Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മുഖത്ത് നിന്ന് ഇനി എണ്ണ ഒലിച്ചിറങ്ങില്ല, ഒരൊറ്റ നിമിഷത്തില്‍ പരിഹാരം നല്‍കും ആര്യവേപ്പ്
സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് എണ്ണമയമുള്ള ചര്‍മ്മം. എത്രയൊക്കെ ശ്രദ്ധിച്ചാലും പലപ്പോഴും അല്‍പ സമയം കഴിയുമ്പോഴേക്കും എണ്ണ മയം വ്യക്തമാവുന്നു. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മേക്കപ് ഒക്കെ ചെയ്യുന്നവരെങ്കില്‍ എണ്ണമയം നിമിത്തം ചര്‍മ്മം മൊത്തത്തില്‍ പ്രതിസന്ധിയിലാവുന്നു. എന്നാല്‍ ആര്യവേപ്പിലൂടെ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും.
ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആര്യവേപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് എണ്ണമയം മാത്രമല്ല മറ്റ് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട വേപ്പില മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. അവയില്‍ ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ അണുബാധയെ പ്രതിരോധിക്കുന്നതിനും ചര്‍മ്മാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചര്‍മ്മം ശുദ്ധീകരിക്കുന്നു
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ആര്യവേപ്പ്. ഇത് ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മം ശുദ്ധീകരിക്കുന്നു. മുഖക്കുരു പോലുള്ള പ്രതിസന്ധികള്‍ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിലെ അധിക എണ്ണയും മാലിന്യങ്ങളും മൂലം സംഭവിക്കുന്നതാണ്. ഇത്തരം മുഖക്കുരു പൊട്ടുന്നത് വഴി സുഷിരങ്ങള്‍ അടയുന്നതിലേക്ക് എത്തുന്നു. ആര്യവേപ്പ് അരച്ച് പുരട്ടുന്നത് വഴി ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് തടയാന്‍ സാധിക്കും.
മുഖക്കുരു കുറയ്ക്കുന്നു
വേപ്പിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതിനായി മഞ്ഞളും ആര്യവേപ്പും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ പുരട്ടുന്നത് ഗുണകരമാണ്. ഇത് മുഖക്കുരുവിനൊപ്പം ബ്ലാക്ക്‌ഹെഡ്‌സും ഇല്ലാതാക്കുന്നു. പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മമെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു.
പ്രകോപനം ശമിപ്പിക്കുന്നു
വേപ്പിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകള്‍ പ്രകോപനമുള്ള ചര്‍മ്മത്തെ ശമിപ്പിക്കുന്നു. ഇത് മുഖക്കുരു അല്ലെങ്കില്‍ മറ്റ് ചര്‍മ്മ അവസ്ഥകളുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇത് സെന്‍സിറ്റീവ് അല്ലെങ്കില്‍ വീക്കമുള്ള ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. അതുകൊണ്ട് തന്നെ ആര്യവേപ്പ് നല്‍കുന്ന ഗുണങ്ങളെ ഒരിക്കലും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുകയില്ല.
ആന്റിഓക്സിഡന്റ് സംരക്ഷണം
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ആര്യവേപ്പ് പാരിസ്ഥിതിക നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും എന്നെന്നും യുവത്വം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇവ ഉപയോഗിക്കുന്നത് വഴി അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
എപ്രകാരം ഉപയോഗിക്കാം?
ആര്യവേപ്പ് ചര്‍മ്മസംരക്ഷണത്തിന് എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ആര്യവേപ്പിന്റെ പൊടിയും പേസ്റ്റുകളും ആക്കി ഉപയോഗിക്കാം. ഇത് തനിയേ അല്‍പം മഞ്ഞള്‍ മിക്‌സ് ചെയതോ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇതിന്റെ ഉപയോഗം നിര്‍ത്തേണ്ടതാണ്. ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ നിങ്ങള്‍ക്ക് ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും തെറ്റില്ല എന്നതാണ് സത്യം.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications