Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ഈ വിദ്യകള്‍ പതിവാക്കിയാല്‍ കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാം
മുഖത്ത് കുരുക്കള്‍ ഇല്ലെങ്കിലും, പലരിലും കണ്ണിന് ചുറ്റിലും കറുപ്പ് നിറം പ്രത്യക്ഷപ്പെടുന്നത് കാണാം. കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് പല കാരണങ്ങള്‍ കൊണ്ടാണ് മുഖത്ത് പ്രത്യക്ഷമാകുന്നത്. ഉറക്കകുറവ് മുതല്‍, തെറ്റായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം വരെ കണ്ണിന് ചുറ്റിലും കറുപ്പ് നിറം വീഴുന്നതിന് കാരണമാകുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ് നിറം അകറ്റാനും സഹായിക്കുന്ന ചില ടിപ്സ് നോക്കാം.

ജീവിതശൈലിയിലെ മാറ്റങ്ങള്‍
കണ്ണിന് ചുറ്റിലും കറുപ്പ് നിറം വീഴുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതശൈലി. ശരിയായ വിധത്തില്‍ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍, അത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കണ്ണുകള്‍ക്ക് ചുറ്റിലും കറുപ്പ് നിറം വീഴുന്നതിലേയ്ക്കും ഇവ നയിക്കുന്നു. അതിനാല്‍, ദിവസേന ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ഉറക്കം പോലെ തന്നെ, ചര്‍മ്മത്തിന് വെള്ളവും അനിവാര്യമാണ്. ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചര്‍മ്മം വരണ്ട് പോകുന്നതും, ചര്‍മ്മത്തില്‍ നിറവ്യത്യാസം വരുന്നതിന് കാരണമാണ്. ഇവകൂടാതെ പതിവായി വ്യായാമം ചെയ്യുന്നത് രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാനും ഇവ വളരെയധികം സഹായിക്കുന്നു.
ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ശരിയായ വിധത്തില്‍ ആഹാരം കഴിക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി വിറ്റമിന്‍ സി, വിറ്റമിന്‍ കെ, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, അമിതമായി സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ കണ്ണിന് ചുറ്റിലും കറുപ്പ് നിറം ഉണ്ടായേക്കാം. അതിനാല്‍, മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക.
ടിപ്സ്
കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാന്‍ വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അതില്‍ തന്നെ, 5 അല്ലെങ്കില്‍ 10 മിനിറ്റ് തണുത്ത വെള്ളത്തില്‍ മുക്കി വെച്ച തുണി കണ്ണിന് ചുറ്റിലും ഇടുക. ഇത് കണ്ണിന് ചുറ്റിലുമുള്ള വീക്കം കുറയ്ക്കാനും, കറുപ്പ് നിറം കുറയ്ക്കാനും സഹായിക്കുന്നതാണ്.
വെള്ളരിക്കയുടെ കഷ്ടണങ്ങള് കണ്ണിന് ചുറ്റിലും 10 അല്ലെങ്കില്‍ 15 മിനിറ്റ് വെയ്ക്കുന്നത് നല്ലതാണ്. അതുപോലെ, ഉപയോഗിച്ച ടീബാഗുകള്‍ ഫ്രിഡ്ജില്‍ വെച്ചതിനുശേഷം കണ്ണിന് ചുറ്റിലും വെയ്ക്കുന്നത് നല്ലതാണ്. ഇതുമല്ലെങ്കില്‍, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും 1 ടീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്ത് മിക്സ് ചെയ്ത് കണ്ണിന് ചുറ്റിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. അതുപോലെ, കണ്ണിന് ചുറ്റിലും രക്തോട്ടം വര്‍ദ്ധിപ്പിക്കാന്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.
മറ്റു മാര്‍ഗ്ഗങ്ങള്‍
ഇന്ന് കണ്ണിന് ചുറ്റിലുമുള്ള കറുപ്പകറ്റാന്‍ സഹായിക്കുന്ന ഐ ക്രീമുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ സെറം ഉപയോഗിക്കുന്നതും നല്ലതാണ്. ഇതുമല്ലെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications