Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വ്യത്യസ്ത മുടിയ്ക്ക് നെല്ലിക്കയെണ്ണ സ്ഥിരമാക്കണം: ഫലം ഒരാഴ്ചയില്‍ അറിയാം
മുടിയുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. പലപ്പോഴും മുടി കൊഴിച്ചിലും താരനും മുടി പൊട്ടിപ്പോവുന്നതും എല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. പലരിലും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഓരോരുത്തര്‍ക്കും മുടിയ്ക്ക് ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ്. അതാകട്ടെ വ്യത്യസ്തതരം മുടിയിലാണ് സംഭവിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള മുടിയുടെ ആരോഗ്യത്തിനായി നെല്ലിക്ക എണ്ണ നമുക്ക് ഉപയോഗിക്കാം. അത് എപ്രകാരം ഉപയോഗിക്കാം എന്നതാണ് പലര്‍ക്കും അറിയാത്തത്.
മുടി സംരക്ഷണത്തിലെ ഒരു ജനപ്രിയ ഘടകമാണ് നെല്ലിക്ക എന്നത് നമുക്കറിയാം. കാരണം പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ട ഇത് പലതരം മുടിക്ക് അനുയോജ്യമാണ്. എന്നാല്‍ ഓരോ തരത്തിലുള്ള മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് എപ്രകാരം നെല്ലിക്കയെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം.

വരണ്ട മുടിക്ക്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും നെല്ലിക്കയെണ്ണ വളരെയധികം സഹായിക്കുന്നതാണ്. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ നെല്ലിക്കയെണ്ണയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ഒരു വാഴപ്പഴവും ചേര്‍ത്ത് മിക്സ് ചെയ്യുക. അതിന് ശേഷം ഇത് മുടി നനച്ചതിന് ശേഷം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പ്രത്യേകിച്ച് മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് ഇത് മുടിയില്‍ വെക്കേണ്ടതാണ്.
എണ്ണമയമുള്ള മുടിക്ക്
നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഈര്‍പ്പം അധികം ഇല്ലാതെ മുടിയുടെ ആരോഗ്യവും എണ്ണമയവും കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ നെല്ലിക്കയെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും രണ്ട് ടേബിള്‍സ്പൂണ്‍ തൈരും മിക്സ് ചെയ്യാവുന്നതാണ്. ഇത് തലയോട്ടിയിലും വേരുകളിലും പുരട്ടുക, കഴുകുന്നതിനുമുമ്പ് 20 മിനിറ്റ് മുടിയില്‍ ഇത് വെക്കേണ്ടതാണ്.
ചുരുണ്ട മുടിക്ക്
നിങ്ങള്‍ക്ക് ചുരുണ്ട മുടിയാണ് ഉള്ളതെങ്കില്‍ ഇവര്‍ക്ക് മുടിയുടെ ആരോഗ്യത്തിനായി നെല്ലിക്കയെണ്ണ എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ നെല്ലിക്കയെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാലും അതിലേക്ക് ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കുക. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.
കേടായ മുടിക്ക്
നിങ്ങളുടെ മുടി കേടായതാണെങ്കില്‍ അതിന് ശക്തിയും കരുത്തും നിറവും എല്ലാം അനിവാര്യമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അല്പം നെല്ലിക്കയെണ്ണയില് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലും ഒരു അവോക്കാഡോ പള്‍പ്പും മിക്സ് ചെയ്യുക. ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
നെല്ലിക്കയെണ്ണയുടെ ഗുണങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നെല്ലിക്കയെണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് മുടിയില്‍ വളരെ പെട്ടെന്നാണ് മാറ്റങ്ങള്‍ വരുത്തുന്നത്.



Click it and Unblock the Notifications
