Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ഒരൊറ്റ ഉപയോഗത്തില്‍ മുഖം വെളുപ്പിക്കാം... അതും മൂന്ന് ചേരുവകളില്‍
ഒരൊറ്റ ഉപയോഗത്തില്‍ തന്നെ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിച്ചാല്‍ എങ്ങനെയുണ്ടാകും? അടിപൊളിയല്ലേ! പ്രത്യേകിച്ച്, എന്തെങ്കിലും കല്ല്യാണ്‍ പരിപാടികള്‍ക്ക് പോകണമെങ്കില്‍ ബ്യൂട്ടീപാര്‍ലറില്‍ പോകാതെ തന്നെ മുഖം മിനുക്കിയെടുക്കാന്‍ സാധിച്ചാലോ?. അതും മൂന്നേ മൂന്ന് ചേരുവകളില്‍! ആഗ്രഹിച്ച ഫലം നല്‍കുകയും ചെയ്യും. ഈ ചേരുവകള്‍ ഏതെല്ലാമെന്നും ഈ ഫേയ്സ്പാക്ക് എങ്ങനെ തയ്യാറാക്കി എടുക്കാമെന്നും നോക്കാം.

ചേരുവകള്‍
2 ടീസ്പൂണ്‍- തൈര്
1 ടീസ്പൂണ്‍-ഓട്സ്
1 ടീസ്പൂണ്‍- ചെറുപഴം ഉടച്ചെടുത്തത്
തയ്യാറാക്കേണ്ട വിധം
ആദ്യം തൈര് ഒരു ബൗളില്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് ഓട്സ്, പഴം ഉടച്ചത് എന്നിവ ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക.
ഉപയോഗിക്കേണ്ട വിധം
മുഖം നല്ലപോലെ ക്ലെന്‍സ് ചെയ്തെടുക്കുക. അതിനുശേഷം ഈ ഫേയ്സ്പാക്ക് മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകി എടുക്കാവുന്നതാണ്.
ഗുണങ്ങള്‍
ഒറ്റ ഉപയോഗത്തില്‍ തന്നെ നല്ല ഫലം നല്കുന്ന ഫേയ്സ്പാക്കാണ് ഇത്. ഓട്സില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മം നല്ലപോലെ മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ഓട്സ് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ നിന്നും അഴുക്ക് നീക്കം ചെയ്യാനും നല്ല പോലെ ചർമ്മത്തെ ക്ലീന്‍ ചെയ്തെടുക്കാനും സഹായിക്കുന്നു. മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ തടയാനും നല്ലതാണ്.
തൈരിന്റെ ഗുണം
തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്കാന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും. യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്നും അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യും.
പഴം നല്കുന്ന ഗുണങ്ങള്‍
ചര്‍മ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിര്‍ത്താന്‍ പഴം സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പെട്ടെന്ന് ഫലം ലഭിക്കുമെങ്കിലും, ഈ ഫലം ദീര്‍ഘകാലം നിലനില്ക്കാന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേയ്സ്പാക്ക് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഫേയ്സ്പാക്ക് ഇട്ടാലും, സണ്‍സ്ക്രീന്‍ പുരട്ടാന്‍ മറക്കരുത്. നല്ലപോലെ വെള്ളം കുടിക്കുക. നല്ല ആഹാരം കഴിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
