Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഈ ഒരു വിത്തില്‍ തൈര് ചേര്‍ക്കൂ: അതിലുണ്ട് മുടി വളര്‍ത്തുന്ന സൂത്രം
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇന്ന് ലഭ്യമാവുന്ന പല വസ്തുക്കളും മുടിയില്‍ പ്രയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മുടിയില്‍ പക്ഷേ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്. ഇത് മുടിയുടെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലും നിങ്ങളുടെ മുടിക്ക് കരുത്ത് നല്കുന്ന തരത്തിലുള്ള ഹെയര്‍മാസ്ക് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം.
ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉള്ള ഒന്നാണ് ഫ്ളാക്സ് സീഡ്. ഇതില്‍ ധാരാളം നാരുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗങ്ങള്‍, ക്യാന്‍സര്‍, പ്രമേഹം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് ഫ്ളാക്സ് സീഡ് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എപ്രകാരം ഫ്ളാക്സ് സീഡ് ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് രോമകൂപങ്ങള്‍ക്ക് സുപ്രധാന പ്രോട്ടീനുകളും പോഷകങ്ങളും നല്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു, മുടി കൊഴിച്ചിലിന് കാരണമാകുന്ന രോമകൂപങ്ങളുടെ വീക്കം തടയുന്നു എന്നിവയാണ് ഇതിന്റെ ഗുണങ്ങള്‍. ചണവിത്തുകളില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ബയോട്ടിന്‍, റൈബോഫ്ലേവിന്‍, നിയാസിന്, പിറിഡോക്സിന്‍, പാന്റോതെനിക് ആസിഡ്, ഫോളിക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഫ്ളാക്സ് സീഡ്. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.
തലയോട്ടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് തലയോട്ടിയുടെ ആരോഗ്യത്തെക്കൂടി സഹായിക്കുന്ന തരത്തിലാണ് എന്നതാണ് സത്യം. ഫളാക്സ് സീഡില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയിലെ ഫ്രീറാഡിക്കലുകളുടെ സ്വാധീനം കുറക്കുന്നു. ഇത് മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ഇത് കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ തലയോട്ടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ അവ തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുടി പൊട്ടുന്നതിന് പരിഹാരം
മുടി പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഫ്ളാക്സ് സീഡ് കഴിക്കുകയും ഉപയോഗിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ മുടിയുടെ ഇഴകളിലും വേരുകളിലും ഈര്‍പ്പം നിലനിര്‍ത്തുകയും പൊട്ടല്‍, വരള്‍ച്ച, പൊട്ടല്‍ എന്നിവ നിയന്ത്രിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് കൂടാതെ ഇവ മുടിയിലെ പിഎച്ച് അളവ് ക്രമീകരിക്കുന്നു, കാരണം ഫ്ളാക്സ് സീഡുകള്‍ സെബാസിയസ് ഗ്രന്ഥികളില്‍ ശരിയായ രീതിയില്‍ എണ്ണ ഉത്പാദിപ്പിക്കുന്നു. ഇതെല്ലാം മുടിക്ക് ഗുണങ്ങള്‍ നല്‍കുന്നതാണ്.
തയ്യാറാക്കുന്നത്
ഒരു ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് സീഡ് പൊടിയില്‍ അര ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ തേച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ക്ക് വരണ്ട മുടിയെങ്കില്‍ ഇടക്കിടക്ക് ഈ മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications
