Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടിയഴകിന് വീട്ടില്‍ തയ്യാറാക്കാം ഹെയര്‍ സിറം
മുടി പൊട്ടി പോകാതിരിക്കാനും, മുടിയിലെ മോയ്സ്ച്വര്‍ കണ്ടന്റ് നിലനിര്‍ത്താനും ഹെയര്‍ സിറം ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയുടെ കറുപ്പ് നിലനിര്‍ത്താനും, മുടിയ്ക്ക് തിളക്കവും, മിനുസവും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ഹെയര്‍ സിറം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. ഈ ഹെയര്‍ സിറം തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ അനിവാര്യമാണെന്ന് നോക്കാം.

ചേരുവകള്‍
1/2 കപ്പ്- വെളിച്ചെണ്ണ
1/4 കപ്പ്- ഒലീവ് ഓയില്‍
1/4 കപ്പ്- ജോജോബ ഓയില്‍
2 ടേബിള്‍സ്പൂണ്‍- ആര്‍ഗന്‍ ഓയില്‍
2 ടേബിള്‍സ്പൂണ്‍- വിറ്റമിന്‍ ഇ ഓയില്‍
10 തുള്ളി- ലാവെന്‍ഡര്‍ ഓയില്‍
10 തുള്ളി- റോസ്മേരി എസെന്‍ഷ്യല്‍ ഓയില്‍
തയ്യാറാക്കേണ്ട വിധം
ഒരു ബൗള്‍ എടുക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, ജോജോബ ഓയില്‍ എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് ഈര്ഗന് ഓയില്‍, വിറ്റമിന്‍ ഇ ഓയില്‍ എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം ലാവെന്‍ഡര്‍ ഓയിലും, അതുപോലെ റോസ്മേരി ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് ഒരു ചില്ലുകുപ്പിയിലേയ്ക്ക് മാറ്റുക. ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
രണ്ട് അല്ലെങ്കില്‍ മൂന്ന് തുള്ളി സിറം എടുത്ത് മുടിയുടെ വേര് മുതല്‍ അറ്റം വരെ പുരട്ടുക. അതിനുശേഷം ശിരോചര്‍മ്മം മസാജ് ചെയ്ത് കൊടുക്കുന്നത് നല്ലതായിരിക്കും. രാത്രിയില്‍ ഈ സിറം പുരട്ടി, രാവിലെ തല കഴുകിയാല്‍ ഗുണങ്ങള്‍ ലഭിക്കുന്നതാണ്.
ഗുണങ്ങള്‍
മുടിയെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. വരണ്ട മുടി അകറ്റാന്‍ ഈ ഹെയര്‍ സിറം വളരെ ഉപകാരപ്രദമാണ്. അമിതമായി ചൂട് തട്ടുന്നത് മൂലം ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ ഈ ഹെയര്‍ സിറത്തിന് സാധിക്കും. മുടി വളരാന്‍ ഈ ഹെയര്‍ സിറം സഹായിക്കുന്നതാണ്. മുടിയ്ക്ക് നല്ല തിളക്കം നല്‍കാനും ഹെയര്‍ സിറം സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അമിതമായി വരണ്ട മുടിയാണ് നിങ്ങളുടെത് എങ്കില്‍ സിറത്തില്‍ കുറച്ചധികം വെളിച്ചെണ്ണ ചേര്‍ക്കുന്നത് നല്ലതാണ്. അമിതമായി എണ്ണമയമുള്ള മുടിയാണ് നിങ്ങളുടെത് എങ്കില്‍ വെളിച്ചെണ്ണയുടെ അളവ് കുറയ്ക്കുക. അതുപോലെ, ഒലീവ് ഓയിലും കുറയ്ക്കേണ്ടത് അനിവാര്യമാണ്. മുടിയ്ക്ക് അമിതമായി കേടുപാടുകള്‍ ഉണ്ടെങ്കില്‍ ആര്‍ഗന്‍ ഓയിലും വിറ്റമിന്‍ ഇ ഓയിലും കുറച്ചധികം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക. തലയില്‍ താരന് പോലെയുള്ള പ്രശ്നങ്ങള്‍ അമിതമെങ്കില്‍ ടീ ട്രീ ഓയില്‍, വേപ്പെണ്ണ എന്നിവ ചേര്‍ക്കുന്നതും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
