Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
തൈരും പഴവും ചേര്ന്നാല് അരക്കെട്ട് മറയും മുടി: ഒരുമാസം മതി മാറ്റമറിയാം
മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള മാര്ഗ്ഗങ്ങള് തേടുന്നവര് നമുക്ക് ചുറ്റും ഉണ്ട്. എന്നാല് നമ്മള് പ്രയോഗിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കണം എന്നില്ല. പലപ്പോഴും പെട്ടെന്നുള്ള മാറ്റം പ്രതീക്ഷിച്ച് നമ്മള് പ്രയോഗിക്കുന്ന മാര്ഗ്ഗങ്ങള് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് പ്രതീക്ഷിച്ച മാറ്റം നല്കണം എന്നില്ല. എന്നാല് ഇനി കേശപ്രശ്നങ്ങള് എളുപ്പത്തില് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് തൈരും പഴവും ഉപയോഗിക്കാവുന്നതാണ്. ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും എന്നതില് സംശയം വേണ്ട.
മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. എന്നാല് തൈരിനോടൊപ്പം പഴവും ചേരുമ്പോള് ഗുണങ്ങള് ഇരട്ടിയാവുന്നു. എല്ലാ വിധത്തിലുള്ള കേശ പ്രതിസന്ധികളില് നിന്നും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്ക്ക് തൈരും പഴവും ഉപയോഗിക്കാവുന്നതാണ്. എന്നാല് എപ്രകാരം തൈരും പഴവും നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം.

ഹെയര്മാസ്ക് തയ്യാറാക്കുന്ന വിധം
ഹെയര്മാസ്ക് മുടിയുടെ ആരോഗ്യത്തിന് എപ്രകാരം തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് തൈര്, നല്ലതുപോലെ പഴുത്ത പഴം എന്നിവ എടുത്ത് മിക്സ് ചെയ്ത് ഇതിലേക്ക് അല്പം വെളിച്ചെണ്ണയും ചേര്ത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഇത് മുടിയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ മസ്സാജ് ചെയ്തതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയില് രണ്ട് തവണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയില് പ്രകടമായ മാറ്റം കൊണ്ട് വരുന്നു.
ഗുണങ്ങള്
മുടിയില് ഈ ഹെയര്മാസ്ക് ഉപയോഗിക്കുന്നതിലൂടെ മുടി വളര്ച്ചയുടെ കാര്യത്തില് അനുകൂലമായ മാറ്റങ്ങള് കാണുന്നു. ഇത് മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് അതിഭയങ്കരമായ വളര്ച്ചയും നല്കുന്നു. എല്ലാ തരത്തിലുള്ള മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഘടകങ്ങളും ഈ ഹെയര്മാസ്കില് ഉണ്ട് എന്നത് തന്നെയാണ് ഏറ്റവും മികച്ച ഗുണവും. അതുകൊണ്ട്തന്നെ യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഇതിലുണ്ടാവുകയില്ല.

മുടി സോഫ്റ്റ് ആക്കുന്നു
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് മുടി സോഫ്റ്റ് ആയി നിലനിര്ത്തുന്നതിന് സഹായിക്കുന്നു തൈര്- പഴം ഹെയര്മാസ്ക്. ഇത് മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടി സോഫ്റ്റ് ആക്കുന്നതിനും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതുമായ ഒന്നാണ് ഈ ഹെയര്മാസ്ക്. ഇത് മുടിയുടെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്ക്കും മികച്ചതാണ് എന്നതില് സംശയം വേണ്ട.
താരനെ അകറ്റുന്നു
താരന് എന്ന പ്രശ്നം പലരിലും അലര്ജിയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. ഇത്തരം അവസ്ഥകളില് അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയര്മാസ്ക് ഉപയോഗിക്കാം. താരന് പോലുള്ള പ്രതിസന്ധികളെ പൂര്ണമായും ഇല്ലാതാക്കുന്നതിനും തലയോട്ടിയിലെ ചൊറിച്ചില് അതുമൂലമുണ്ടാവുന്ന അസ്വസ്ഥതകള് എന്നിവയെല്ലാം പൂര്ണമായും പ്രതിരോധിക്കുന്നതിന് ഈ ഹെയര്മാസ്ക് മികച്ചത് തന്നെയാണ്. ആഴ്ചയില് രണ്ട് തവണ ഉപയോഗിക്കുമ്പോള് തന്നെ നിങ്ങള്ക്ക് പ്രകടമായ മാറ്റം കാണാനാവും.

അറ്റം പിളരുന്നത് തടയുന്നു
മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ ഹെയര്മാസ്ക്. പലരുടേയും ആത്മവിശ്വാസത്തെ പോലും ഇതിലൂടെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനും പ്രശ്നങ്ങളില് നിന്ന് പരിഹാരം കാണുന്നതിനും നമുക്ക് ഈ ഹെയര്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ദിനവും തൈര് തലയിലും മുടിയിലും തേച്ച് പിടിപ്പിക്കുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാം.
അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നവും പലരുടേയും ഉറക്കം കെടുത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിലേക്കായി നമുക്ക് പഴം- തൈര് ഹെയര്മാസ്ക് ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള് നിസ്സാരമല്ല എന്ന കാര്യം അറിഞ്ഞിരിക്കാം. അകാല നരയെ പൂര്ണമായും ഇല്ലാതാക്കി മുടിക്ക് നല്ല കറുപ്പ് നിറം നല്കുന്ന കാര്യത്തില് അനുകൂലമാറ്റങ്ങള് നല്കുന്ന ഒന്നാണ് എന്തുകൊണ്ടും ഈ ഹെയര്മാസ്ക്. ആഴ്ചയില് രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്ക്ക് മാറ്റം മനസ്സിലാക്കാം.



Click it and Unblock the Notifications

