Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
താരന് അകറ്റാന്‍ ഒരു കറ്റാര്‍വാഴ പ്രയോഗം; രണ്ടാഴ്ച ഉപയോഗിച്ചാല്‍ ഫലം ഞെട്ടിക്കും
ഇന്ന് നിരവധി പേര് അനുഭവിക്കുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് താരന്. അമിതമായിട്ടുള്ള എണ്ണമയം, യീസ്റ്റ് ഇന്ഫക്ഷന്, ചില ചര്‍മ്മ രോഗങ്ങള്‍, ജീവിത രീതിയിലെ പ്രശ്നങ്ങള്‍, ഡയറ്റ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവമൂലം തലയില്‍ താരന് വരാനുള്ള സാധ്യത കൂടുതലാണ്. തലയില്‍ താരന് വന്നാല്‍ ചൊറിച്ചില്‍, പുരികം കൊഴിയുക, മുഖത്ത് ചൊറിച്ചില്‍ എന്നിങ്ങനെ നിരവധി സൗന്ദര്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും കറ്റാര്‍വാഴ നല്ലതാണ്. കറ്റാര്‍വാഴ ഏത് വിധത്തില്‍ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ചേരുവകള്‍
3 ടീസ്പൂണ്‍- കറ്റാര്‍വാഴ ജെല്‍
1 ടീസ്പൂണ്‍- നാരങ്ങനീര്
1 ടീസ്പൂണ്‍- മുട്ടയുടെ വെള്ള
1 ടീസ്പൂണ്‍- വെളിച്ചെണ്ണ
തയ്യാറാക്കേണ്ട വിധം
മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം തലയില്‍ ഈ കൂട്ട് നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിക്കുക. ഒരു തുണി ചൂടുവെള്ളത്തല് മുക്കി പിഴിഞ്ഞ് തലയില്‍ ഇത് കെട്ടി വെയ്ക്കണം. 30 മിനിറ്റിന് ശേഷം ഷാംപൂ വാഷ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം, അടുപ്പിച്ച് രണ്ടാഴ്ച ഉപയോഗിച്ചാല്‍ തലയില്‍ നിന്നും താരന് ഇല്ലാതാകുന്നതാണ്.
ഗുണങ്ങള്‍
കറ്റാര്‍വാഴയില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, തലയില്‍ നിന്നും യീസ്റ്റ് ഇന്ഫക്ഷന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ശിരോചര്‍മ്മം മോയ്സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കാനും കറ്റാര്‍വാഴ നല്ലതാണ്.
കറ്റാര്‍വാഴ മാത്രമല്ല, ഇതില്‍ ചേര്‍ത്തിരിക്കുന്ന മുട്ട മുടിയെ കണ്ടീഷന്‍ ചെയ്തെടുക്കുന്നു. ശിരോചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശിരോചര്‍മ്മത്തില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, മുടിയിലേയ്ക്കുള്ള രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഇതില്‍ ചേര്‍ത്തിരിക്കുന്ന നാരങ്ങനീരും തലയില്‍ നിന്നും യീസ്റ്റ് ഇന്ഫക്ഷന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
പൂര്ണ്ണഫലത്തിനായി
ഈ ഹെയര്‍മാസ്ക് ഉപയോഗിച്ചതിന് ശേഷവും പൂര്‍ണ്ണഫലം ലഭിക്കുന്നതിനായി ശ്രദ്ധിക്കേണട് ചില കാര്യങ്ങളുണ്ട്. നല്ല ആരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ഷ്രദ്ധിക്കുക. പ്രോബയോട്ടിക് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് യീസ്റ്റ് ഇന്ഫക്ഷന് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തലയില്‍ നിന്നും താരന് കുറയ്ക്കാന്‍ ഇവ സഹായിക്കുന്നതാണ്. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം തലയില്‍ താരന് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍, നാരുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക.
ഈര്‍പ്പത്തോടുകൂടി മുടി കെട്ടി വെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മുടി കെട്ടിവെയ്ക്കുന്നത് യീസ്റ്റ് ഇന്ഫക്ഷന് കാരണമാകുന്നു. ഇത് തലയില്‍ താരന് വരുന്നതിനും കാരണമാണ്. അമിതമായി കെമിക്കലുകള്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ചര്‍മ്മം വരണ്ട് പോകാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ മൂലമാണ് താരന് വരുന്നതെങ്കില്‍, ഡോക്ടറുടെ അഭിപ്രായം തേടാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
