Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
താരന് അകറ്റാന്‍ 3 ഹെയര്‍ മാസ്കുകള്‍
തലയില്‍ താരന് വരുന്നത് മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാന്‍ സാധ്യത വളരെയധികമാണ്. താരന് കളയാന്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഷാംപൂകള്‍ അത്രഫലം നിങ്ങള്‍ക്ക് നല്കണമെന്നില്ല. പല ചര്‍മ്മരോഗ വിദഗ്ദ്ധരുടെയും അഭിപ്രായത്തില്‍ ഇത്തരം ഷാംപൂ ഉപയോഗം താരന് അകറ്റാന്‍ ഫലപ്രദമല്ലെന്നാണ്. കൂടാതെ, താരന് കളയുന്ന ഷാംപൂവിലെല്ലാം അമിതമായി കെമിക്കലുകളും അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നു.

കെമിക്കലുകളും മായവും ചേര്‍ക്കാത്ത ഹെയര്‍ മാസ്ക്കുകള്‍ ഉപയോഗിച്ചാല്‍ തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഈ ഹെയര്‍ മസ്കുകള്‍ തലയിലെ താരന് കളയാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നതാണ്. ഈ ഹെയര്‍ മാസ്കുകള്‍ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ടീ ട്രീ ഓയില്‍ ഹെയര്‍ മാസ്ക്
2 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
5 തുള്ളി- ടീ ട്രീ ഓയില്‍
1 ടേബിള്‍സ്പൂണ്‍- ഒലീവ് ഓയില്‍
1 ടേബിള്‍സ്പൂണ്‍- തേന്‍ എന്നിവ എടുക്കുക.
ഈ നാല് ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം താരന് ഉള്ള ഭാഗത്ത് ഇവ പുരട്ടുക. ഏകദേശം 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിച്ച് മുടി കഴുകി എടുക്കാവുന്നതാണ്.
ഗുണങ്ങള്‍
ടീ ട്രീ ഓയിലില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, തലയിലെ താരന് കുറയ്ക്കാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നതാണ്. ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. വരണ്ട ചര്‍മ്മം ഇല്ലാതാക്കാനും, താരന് കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കുന്നതാണ്. ഇതേ ഗുണങ്ങള്‍ തന്നെയാണ് തേനിനും, ഒലീവ് ഓയിലിനും ഉള്ളത്.
ആര്യവേപ്പ് ഹെയര്‍ മാസ്ക്ക്
2 ടേബിള്‍സ്പൂണ്‍- വേപ്പെണ്ണ
1 ടേബിള്‍സ്പൂണ്‍- നാരങ്ങ നീര്
1 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
1 ടീസ്പൂണ്‍- തേന്‍ എന്നിവ എടുക്കുക.
ഈ ചേരുവകളെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം തലയില്‍, ശിരോചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് കഴിയുമ്പോള്‍ ഷാംപൂ വാഷ് ചെയ്യാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കും.
ഗുണങ്ങള്‍
വേപ്പെണ്ണയില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. നാരങ്ങ, തേന്‍, വെളിച്ചെണ്ണ എന്നിവയും ശിരോചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശിരോചര്‍മ്മം മോയ്സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുകയും ചെയ്യുന്നു.
കറ്റാര്‍വാഴ ഹെയര്‍ മാസ്ക്
2 ടേബിള്‍സ്പൂണ്‍- കറ്റാര്‍വാഴ ജെല്‍
5 തുള്ളി- ആപ്പിള്‍ സൈഡര്‍ വിനഗര്‍
1 ടേബിള്‍സ്പൂണ്‍- വെളിച്ചെണ്ണ
ഈ മൂന്ന് ചേരുവകള്‍ നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ശിരോചര്‍മ്മത്തില്‍ തേച്ചു പിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുന്നത് താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
ഗുണങ്ങള്‍
ചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ കററ്റാര്വാഴ നല്ലതാണ്. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ സഹായിക്കും. ആപ്പിള്‍ സൈഡര്‍ വിനഗറില്‍ ആന്റിഫംഗല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, താരന് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. വെളിച്ചെണ്ണ ശിരോചര്‍മ്മത്തെ മോയ്സ്ച്വറൈസ് ചെയ്യാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
