Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
താരനാണോ പ്രശ്നം? ശിരോ ചര്‍മ്മത്തിന്റെ ഘടന ഇപ്രാകരമാണോ? അറിഞ്ഞ് ചികിത്സിക്കാം
തലയില്‍ താരന് ഉണ്ടെങ്കില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒരു വ്യക്തി അനുഭവിക്കാം. പ്രത്യേകിച്ച്, അമിതമായിട്ടുള്ള മുടി കൊഴിച്ചില്‍, ചൊറിച്ചില്‍, പുരികം കൊഴിയുന്നത്. മുഖത്ത് താരന് പ്രത്യക്ഷപ്പെടുന്നത, നെറ്റിയില്‍ കുരു, എന്നിങ്ങനെ പ്രശ്നങ്ങളും ഒട്ടനവധിയാണ്. പുരുഷന്മാരിലാണെങ്കില് താടിയിലും മീശയിലും താരന് പ്രത്യക്ഷപ്പെടാം. ഈ പ്രശ്നങ്ങള്‍ അമിതമായാല്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതാണ്. താരന് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, ശിരോചര്‍മ്മം എണ്ണമയം ഉള്ളതാണോ, വരണ്ടതാണോ എന്നെല്ലാം പരിശോധിച്ചു വേണം താരന് കളയാനുള്ള ചികിത്സയും. ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

എണ്ണമയമുള്ള ശിരോചര്‍മ്മം
ചിലരുടെ തലയില്‍ വളരെയധികം എണ്ണമയം കാണാന്‍ സാധിക്കും. ഒന്ന് വിയര്‍ത്താല്‍, അല്ലെങ്കില്‍, വെളുതേ തല കഴുകിയാല്‍ പോലും മുടിയില്‍ ആകെ എണ്ണമയം നിറഞ്ഞിരിക്കുന്നത്. കാണാം. ഇത്തരത്തില്‍ അമിതമായി എണ്ണമയം ഉള്ള തലയാണെങ്കില്‍ യീസ്റ്റ് ഇന്ഫക്ഷന് വരാനുള്ള സാധ്്യതയും കൂടുതലായിരിക്കും. വിയര്‍പ്പും തലയിലെ എണ്ണമയവും, ചെളിയും ചേര്‍ന്ന് തലയില്‍ ഫംഗല്‍ ഇന്ഫക്ഷന് കാരണമാകുന്നു. ഇതും താരന് ഒരു പ്രധാന കാരണമാണ്. ഇത്തരത്തില്‍ അമിതമായി എണ്ണമയം ഉള്ള തലയാണെങ്കില്‍, താരന് കളയാന്‍ തല ക്ലലീന് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലയില്‍ എല്ലായ്പ്പോഴും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, തല ക്ലീന്‍ ചെയ്യാന്‍ എടുക്കുന്ന ഹെയര്‍ കെയര്‍ ഉല്പന്നങ്ങളില് സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കുക. ഇത് തലയില്‍ നിന്നും അമിതമായിട്ടുള്ള സെബം നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്.
വരണ്ട ശിരോചര്‍മ്മം
ചര്‍മ്മത്തില്‍ മോയ്സ്ച്വര്‍ കണ്ടന്റ് ഇല്ലാത്ത അവസ്ഥയിലാണ് ചര്‍മ്മം വറണ്ട് പോകുന്നത്. വരണ്ട ചര്‍മ്മവും തലയില്‍ താരന് വരുനന്തിന് കാരണമാണ്. അതിനാല്‍, വരണ്ട ശിരോചര്‍മ്മമാണ് നിങ്ങളുടെതെങ്കില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ മോയ്സ്ച്വര്‍ കണ്ടന്റ് വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, നിരന്തരം കെമിക്കലുകള്‍ അടങ്ങിയ ഷാംപൂ അതുപോലെ ഹെയര്‍ കെയര്‍ പ്രോഡക്ട്സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ലാക്ടിക് അല്ലെങ്കില്‍ ഗ്ലൈകോളിക് ആസിഡ് അടങ്ങിയ ഉല്പന്നങ്ങള് തലയില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് തലയില്‍ നിന്നും താരന് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ചര്‍മ്മത്തിന്റെ വരള്‍ച്ച കുറയ്ക്കാനും സഹായിക്കുന്നതാണ്.
മറ്റു ചര്‍മ്മങ്ങള്‍
നിങ്ങളുടേത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ചരര്മ്മമാണോ? ഏത് ഉല്പന്നം ഉപയോഗിച്ചാലും ചൊറിച്ചില്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ സള്‍ഫേറ്റ് ഫ്രീ ആയിട്ടുള്ള ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, സാധാരണ, നോര്‍മല്‍ ശിരോചര്‍മ്മമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ ഏത് തരത്തിലുള്ള ഹെയര്‍ കെയര്‍ പ്രോഡക്ടസും ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശിരോചര്‍മ്മം അരോഗ്യകരമായി നിലനില്ക്കണമെങ്കില് ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ.് അതുപോലെ, തലയില്‍ വിയര്‍പ്പും ചെളിയും അമിതമായി അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. മുടി എല്ലായ്പ്പോഴും ആരോഗ്യത്തോടെ പരിപാലിക്കുക. നല്ലതുപോലെ വെള്ളം കുടിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, മുടിയും ശിരോചര്‍മ്മവും ആരോഗ്യത്തോടെ നിലനില്‍ക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications