Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
തലയോട്ടി കാണും പോലെ മുടി പോവുന്നോ: മുടി ഇട തിങ്ങി വളരാന് ആഴ്ചയില് രണ്ട് തവണ
മുടി സംരക്ഷണത്തിന്റെ കാര്യത്തില് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്നതാണ് മുടി കൊഴിച്ചില്. സാധാരണ മുടി കൊഴിച്ചിലിനേക്കാള് വെല്ലുവിളികള് ഉയര്ത്തുന്നതാണ് പലപ്പോഴും തലയോട്ടി കാണുന്ന തരത്തിലുള്ള മുടി കൊഴിച്ചില് പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് അല്പം ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണ്. എന്നാല് ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് നാം തുടക്കം മുതല് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ടത് മുടി കൊഴിച്ചിലിനെ എപ്രകാരം ഇല്ലാതാക്കാം എന്നതാണ്. മുടി കൊഴിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് അതിലൂടെ നിങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കുന്ന മറ്റ് ചില പ്രശ്നങ്ങള് കൂടിയുണ്ട്. മുടിയുടെ കട്ടി കുറയുന്നത്, താരന് അകാല നര എന്നിവയെ എല്ലാം ഇനി പറയുന്ന മാര്ഗ്ഗത്തിലൂടെ നമുക്ക് പരിഹരിക്കാന് സാധിക്കും. എപ്രകാരം എന്ന് നമുക്ക് നോക്കാം.

ഹെയര്മാസ്ക് തയ്യാറാക്കാന്
ഹെയര് മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്പം കറ്റാര്വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയില് ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ് വെളിച്ചെണ്ണയും അല്പം വെള്ളവും മിക്സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില് ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക.
ഉപയോഗിക്കുന്ന വിധം
തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര് കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കില് ചെറുപയര് പൊടി, അല്ലെങ്കില് ചെമ്പരത്തി താളി എന്നിവ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില് മൂന്ന് തവണ നിങ്ങള്ക്ക് ചെയ്യാവുന്നതാണ്. മാറ്റം ഒരു മാസം കൊണ്ട് തന്നെ നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നു.
മുടി കൊഴിച്ചില് അകറ്റുന്നു
മുടി കൊഴിച്ചില് പോലുള്ള പ്രശ്നങ്ങള് കൊണ്ട് വലയുന്നവരെങ്കില് അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു ഈ ഹെയര്മാസ്ക്. ഇത് ദിനവും ഉപയോഗിക്കുന്നത് കൊണ്ടും പ്രശ്നങ്ങളില്ല. അത്രയേറെ ഫലപ്രദമാണ് എന്നത് തന്നെയാണ് ഈ ഹെയര്മാസ്കിന്റെ പ്രത്യേകത. മുടി കൊഴിച്ചില് അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. എത്ര കഠിനമായ മുടി കൊഴിച്ചില് എങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില് തന്നെ നിങ്ങള്ക്ക് പരിഹാരം കാണാന് സാധിക്കും.

താരനെ ഇല്ലാതാക്കും
മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില് ഒന്നാണ് താരന്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്ഗ്ഗങ്ങളും പ്രയോഗിക്കുന്നു. എന്നാല് ഇനി ഉറപ്പുള്ള പരിഹാരമാര്ഗ്ഗങ്ങളില് ഒന്നാണ് ഈ മിശ്രിതം എന്നതില് സംശയം വേണ്ട. ഇത് അടര്ന്ന് പോവാത്ത ഏത് താരനേയും ഇല്ലാതാക്കുകയും മുടിക്ക് ആരോഗ്യവും തിളക്കവും വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. താരന്റെ പൊടി പോലുമില്ലാതെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ആഴ്ചയില് രണ്ട് തവണയെങ്കിലും ഉപയോഗിക്കുന്നവര്ക്ക് മാറ്റം മനസ്സിലാക്കാന് സാധിക്കും.
മുടി സോഫ്റ്റ് ആക്കുന്നു
പലപ്പോഴും മുടി കൊഴിച്ചില് മൂലം പലരിലും മുടിയുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. എന്നാല് മുടി കൊഴിച്ചില് പൂര്ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടി നല്ല സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം. ദിവസവും എന്ന പോലെ നിങ്ങള്ക്ക് ഇത് ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇതിലൂടെ നിങ്ങള്ക്ക് ഉണ്ടാവുന്നില്ല. മുടി സോഫ്റ്റ് ആയി നല്ല വൃത്തിയാക്കി മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

തിളക്കം വര്ദ്ധിപ്പിക്കുന്നു
മുടിക്ക് തിളക്കമില്ലായ്മ പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. എന്നാല് ഇനി ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്ക്ക് ദിനവും ഈ ഹെയര്മാസ്ക് ഉപയോഗിക്കാം. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള് നല്കുന്നു. തിളക്കം വര്ദ്ധിപ്പിച്ച് മുടിയുടെ കറുപ്പ് നിറം വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ആഴ്ചയില് മൂന്ന് തവണ ഇത് ഉപയോഗിക്കാം.
അകാല നരക്ക് പരിഹാരം
നെല്ലിക്ക അകാല നരയെന്ന പ്രശ്നത്തെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട. ഇതിലൂടെ നിങ്ങള്ക്ക് മികച്ച മാറ്റങ്ങള് മുടിയില് ദൃശ്യമാവുന്നു. മുടിയിലെ നരയെ ഓരോന്നായി ഇല്ലാതാക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു ഈ ഹെയര്മാസ്കിലൂടെ. നല്ല കറുകറുത്ത ആരോഗ്യമുള്ള മുടി നിതംബം മറക്കുന്ന തരത്തിലേക്ക് വളരുന്ന അവസ്ഥ ഈ മിശ്രിതം ഉപയോഗിക്കുന്നവരില് ഉണ്ടാവുന്നു.



Click it and Unblock the Notifications
