Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ആദ്യ ദിവസം ഒരു നര, പിന്നെ ഇരട്ടിയാവും: പക്ഷേ ഇനി നര കാണില്ല - നാടന്തൈരില് പൊടിക്കൈ
മുടിയുടെ ആരോഗ്യം എന്നത് മുടി നരക്കുന്നതും മുടി കൊഴിയുന്നതും മുടി വളരാത്തതും മുടിയുടെ ബലമില്ലായ്മയും എല്ലാം ചേരുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതെല്ലാം ഒരുമിച്ച് വരുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ സാധിക്കില്ല. മുടിക്ക് അത്രയേറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില അവസരങ്ങളില്‍ മുടി കൊഴിച്ചില്‍ എന്ന വില്ലന്‍ നമ്മുടെ എല്ലാ പ്രതീക്ഷകളേയും ഇല്ലാതാക്കുന്നു. മുടിക്ക് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പലരും വിപണിയില്‍ ലഭ്യമാവുന്ന എല്ലാ എണ്ണകളും ക്രീമുകളും ഷാമ്പൂകളും വാരിത്തേക്കുന്നു.
പക്ഷേ ഇതിന്റെയെല്ലാം പാര്‍ശ്വഫലത്തെക്കുറിച്ചും നാം ചിന്തിച്ചിരിക്കണം. ഇത്തരത്തില്‍ ആരോഗ്യമുള്ള മുടിയ്ക്ക് വില്ലനാവുന്ന പ്രശ്നങ്ങളെ ഒതുക്കുന്നതിനും മുടിയില്‍ നിന്ന് നരയും കൊഴിച്ചിലും അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ തൈര് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തൈരിന്റെ ഉപയോഗത്തിലൂടെ നമുക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

തൈരും ഒലീവ് ഓയിലും
തൈരും ഒലീവ് ഓയിലും മിക്സ് ചെയ്ത് നമുക്ക് പല വിധത്തില്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് അത് നിങ്ങളുടെ മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അകാല നര പോലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കി മുടി കറുപ്പ് നിറത്തില്‍ തിളങ്ങും.
തൈരും കറ്റാര്‍വാഴയും
തൈര് നമ്മുടെ പല വേനല്പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. തൈരും കറ്റാര്‍വാഴയും മിക്സ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും ഇത് കൂടാതെ മുടിയുടെ വേരുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീനും അമിനോ ആസിഡുകളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ തിരിച്ച് പിടിക്കുന്നു. തൈരും കറ്റാര്‍വാഴയും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിച്ച് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
തൈരും ഉലുവയും
തൈരും ഉലുവയും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിന് വേണ്ടി ഉലുവ തലേ ദിവസം വെള്ളത്തിലിട്ട് അരച്ചതിന് ശേഷം തൈരില്‍ മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഫംഗസ് ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മികച്ച ഓപ്ഷനാണ്.

തൈരും പഴവും
തൈരും പഴവും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് മുടിയുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ മുടിക്ക് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും എല്ലാം നിങ്ങള്‍ക്ക് മികച്ച അളവില്‍ നല്കുന്നു. ഇത് മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിനും മുടിക്ക് കരുത്ത് തിരിച്ച് പിടിപ്പിക്കുന്നതിനും തൈരും പഴവും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് അത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്.
തൈര് ഹെയര്‍മാസ്ക്
തൈര് മാത്രം മുടിയില്‍ ഉപയോഗിക്കുന്നതും ഗുണങ്ങള്‍ ധാരാളം നല്കുന്നു. ഇതിന് വേണ്ടി തൈര് മാത്രം മുടിയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നാല്‍ നല്ലതു പോലെ പുളിച്ച തൈര് ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുകയും തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ഘടകങ്ങള്‍ എല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു.
തൈരും മുട്ടയും
മുട്ടയും തൈരും മിക്സ് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും മുടിയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ തൈരും മുട്ടയും മിക്സ് ചെയ്ത് അത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മുടി കഴുകേണ്ടതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാം. എന്ന് മാത്രമല്ല ഇത് മുടിയുടെ ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും അത് കൂടാതെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യുകയും ചെയ്യുന്നു. കൂടാതെ തലയോട്ടിയിലെ ആരോഗ്യത്തിനും സഹായിക്കുന്നു.

തൈരും ആവണക്കെണ്ണയും
തൈരും ആവണക്കെണ്ണയും നമ്മുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തൈരും ആവണക്കെണ്ണയും മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നതിനെ മാത്രമല്ല മുടിക്കുണ്ടാവുന്ന എല്ലാ കേടുപാടുകളേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
