Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സിഗററ്റുവലി ചുണ്ടുകളെ കറുപ്പിച്ചുവോ? ചുവപ്പിച്ചെടുക്കാൻ ഇവ ട്രൈ ചെയ്യൂ!
അമിതമായി കാപ്പി കുടിച്ചാൽ, ഇല്ലെങ്കിൽ പുകവലിച്ചാൽ ചുണ്ടുകളുടെ നിറം മങ്ങാറുണ്ട്. ചിലരുടെ ചുണ്ടുകൾ നല്ല കറുപ്പ് നിറത്തിലേയ്ക്കും മാറാം. ഇത് മാറ്റിയെടുക്കാനും, ചുണ്ടുകൾക്ക് നല്ല നിറം വർദ്ധിപ്പിക്കാനും വളരെ നാച്വറലായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഇവ പതിവാക്കിയാൽ ചുണ്ടുകൾ ചുവക്കുക മാത്രമല്ല, നിങ്ങളുടെ ചർമ്മത്തിന്റെ നിറം വർദ്ധിക്കാനും, നല്ല ആരോഗ്യം നിലനിൽക്കാനും ഇത് സഹായിക്കും.
ദുശ്ശീലങ്ങൾ
നിങ്ങളിലെ ദുശ്ശീലങ്ങൾ തന്നെയാണ് പലപ്പോഴും ചുണ്ടുകൾ കറുത്തുപോകുന്നതിന് പ്രധാനകാരണമാകുന്നത്. പ്രത്യേകിച്ച് പുകവലി, അമിതമായി കാപ്പി, ചായ എന്നിവ കുടിക്കുന്നത്, ചുണ്ടുകൾക്ക് ചുറ്റുമുള്ള ചർമ്മം പറിച്ചു നീക്കുന്നത്. ചുണ്ടുകൾ ഇടയക്കിടയ്ക്ക് കടിക്കുന്നത് എന്നിവയെല്ലം ചുണ്ടുകളുടെ ആരോഗ്യ നശിപ്പിക്കുന്നവയാണ്. അതുപോലെ തന്നെ അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും ചുണ്ടുകൾ കറുത്തുപോകുന്നതിന് ഒരു കാരണമാകുന്നു. ചിലർക്ക് ചില മരുന്നുകളുടെ പാർശ്യഫലമായും, ചില രോഗങ്ങൾ മൂലവും ചുണ്ടുകൾ കറുക്കാം. ഇവ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാം.
നാരങ്ങ
ചുണ്ടുകൾക്ക് ചുവപ്പ് നിറം ലഭിക്കാൻ ചെറുനാങ്ങ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി കുറച്ച് ചെറുനാരങ്ങ നീര് എടുക്കുക. ഒരു പഞ്ഞികൊണ്ട് ഇതിൽ മുക്കി ദിവസേന ചുണ്ടുകളിൽ പുരട്ടുക. ഒരു 10 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയേണ്ടതാണ്. ഇത്തരത്തിൽ പതിവായി ചെയ്താൽ ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കുന്നതാണ്. ശ്രദ്ധിക്കുക, നാരങ്ങനീര് അമിതമായി പുരട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, പഞ്ഞികൊണ്ട് ചുണ്ടുകളിൽ ഉരയ്ക്കാനും പാടുള്ളതല്ല. ഇത് ചുണ്ടിൽ നിന്നും തൊലി പോകുന്നതിന് കാരണാകുന്നു.
മാതളനാരങ്ങ
ചർമ്മത്തിന്റെ ആരോഗ്യത്തിനും അതുപോലെ, ചുണ്ടുകളുടെ ആരോഗ്യത്തിനും മാതാളനാരങ്ങ വളരെ നല്ലതാണ്. എന്നും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ചുണ്ടുകളുടെ നിറം വർദ്ധിക്കാൻ സഹായിക്കും. അതുപോലെ, ചർമ്മത്തിന് നല്ല തിളക്കം വർദ്ധിക്കാനും ഇത് സഹായിക്കുന്നതാണ്. മാതളനാരങ്ങയുടെ നീര് ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് നല്ല നിറം നൽകാൻ സഹായിക്കും.
ബീറ്റ്റൂട്ട്
പതിവായി ബീറ്റ്റൂട്ട് ഇട്ട് തിളപ്പിച്ചെടുത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. അതുപോലെ, ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ വളരെ നല്ലതാണ്. ഇതിനായി, ബീറ്റ്റൂട്ട് നല്ലപോലെ കഴുകി, വൃത്തിയാക്കി, ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇത് കുറച്ച് വെള്ളത്തിൽ തിളപ്പിക്കണം. ഈ വെള്ളത്തിൽ കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ഇത് ചർമ്മത്തിന് നല്ലതാണ്.
ഈ വെള്ളം തയ്യാറാക്കി കുടിക്കാൻ മടിയുള്ളവരാണ് നിങ്ങളെങ്കിൽ, ബീറ്റ്റൂട്ടിന്റെ നീര് ചുണ്ടുകളിൽ പതിവായി പുരട്ടിയാലും മതി. ഇതും ചുണ്ടുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നതാണ്. കുറച്ച് വെണ്ണയിൽ ബീറ്റ്റൂട്ട് നീര് മിക്സ് ചെയ്യുക. അതിനുശേഷം, ഒരു ചെറിയ ചെപ്പിലേയ്ക്ക് ഇത് മാറ്റണം. പിന്നീട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. നല്ലൊരു ലിപ് ബാം തയ്യാറായി! ഇത് പതിവായി ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർദ്ധിക്കാൻ സഹായിക്കുന്നതാണ്.
വെണ്ണ
എന്നും കിടക്കുന്നതിന് മുൻപ് ചുണ്ടിൽ കുറച്ച് വെണ്ണ തടവുക. ഇത് ചുണ്ടുകളെ നല്ലപോലെ മോയ്സ്ച്വർ ചെയ്യുന്നു. ചുണ്ടുകൾ വരണ്ട് പോകാതിരിക്കാൻ സഹായിക്കുന്നു. ഇത് ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കും.
സൂര്യപ്രകാശം
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചുണ്ടുകളുടെ ആരോഗ്യം നശിപ്പിക്കും. അതിനാൽ, സൺപ്രൊട്ടക്ഷൻ ഉള്ള ലിപ് ബാം പതിവാക്കുന്നത് ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications