Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
കൊറിയന്‍ ഗ്ലാസ്സ് സ്കിന്‍ വേണോ? അരിപ്പൊടിയില്‍ ഈ ചേരുവകള്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി
Korean glass skin: ഇന്നത്തെ കാലത്ത് ഏറ്റവുമധികം ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത് കൊറിയന്‍ സൗന്ദര്യയ വസ്തുക്കള്‍ക്കാണ്. കൊറിയന്‍ മോയ്സ്ച്വറൈസര്‍, കൊറിയന്‍ ഫേയ്സ് മാസ്ക്, കൊറിയന്‍ സൺസ്ക്രീൻ എന്നിവയെല്ലാം തന്നെ വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. കൊറിയക്കാരുടെ ചര്‍മ്മം ഗ്ലാസ്സ് പോലെ തിളങ്ങിയിരിക്കുന്നതാണ് പലരെയും ഇത്തരം പ്രോഡക്ടുകളിലേയ്ക്ക് ആകര്‍ഷിക്കുന്നത്.

അത്തരത്തില്‍ കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവുമധികം ഉള്‍പ്പെടുത്തുന്ന ചേരുവയാണ് അരിപ്പൊടി. ഈ അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫേയ്സ്പാക്ക് ഉപയോഗിച്ചാല്‍ ഗ്ലാസ്സ് സ്കിന്‍ നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
തയ്യാറാക്കേണ്ട വിധം
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നിതിനായി ആദ്യം ഒരു ടീസ്പൂണ്‍ അരിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പാലും, കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പപുരട്ടി 15 മിനിറ്റ് വെയ്ക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ചെയ്യുന്നത് ചര്‍മ്മത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്നതാണ്.
ഈ ഫേയ്സ്പാക്കിന്റെ ഗുണങ്ങള്‍
ചര്‍മ്മ സംരക്ഷണത്തില്‍ അരിപ്പൊടിയുടെ റോള്‍ എടുത്തുപറയേണ്ട ഘടകമാണ്. കാരണം, അരിപ്പൊടി ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മം മൃതുവാക്കാനും, ചര്‍മ്മത്തില്‍ നിന്നും കരുവാളിപ്പും കറുത്തപാടുകളും അകറ്റാനും സഹായിക്കുന്നതാണ്. ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യാനും സഹായിക്കുന്നു. അരിപ്പൊടി പോലെ തന്നെ, പാലും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം നല്ലതാണ്. ചര്‍മ്മത്തെ മിനുസപ്പെടുത്താന്‍ പാല് സഹായിക്കും. അതുപോലെ, ചര്‍മ്മത്തിന് തിളക്കം നല്‍കാനും, നിറം വര്‍ദ്ധിപ്പിക്കാനും പാല് സഹായിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും പാല് സഹായിക്കുന്നതാണ്. പാല് പോലെ തന്നെ വെളിച്ചെണ്ണയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ ഫേയ്സ്പാക്ക് ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘനേരം ഈ ഫേയ്സ്പാക്ക് മുഖത്തിട്ടിരിക്കേണ്ട ആവശ്യമില്ല. അതുപോലെ, വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ രണ്ട് മൂന്ന് തുള്ളി മാത്രം ചേര്‍ത്താല്‍ മതിയാകും. മുഖം കഴുകുമ്പോള്‍ വാട്ടര്‍ ബേയ്സ്ഡ് ഫേയ്സ് വാഷ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications