Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മുടിയുടെ ആരോഗ്യം ചീരയില്‍ ഭദ്രം, എന്നും ചീര കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയാണ്
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് ചീര. ഇതില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ഈര്‍പ്പം നല്കുന്ന എണ്ണമയമുള്ള പദാര്‍ത്ഥമായ സെബം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് വരള്‍ച്ച തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

അയേണ്‍ അപര്യാപ്തത മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. അയേണിന്റെ മികച്ച ഉറവിടമാണ് ചീര, ഇത് ചുവന്ന രക്താണുക്കളെ രോമകൂപങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് മുടി ഇഴകളെ ശക്തിപ്പെടുത്തുകയും പൊട്ടല്‍ മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ചീരയുടെ ഗുണങ്ങള്‍
ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ഒരു തരം ബി വിറ്റാമിനായ ഫോളേറ്റും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഫോളേറ്റിന്റെ അഭാവം മുടി കൊഴിച്ചിലിനും മുടിയുടെ കട്ടി കുറയുന്നതിനും കാരണമാകും. അതുകൊണ്ട് ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ ഫോളേറ്റ് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.
ചീരയിലെ മഗ്നീഷ്യം ആരോഗ്യമുള്ള മുടിവേരുകളെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ അഭാവം മുടികൊഴിച്ചിലിനും മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും കാരണമാകും. ചീര പതിവായി കഴിക്കുന്നത് ബലമുള്ള മുടിക്ക് ആവശ്യമായ മഗ്നീഷ്യം പ്രദാനം ചെയ്യും.
ഭക്ഷണത്തില്‍ ചീര എങ്ങനെ ഉള്‍പ്പെടുത്താം
പൊതുവേ നമ്മള് തോരനായും കറിയായും ആണ് ചീര കഴിക്കാറ്. ചിലയാളുകള്‍ ദോശയിലും മറ്റ് പലഹാരങ്ങളിലും ചേര്‍ത്ത് ചീര കഴിക്കാറുണ്ട്. ഇത് കൂടാതെ സലാഡുകള്‍, സ്മൂത്തികള്‍, അല്ലെങ്കില്‍ സൂപ്പ് എന്നിവയിലും ചീര ചേര്‍ക്കാം. വെളുത്തുള്ളിയും ഒലിവ് ഓയിലും ചീരയും ഒരു സൈഡ് ഡിഷായി നിങ്ങള്‍ക്ക് വഴറ്റി കഴിക്കാം.
എന്തായാലും ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ നല്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക പ്രൊഫൈല്‍ തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിട ഇഴകളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിലെ ലളിതമായ ഈ മാറ്റങ്ങള്‍ കാര്യമായ മാറ്റമുണ്ടാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
