Latest Updates
-
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ
വാഴപ്പഴം മതി കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും: ഹെയര്‍മാസ്കുകള്‍
കേശസംരക്ഷണം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. എന്നാല്‍ പലപ്പോഴും മുടി കൊഴിയുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നു. വാഴപ്പഴം പക്ഷേ മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വാഴപ്പഴം വളരരെയധികം സഹായിക്കാവുന്നതാണ്. എന്നാല്‍ അതുപോലെ തന്നെ കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നതാണ് വാഴപ്പഴം. വരണ്ട മുടിയുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വാഴപ്പഴം ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ വാഴപ്പഴം മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പക്ഷേ നിരവധി ഹെയര്‍മാസ്കുകള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടിക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എപ്രകാരം ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എന്തൊക്കെ ഹെയര്‍മാസ്കുകള്‍ ആണ് ഉപയോഗിക്കേണ്ടത്, എപ്രകാരം ഇത് നിങ്ങള്‍ക്ക് ഗുണപ്രദമാവുന്നു എന്ന് നോക്കാം.

മുടി വളരാന്‍ വാഴപ്പഴം
സ്ത്രീകളിലെ മുടികൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് വാഴപ്പഴം. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം, സിലിക്ക, മഗ്നീഷ്യം, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ഫൈബര്‍, പ്രകൃതിദത്ത എണ്ണകള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിന്റെ തൊലിയില്‍ പോഷകങ്ങളും ഉണ്ട. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.
വാഴപ്പഴവും തൈരും ഹെയര്‍ മാസ്ക്
മുടിയുടെ ആരോഗ്യത്തിന് വാഴപ്പഴവും തൈരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ വളരെയധികം ഗുണങ്ങള്‍ നല്കുന്നു. രണ്ട് പഴുത്ത ഏത്തപ്പഴം പേസ്റ്റ് രൂപത്തില്‍ ആക്കി അതിലേക്ക് തൈര് മിക്സ് ചെയ്ത് ഹെയര്‍മാസ്ക് തയ്യാറാക്കാം. 15 മിനിറ്റ് ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

വാഴപ്പഴം, അവോക്കാഡോ ഹെയര്‍ മാസ്ക്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമായ അവോക്കാഡോ വാഴപ്പഴത്തോടൊപ്പം മിക്സ് ചെയ്ത് ഹെയര്‍മാസ്ക് തയ്യാറാക്കാം. രണ്ട് ചേരുവകള്‍ ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കി അത് തലയില്‍ പുരട്ടുക. പിന്നീട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
വാഴപ്പഴവും തേനും ഹെയര്‍ മാസ്ക്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് വാഴപ്പഴവും തേനും മിക്സ് ചെയ്ത ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ തലയോട്ടിയിലെ വരള്‍ച്ച കുറയ്ക്കാനും മുടി തഴച്ചുവളരുന്നതിനും സഹായിക്കുന്നു. ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താം.

വാഴപ്പഴം, പപ്പായ, തേന്‍ എന്നിവയുടെ ഹെയര്‍ മാസ്ക്
മുടിക്ക് ആരോഗ്യത്തിനും വേരുകള്‍ ശക്തമാക്കുന്നതിനും വേണ്ടി നമുക്ക് ഹെയര്‍മാസ്ക് തയ്യാറാക്കാം. അതിന്ന വേണ്ടി വാഴപ്പഴവും പപ്പായയും ചെറിയ കഷ്ണങ്ങളാക്കി പേസ്റ്റ് രൂപത്തില്‍ ആക്കിയെടുകക്കുക. ശേഷം അതിലേക്ക് തേന്‍ മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ ആവുന്നത വരെ നല്ലതുപോലെ ഇളക്കിയെടുക്കുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇത് തലയില്‍ തേച്ച് പിടിപ്പിക്കേണ്ടതാണ്. അതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം.
വാഴപ്പഴം, കറ്റാര്‍ വാഴ ഹെയര്‍ മാസ്ക്
മുടിയുടെ എല്ലാ ഇഴകളേയും പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഹെയര്‍മാസ്ക്. ഇതിന് വേണ്ടി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കി, കറ്റാര്‍ വാഴയുടെ പള്‍പ്പ് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. കറ്റാര്വാഴയില്ബീറ്റാ കരോട്ടിന്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇത് വാഴപ്പഴത്തോടൊപ്പം ബ്ലെന്‍ഡറില്‍ ചേര്‍ത്ത് വേണം മിക്സ് ചെയ്യുന്നതിന്. ഈ പേസ്റ്റ് മിക്സ് ചെയ്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.



Click it and Unblock the Notifications
