Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
അരിയും കറിവേപ്പിലയും ചണവിത്തും: കറുകറുപ്പില്‍ മുടി ഇടതൂര്‍ന്ന് വരും
മുടിയുടെ അനാരോഗ്യം പലരേയും അസ്വസ്ഥത പെടുത്തുന്ന ഒന്നാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ നമ്മുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചില പൊടിക്കൈകളിലൂടെ നമുക്ക് മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. വീട്ടിലുണ്ടാക്കുന്ന ചില പൊടിക്കൈകള്‍ തന്നെയാണ് മുടിക്കുണ്ടാവുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നത്.
നല്ലൊരു ഹെയര്‍മാസ്‌ക് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. അതിന് വേണ്ടി അരിയും, ചണവിത്തും, കറിവേപ്പിലയും എല്ലാം മിക്‌സ് ചെയ്ത് നമുക്ക് ഒരു മിശ്രിതം തയ്യാറാക്കി മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എപ്രകാരം നിങ്ങള്‍ക്ക് ഇവ മുടിയില്‍ പ്രയോഗിക്കാം എന്ന് നോക്കാം. അതിലുപരി ഈ മിശ്രിതം എപ്രകാരം നമ്മുടെ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നോക്കാം.

ഹെയര്‍മാസ്‌ക് തയ്യാറാക്കാം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഹെയര്‍മാസ്‌ക് നമുക്ക് തയ്യാറാക്കാം. അതിന് വേണ്ടി രണ്ട് സ്പൂണ്‍ അരി, അല്‍പം കറിവേപ്പില, ചണവിത്ത് ഒരു സ്പൂണ്‍, അല്‍പം കഞ്ഞിവെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. മുകളില്‍ പറഞ്ഞ മൂന്ന് വസ്തുക്കളും രാത്രി മുഴുവന്‍ കഞ്ഞി വെള്ളത്തില്‍ മുക്കി വെക്കുക. ശേഷം രാവിലെ എഴുന്നേറ്റ് ഇത് നല്ലതുപോലെ പിഴിഞ്ഞ് മാറ്റി വെക്കുക. അല്‍പ സമയത്തിന് ശേഷം ഇത് അരിച്ചെടുത്ത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ഗുണങ്ങള്‍
മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ മികച്ചതാണ് ഈ ഹെയര്‍മാസ്‌ക്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും അത് നിങ്ങള്‍ക്ക് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. അത്രയധികം ഗുണങ്ങള്‍ ആണ് ഈ ഹെയര്‍മാസ്‌ക് നിങ്ങള്‍ക്ക് നല്‍കുന്നത്. മുടിയുടെ ഓരോ ഇഴകള്‍ക്കും കരുത്ത് നല്‍കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഈ ഹെയര്‍മാസ്‌ക് ശീലമാക്കാം.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്‌ക് ശീലമാക്കാവുന്നതാണ്. ഇത് മുടിയുടെ ഓരോ ഇഴകളേയും കറുപ്പിക്കുന്നു. അതോടൊപ്പം തന്നെ പുതിയ നരകള്‍ ഇല്ലാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം മുടിക്ക് നല്‍കുന്നത് അനുകൂലമായ മാറ്റങ്ങള്‍ തന്നെയാണ് എന്നതാണ് സത്യം. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മുടിയുടെ കറുപ്പ് നിറം തിരിച്ച് പിടിക്കാം.
മുടി കൊഴിച്ചില്‍ പരിഹാരം
മുടി കൊഴിച്ചില്‍ പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്‌ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാം. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മികച്ച മാറ്റങ്ങളും നിങ്ങളുടെ മുടിയില്‍ നിന്ന് തന്നെ അനുഭവിച്ച് അറിയാന്‍ സാധിക്കും. അത്രയധികം ഗുണങ്ങളാണ് ഈ മിശ്രിതം നിങ്ങള്‍ക്ക് നല്‍കുന്നത്.

മുടിയുടെ അറ്റം പിളരുന്നത്
പലപ്പോഴും മുടിയുടെ അറ്റം പിളരുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ ഹെയര്‍മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മുടിയുടെ അറ്റം പിളരുന്നതിനെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് എല്ലാ തരത്തിലും മുടിക്ക് മാറ്റങ്ങള്‍ കൊണ്ട് വരുകയും നിങ്ങളുടെ പോയ ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മുടി വളരാന്‍
എല്ലാത്തിനുമുപരി നല്ല കരുത്തോടേയും സോഫ്റ്റ് ആയും മുടി വളരുന്നതിനുള്ള ഉത്തമ ഔഷധമാണ് ഈ ഹെയര്‍മാസ്‌ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദിനവും നിങ്ങളുടെ മുടയില്‍ തേക്കുന്നതിലും തെറ്റില്ല. അത്രയധികം ഉത്തമമായ ഗുണങ്ങള്‍ ഈ സ്‌പെഷ്യല്‍ ഹെയര്‍മാസ്‌ക് നിങ്ങള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് തന്നെ മുടി വളരുന്ന കാര്യത്തില്‍ ഇനി നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. അതിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് ഈ ഹെയര്‍മാസ്‌ക്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മുടിയില്‍ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും.



Click it and Unblock the Notifications












