫലം 100% ഉറപ്പ്
മുടിയുടെ ആരോഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് മുടി വളരണം എന്നില്ല. ഇനി മുടിയുള്ളവരാണെങ്കില്‍ പോലും പലപ്പോഴും മുടി ഇടക്ക് കൊഴിയുന്നതും നശിക്കുന്നതും എല്ലാം അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാവുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഒരു പൊടിക്കൈ പ്രയോഗിക്കാവുന്നതാണ്.
ചെമ്പരത്തിയാണ് ഇതിന് എന്തുകൊണ്ടും മികച്ച ഓപ്ഷന്. സ്വപ്നതുല്യമായ കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തി എന്തുകൊണ്ടും മികച്ചതായി മാറുന്നു. നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എപ്രകാരം നമുക്ക് ചെമ്പരത്തി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. എപ്രകാരം എന്തൊക്കെ ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കാം മുടിയുടെ ആരോഗ്യത്തിന് വേണ്ടി നോക്കാം.

എന്തുകൊണ്ട് ചെമ്പരത്തി
മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തുകൊണ്ട് ചെമ്പരത്തി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ചെമ്പരത്തിയില്‍ ധാരാളം കൊളാജന്‍, കെരാട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ മുടിയില്‍ നല്കുന്നു. കൂടാതെ ചെമ്പരത്തിയുടെ ഇലകളിലും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധാരാളം അവശ്യ പോഷകങ്ങളും അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടി കൊഴിച്ചിലിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിന് സഹായിക്കുന്ന ചില ഹെയര്‍മാസ്കുകള്‍ എന്തൊക്കെയെന്ന് നോക്കാം.
മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍
മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയും അലോപ്പേഷ്യ ചികിത്സിക്കുന്നതിന് വേണ്ടിയും നമുക്ക് ചെമ്പരത്തി ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഏകദേശം 15 ചെമ്പരത്തി ഇലകളും 3 പൂക്കളും എടുക്കുക. അവ കഴുകി പൂക്കളില്‍ ഇതളുകള്‍ വേര്‍തിരിക്കുക. ഇവയെല്ലാം കൂടി അല്പം വെള്ളമൊഴിച്ച് പേസ്റ്റ് പരുവത്തിലാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അരമണിക്കൂര്‍ ശേഷം മാത്രമേ മുടിയില്‍ നിന്ന് കഴുകി വൃത്തിയാക്കുക. നിങ്ങള്‍ക്ക് ഇത് ആഴ്ചയില്‍ 2-3 തവണ ഉപയോഗിക്കാവുന്നതാണ.

തൈരും ചെമ്പരത്തിയും
ഈ മിശ്രിതം തേക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. 4 ടേബിള്‍സ്പൂണ്‍ തൈര് എടുത്ത് ഇത് ചെമ്പരത്തി പൊഡറില് മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഇത് നല്ലതുപോലെ തലയോട്ടിയിലും മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്.
ചെമ്പരത്തിയും നെല്ലിക്കപ്പൊടിയും
മുടിയുടെ ആരോഗ്യത്തിനും കരുത്തിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ചെമ്പരത്തിയും നെല്ലിക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി നെല്ലിക്കയും അല്പം ചെമ്പരത്തി പൊടിയും തുല്യ അളവില്‍ എടുത്ത് മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തില്‍ വെള്ളം മിക്സ് ചെയ്ത് തയ്യാറാക്കി എടുക്കുക. മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് നാല്‍പ്പത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

സവാള ചെമ്പരത്തി മാസ്ക്
മുടി വളരുന്നതിനും മുടി സോഫ്റ്റ് ആക്കുന്നതിനും വേണ്ടി സവാള ചെമ്പരത്തി ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി 25 ചെമ്പരത്തി ഇലകള്‍ എടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക, ശേഷം അതിലേക്ക് ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും റോസ്മേരി ഓയിലും കലര്‍ത്താവുന്നതാണ്. ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം.
കറിവേപ്പില ചെമ്പരത്തി ഹെയര്‍മാസ്ക്
മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കറിവേപ്പിലയും ചെമ്പരത്തിയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. കറിവേപ്പിലയും ഒരു പിടി ചെമ്പരത്തി ഇലയും എടുക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ മിക്സ് ചെയ്ത് ഗ്രൈന്‍ഡ് ചെയ്ത് എടുക്കാവുന്നതാണ്. മിനുസമാര്‍ന്ന ഈ പേസ്റ്റ് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് വേരുകള്‍ മുതല്‍ തേച്ച് പിടിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു.



Click it and Unblock the Notifications