Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ഉലുവ കൊണ്ട് മാറാത്ത താരനില്ല: ആദ്യ ഉപയോഗത്തില്‍ തന്നെ താരന് കൊഴിഞ്ഞ് പോവും
താരന് എന്ന പ്രശ്നം പലരേയും അലട്ടുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും അതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് മാത്രം പലര്‍ക്കും അറിയില്ല. മുടി സംരക്ഷിക്കുന്ന കാര്യത്തില്‍ ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും താരന്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതിനെ മാറ്റാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് പലര്‍ക്കും കണ്ഫ്യൂഷന് ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഉലുവ കൊണ്ട് നമുക്ക് ഇനി പറയുന്ന താരനേയും മറ്റ് കേശസംരക്ഷണ പ്രശ്നങ്ങളേയും ഇല്ലാതാക്കാം.
താരനെ അകറ്റുന്നതിന് ഉലുവ സഹായിക്കും. കാരണം ഇതില്‍ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരന് കുറയ്ക്കുകയും ചെയ്യുന്നു. വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പമുള്ള DIY ഉലുവ ഹെയര്‍ മാസ്കുകള്‍ ഇതാ. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് ഏറ്റവും മികച്ച ഗുണങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഉലുവയും തൈരും മാസ്ക്
രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കുതിര്‍ത്തു വച്ച ഉലുവ നല്ല പേസ്റ്റാക്കി അരച്ചെടുക്കണം. ഈ പേസ്റ്റ് അര കപ്പ് തൈരില്‍ മിക്സ് ചെയ്യുക. മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം. മുപ്പത് മിനിറ്റിന് ശേഷം വേണം കഴുകിക്കളയുന്നതിന്.
ഉലുവ, നാരങ്ങ മാസ്ക്
രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കുതിര്‍ത്തു വച്ച ഉലുവ നല്ല പേസ്റ്റാക്കി അരച്ചെടുക്കണം. അതിലേക്ക് ഒരു നാരങ്ങയുടെ നീര് ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 20 മിനിറ്റ് കാത്തിരിക്കണം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്.
ഉലുവ, വെളിച്ചെണ്ണ മാസ്ക്
രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കുതിര്‍ത്തു വെച്ച ഉലുവ പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കണം. ശേഷം ഈ പേസ്റ്റ് രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ മിക്സ് ചെയ്യുക. മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാവുന്നതാണ്.
ഉലുവയും കറ്റാര്‍ വാഴ മാസ്ക്കും
രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കുതിര്‍ത്തു വെച്ച ഉലുവ പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ മിക്സ് ചെയ്യാവുന്നതാണ്. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാം.
ഉലുവയുടെ ഗുണങ്ങള്‍
ഉലുവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരന് കുറയ്ക്കുകയും ചെയ്യുന്ന നിക്കോട്ടിനിക് ആസിഡും അവയില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ മുടിക്ക് സഹായിക്കുന്നു. ഇത് ലളിതവും ഫലപ്രദവുമായതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications