Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
തൈരും ചെമ്പരത്തിയും വേനലിലെ മുടി പ്രശ്നങ്ങളെ പൂര്‍ണമായും കളയും
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേനല്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍, മുടിയുടെ കട്ടി കുറയുന്നത്, താരന് എന്നിവയെല്ലാം വേനലിന്റെ സമ്മാനങ്ങളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. മുടിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഹെയര്‍മാസ്ക് ഉപയോഗിക്കാം. മുടി കൊഴിച്ചിലകറ്റി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില ഹെയര്‍മാസ്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മുടി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലറിലേക്ക് പോവുന്നവരാണെങ്കില്‍ ഇനി അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില ഹെയര്‍മാസ്ക് പരീക്ഷിക്കാം. തൈരും ചെമ്പരത്തിയും ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഉപയോഗിക്കാവുന്നതാണ് ഈ ഹെയര്‍മാസ്ക്. നമ്മുടെ നാട്ടില്‍ വളരെ എളുപ്പത്തില്‍ തന്നെ ലഭിക്കുന്നതാണ് ചെമ്പരത്തി. ഇതില്‍ തൈര് ചേരുമ്പോള്‍ അത് ഫലം ഇരട്ടിയാക്കുന്നു. അകാല നര ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തിയുടെ ഗുണങ്ങള്‍

ചെമ്പരത്തി മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് ഇതിലുള്ള ആന്റി ഓക്സിഡന്റുകളും അകാല നരയെ പ്രതിരോധിക്കുന്നതിനും താരന് സോറിയാസിസ് പോലുള്ള പ്രശ്നങ്ങള്‍ക്കും തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. ഇത് തന്നെയാണ് എന്തുകൊണ്ടും പല മുടിയുടെ ആരോഗ്യത്തിനും ചെമ്പരത്തി ഉപയോഗിക്കണം എന്ന് പറയുന്നത്.

ചെമ്പരത്തി മുടിയുടെ ആരോഗ്യം മാത്രമല്ല മുഖസൗന്ദര്യത്തിനും ഉപയോഗിക്കുന്നതാണ് ചെമ്പരത്തി. ആയുര്‍വ്വേദ ഗുണങ്ങളുടെ കാര്യത്തിലും ചെമ്പരത്തി മുന്നില്‍ തന്നെയാണ്. ഇതിലുള്ള അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ പോഷകങ്ങളും മുടിക്ക് ധാരാളം നല്കുന്നു. ഈ അമിനോ ആസിഡുകള്‍ മുടിയുടെ നിര്‍മ്മാണത്തിന് കെരാറ്റിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത് മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും മുടിയുടെ കനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത കണ്ടീഷണര്‍ ആണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട.
തൈര്

മുടിയുടെ ആരോഗ്യത്തിന് തൈര് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലൊരു കണ്ടീഷണര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏത് മുടിക്ക് തൈര് ഉപയോഗിക്കാം. വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും മുടിയുടെ അധിക ഈര്‍പ്പത്തെ പുറന്തള്ളുന്നതിനും തൈര് സഹായിക്കുന്നു. അധിക അഴുക്കും എണ്ണയും നമ്മുടെ മുടിയില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യത്തില്‍ തൈര് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ രണ്ട് ചേരുവകളും ഒരുമിച്ച് ചേരുന്നതിലൂടെ അത് മുടിക്ക് അത്യത്ഭുതഫലങ്ങള് നല്കുന്നു.

മുടിയുടെ ഏത് പ്രശ്നത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് തൈര് സഹായിക്കുന്നു. തൈരില്‍ ധാരാളം പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ളതും ശക്തവുമായ മുടി നല്കുന്നു എന്ന കാര്യത്തില്‍ മികച്ച ഫലം നല്കുന്നു. തൈരില്‍ ലാക്റ്റിക് ആസിഡ്, സിങ്ക്, ബയോട്ടിന്‍ എന്നിവ ധാരാളമുള്ളതിനാല്‍ അത് മുടിയുടെ ആരോഗ്യത്തിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടി കെട്ടുപിണയുന്നതിന് പരിഹാരം കാണുന്നതിനും തിളക്കം നല്‍കാനും സഹായിക്കുന്നു തൈര്.
തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ നാല് ടേബിള്‍ സ്പൂണ്‍ തൈരും അതിലേക്ക് അല്പം ചെമ്പരത്തി പൂവ് പൊടിച്ചതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് മുടിയില്‍ പ്രയോഗിക്കുന്നതിലൂടെ മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു

മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അകാല നരയെ പ്രതിരോധിക്കുന്നതിനും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് ദിനവും ഈ മിശ്രിതം ഉപയോഗിക്കാം. മുടി അത്യധികമായി വളരും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.



Click it and Unblock the Notifications
