Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചർമ്മം വരണ്ടതാണോ? മാറ്റിയെടുക്കാൻ ഒരു കിടിലൻ ഫേയ്സ്പാക്ക്
വരണ്ട ചർമ്മം ഉള്ളവരിൽ ചർമ്മ പ്രശ്നങ്ങൾ സാധാരണ ഓയ്ലി സ്കിൻ ഉള്ളവരേക്കാൾ കൂടുതലായിരിക്കും. മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് മുതൽ, ചർമ്മത്തിൽ ചുളിവുകൾ, വരകൾ, പ്രായക്കൂടുതൽ തോന്നൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ വരണ്ട ചർമ്മം ഉള്ളവരിൽ പതിവായി കണ്ടുവരുന്നു. ഈ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും, ചർമ്മ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്ന ഒരു ഫേയ്സ്പാക്ക് റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ
2 ടേബിൾസ്പൂൺ- തേൻ
1 ടേബിൾ സ്പൂൺ- ശുദ്ധമായ തൈര്
2 ടേബിൾസ്പൂൺ- കടലമാവ്
1 ടീസ്പൂൺ- ഒലീവ് ഓയിൽ
തയ്യാറാക്കേണ്ട വിധം
ആദ്യം ഒരു പാത്രത്തിൽ മൂന്ന് ചേരുവകളും ചേർക്കുക. നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ ആകുന്നതുവരെ മിക്സ് ചെയ്യണം. ഏകദേശം ക്രീം പോലെ മിശ്രിതം വരുമ്പോൾ മിക്സിംഗ് നിർത്താവുന്നതാണ്. അതിനുശേഷം, ഈ ഫേയ്സ്പാക്ക് മുഖത്തും കഴുത്തിലും തുല്യമായ അളവിൽ പുരട്ടുക. 10 അല്ലെങ്കിൽ 15 മിനിറ്റ് കഴിയുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. അതിനുശേഷം മുഖം തുടച്ച്, മോയ്സ്ച്വറൈസർ പുരട്ടുക. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്നതാണ്.
ഗുണങ്ങൾ
ചർമ്മത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താൻ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നതാണ്. കൂടാതെ, ചർമ്മത്തിന് മൃദുത്വവും നൽകുന്നു. വരണ്ട ചർമ്മം മാറ്റി എടുക്കാൻ സഹായിക്കുന്നു. ഈ ഫേയ്സ്പാക്കിലെ ചേരുവകളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കുന്നതാണ്. കടലമാവിന്റെ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ മൃത ചർമ്മകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മത്തിന് തിളക്കമുള്ളതും മൃദുലതയും നൽകാനും സഹായിക്കുന്നു. ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഈ ഫേയ്സ്പാക്കിന്റെ ഉപയോഗം സഹായിക്കുന്നതാണ്. തേൻ, ഒലീവ് ഓയിൽ എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുകയും ചർമ്മത്തിന് കൂടുതൽ യുവത്വം നൽകുകയും ചെയ്യുന്നു. കൂടാതെ തർമ്മത്തിന് ആവശ്യ വിറ്റാമിനുകളും ധാതുക്കളും നൽകി ചർമ്മത്തെ പോഷിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ വിധത്തിൽ ഫലം ലഭിക്കുന്നതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫേയ്സ് പായ്ക്ക് ഉപയോഗിക്കുക. ഫേയ്സ് പായ്ക്ക് എയർടൈറ്റ് കണ്ടെയ്നറിൽ റഫ്രിജറേറ്ററിൽ 3 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്.അതിനാൽ ആവശ്യാനുസരണം ഉപയോഗിക്കുക. ചർമ്മത്തിന് കൂടുതൽ മോയ്സ്ചറൈസേഷൻ ലഭിക്കാൻ വാഴപ്പഴം അല്ലെങ്കിൽ അവോക്കാഡോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ, കെമിക്കൽ ഫ്രീ ആയിട്ടുള്ള സ്ക്രബ്സ് ഉപയോഗിക്കുക. ഫേയ്സ് പാക്ക് കഴുകുമ്പോൾ ചർമ്മത്തിൽ അമിതമായി ഉരയ്ക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
