Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
മുടി വളരാന്‍ നെല്ലിക്ക എണ്ണ; മുടി നരയ്ക്കില്ല, മുട്ടോളം വളരുകയും ചെയ്യും
മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്ന ഒരു പ്രകൃതിദത്ത ഉൽപ്പന്നമാണ് നെല്ലിക്ക എണ്ണ. ദിവസേന നെല്ലിക്ക എണ്ണ ഉപയോഗിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് മുടിയ്ക്ക് ലഭിക്കുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ നെല്ലിക്ക എണ്ണ തയ്യാറാക്കാവുന്നതാണ്. അതിന്റെ രീതിയും ഗുണങ്ങളും താഴെക്കൊടുക്കുന്നു.

വീട്ടിൽ നെല്ലിക്ക എണ്ണ തയ്യാറാക്കുന്ന വിധം
നെല്ലിക്ക പൊടി- 1 കപ്പ് (ഉണക്കിയ നെല്ലിക്ക പൊടി)
വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ- 1 കപ്പ്
ഉലുവ- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന രീതി
ആദ്യം നെല്ലിക്ക പൊടി തയ്യാറാക്കണം. നെല്ലിക്ക പൊടി തയ്യാറാക്കുന്നതിനായി പച്ച നെല്ലിക്കയാണ് ഉപയോഗിക്കുന്നതെങ്കിൽ, അത് വെയിലത്തോ അവ്നിലോ (150°F - 200°F) കുറച്ച് മണിക്കൂർ ഉണക്കുക. അതിനുശേഷം, ചേരുവകൾ മിക്സ് ചെയ്യുക. ഇതിനായി ഒരു സോസ്പാനിൽ ഉണക്കിയ നെല്ലിക്ക പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ എള്ളെണ്ണ, ഉലുവ (ഉപയോഗിക്കുന്നുണ്ടെങ്കിൽ) എന്നിവ ചേർക്കുക.
അതിനുശേഷം, മിശ്രിതം വളരെ കുറഞ്ഞ തീയിൽ ഇടയ്ക്കിടെ ഇളക്കി 2-3 മണിക്കൂർ അല്ലെങ്കിൽ എണ്ണക്ക് കടും തവിട്ടുനിറം ആകുന്നതുവരെ ചൂടാക്കുക. നന്നായി ചൂടായി വന്നതിന് ശേഷം അടുപ്പിൽ നിന്നും നീക്കുക. തണുത്തതിന് ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. ഇതിനായി എണ്ണ ഒരു തുണി ഉപയോഗിച്ചോ അരിപ്പ ഉപയോഗിച്ചോ അരിച്ചെടുത്ത് ഒരു ഗ്ലാസ് കുപ്പിയിൽ സൂക്ഷിക്കുക. ഈർപ്പം തട്ടാത്ത വിധത്തിൽ ഈ എണ്ണ സൂക്ഷിക്കാവുന്നതാണ്.
നെല്ലിക്ക എണ്ണയുടെ ഗുണങ്ങൾ
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു എണ്ണയാണ് നെല്ലിക്ക എണ്ണ. നെല്ലിക്ക എണ്ണ ശിരോചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും, അതുവഴി മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ എണ്ണ പതിവാക്കുന്നതിലൂടെ താരൻ കുറയ്ക്കുന്നു. നെല്ലിക്ക എണ്ണയിൽ അടങ്ങിയ ആൻ്റി ഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ താരൻ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, മുടിക്ക് തിളക്കം നൽകുന്നു. നെല്ലിക്ക എണ്ണ പതിവായി മുടിയിൽ ഉപയോഗിക്കുന്നതിലൂടെ മുടിക്ക് പോഷണം ലഭിക്കുകയും, ഇതിലൂടെ മുടിയെ മൃദുലവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. അകാല നരയെ തടയുന്നു. നെല്ലിക്കയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മെലാനിൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി അകാല നര തടയുകയും ചെയ്യുന്നു. കൂടാതെ, നെല്ലിക്ക എണ്ണയിലെ ആന്റിഓക്സിഡന്റുകൾ അന്തരീക്ഷ മലിനീകരണം, UV രശ്മികൾ തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്ന് മുടിക്ക് സംരക്ഷണം നൽകുന്നു.
നെല്ലിക്ക എണ്ണ എങ്ങനെ ഉപയോഗിക്കാം
നെല്ലിക്ക എണ്ണ ചെറുതായി ചൂടാക്കി തലയിൽ മസാജ് ചെയ്യുക. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും, താരൻ കുറയ്ക്കുകയും ചെയ്യും. നെല്ലിക്ക എണ്ണ മുടിയുടെ വേരുകൾ മുതൽ അറ്റം വരെ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞ് ഷാമ്പൂ ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
