Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിര്‍ത്തുന്ന പ്രത്യേക ജ്യൂസുകള്‍
മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ പലരേയും മാനസികമായി ബുദ്ധിമുട്ടിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇതിന് എന്ത് പരിഹാരം എന്ന് തേടി അലയുന്നവര്‍ നിരവധിയാണ്. ആരോഗ്യ സംരക്ഷണം പോലെ തന്നെ മുടിയുടെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലരും ഇന്ന് കൈയ്യില്‍ കിട്ടുന്ന പല എണ്ണകളും മുടി കൊഴിച്ചില്‍ പരിഹരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം എണ്ണകളും മാര്‍ഗ്ഗങ്ങളും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന കാര്യം പലരും ഓര്‍ക്കുന്നില്ല.
എന്നാല്‍ മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്ന ചില ജ്യൂസുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നത് നമുക്ക് നോക്കാം. സ്ഥിരമായി ഇത്തരം ജ്യൂസുകള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. എല്ലാ വിധത്തിലുള്ള മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില ജ്യൂസുകള്‍ ശീലമാക്കാവുന്നതാണ്.

അയേണ്‍ സമ്പുഷ്ടമായ ജ്യൂസുകള്‍
മുടിയുടെ ആരോഗ്യത്തിനും കരുത്തിനും അയേണ്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അയേണ്‍ കൂടുതല്‍ അടങ്ങിയ ജ്യൂസുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അയേണ്‍ സാന്നിധ്യം വളരെ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് ആരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ അയേണ്‍ കുറവ് നിമിത്തം ഉണ്ടാവുന്നു. ജ്യൂസുകളുടെ രൂപത്തില്‍ നിങ്ങള്‍ക്ക് കഴിക്കാവുന്ന ഇരുമ്പ് അടങ്ങിയ ചില പച്ചക്കറികളും പഴങ്ങളും ഇതാ.
ചീര
ഇരുമ്പിന്റെ അംശം കൂടുതലുള്ള ചീര നിങ്ങളുടെ മുടി സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. കൂടാതെ ഇത് ജ്യൂസ് ആക്കി കഴിക്കുന്നതിലൂടെ മുടി മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. ചീരയില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, ചെമ്പ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുറച്ച് ചീര എടുത്ത് ജ്യൂസ് പരുവത്തിലാക്കി കഴിക്കുന്നതിലുടെ മുടി കൊഴിച്ചില്‍ ഇല്ലാതാവുന്നു.

പ്ളം
പലപ്പോഴും പ്ലം പലരിലും അത്ര പരിചയം കാണുന്ന ഒന്നല്ല. എന്നാല്‍ ഇത് ടണ്‍ കണക്കിന് പോഷകങ്ങള്‍ നിറഞ്ഞ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൊണ്ട് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. കൂടാതെ അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഗുണങ്ങളുടെ കാര്യത്തിലും മികച്ച മാറ്റമാണ് നല്‍കുന്നത്.
ബീറ്റ്റൂട്ട്
നിങ്ങളുടെ ഭക്ഷണത്തിലെ മറ്റൊരു മികച്ച പച്ചക്കറിയായി ബീറ്റ്റൂട്ട് ഉള്‍പ്പെടുത്താം. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നതാണ് ബീറ്റ്റൂട്ട്. ആരോഗ്യമുള്ള മുടിക്ക് വേണ്ടി സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മുടി വളര്‍ച്ച ത്വരിതഗതിയിലാക്കുന്നു.
ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ജ്യൂസുകള്‍
ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍ കുറയ്ക്കാനും നിങ്ങളുടെ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. ഏതൊക്കെയാണ് ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ജ്യൂസുകള്‍ എന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യം വരുന്നത് നെല്ലിക്ക ജ്യൂസ് തന്നെയാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാവുന്നു. മാത്രമല്ല മുടിക്ക് നല്ല കരുത്തും വര്‍ദ്ധിക്കുന്നു.

കുക്കുമ്പര്‍ ജ്യൂസ്
മുടിക്ക് ആരോഗ്യവും കരുത്തും നല്കുന്ന ആന്റി ഓക്സിഡന്റുകളുടെ കൂട്ടത്തില്‍ കുക്കുമ്പര്‍ വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടി വളര്‍ച്ചക്ക് മാത്രമല്ല മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. ദിനവും അല്പം കുക്കുമ്പര്‍ ജ്യൂസ് ശീലമാക്കിയാല്‍ മുടിയിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
വിറ്റാമിന്‍ എ ജ്യൂസുകള്‍
വിറ്റാമിന്‍ എ അടങ്ങിയ ജ്യൂസുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. കാരറ്റ് ജ്യൂസ് ഇത്തരത്തില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ജ്യൂസുകളുടെ കൂട്ടത്തില്‍ പെടുന്നതാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവ കാരറ്റ് ജ്യൂസില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ ബി 12, ബി 9 എന്നിവ അടങ്ങിയ ജ്യൂസുകള്‍
ഈ രണ്ട് വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ് എന്ന് നമുക്കറിയാം. ഇവ സ്ഥിരമായി കഴിക്കുന്നതും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നു. കൂടാതെ പ്രോട്ടീന്‍ സമ്പൂഷ്ടമായ ജ്യൂസ് കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. കാരണം രോമകൂപങ്ങള്‍ കൂടുതലും പ്രോട്ടീന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പ്രോട്ടീന്‍ അടങ്ങി ജ്യൂസ് കഴിക്കണം എന്ന് ആവശ്യപ്പെടുന്നത്. പ്രോട്ടീന്‍ ഷേക്ക് നിങ്ങള്‍ക്ക് ശീലമാക്കാം. ഇതെല്ലാം മുടിക്ക് കരുത്തും ആരോഗ്യവും നല്കുന്നു.



Click it and Unblock the Notifications

