Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മുടി വളരാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കാറുണ്ടോ?
മുടിയുടെ ആരോഗ്യത്തിനായി പണ്ടുകാലം മുതല്‍ ഉപയോഗിക്കുന്ന ഇലയാണ് കറിവേപ്പില. മുടിയ്ക്ക് കറുപ്പ് നിറം നല്‍കുന്നതിനും, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നതിനും, മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിനും കറിവേപ്പില സഹായിക്കുന്നുണ്ട്. ഉള്ളോടുകൂടിയ മുടി ഏതു പ്രായത്തിലും നിലനിര്‍ത്താന്‍ കറിവേപ്പില സഹായിക്കുന്നു. എന്നാല്‍, കറിവേപ്പില മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കുന്നതിനും ചില രീതികളുണ്ട്. ശരിയായ വിധത്തില്‍ കറിവേപ്പില ഉപയോഗിച്ചില്ലെങ്കില്‍ കൃത്യമായ ഫലവും ലഭിക്കാതിരിക്കാം. അതിനാല്‍, കറിവേപ്പില ഉപയോഗിക്കേണ്ട ശരിയായ വിധം ഏതെല്ലാമെന്ന് നോക്കാം.

കറിവേപ്പിലയും വെളിച്ചെണ്ണയും
കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് നല്ലൊരു ഒന്നാന്തരം ഓയില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാന്‍ ആവശ്യമായി വരുന്നത് നാലേ നാല് ചേരുവകള്‍ മാത്രമാണ്. അവ ഏതെല്ലാമെന്ന് നോക്കാം.
ഒരു പിടി- കറിവേപ്പില
അര ലിറ്റര്‍- വെളിച്ചെണ്ണ
മൂന്ന് എണ്ണം- കര്‍പ്പൂരം
1 ടീസ്പൂണ്‍- ഉലുവ
തയ്യാറാക്കി ഉപയോഗിക്കാം
ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കാന്‍ ആദ്യം ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചേര്‍ക്കുക. എണ്ണ ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ക്കേണ്ടതാണ്. ഒപ്പം ഉലുവയും കര്‍പ്പൂരവും ചേര്‍ക്കുക. ചെറുതീയില്‍ വെച്ച് ചൂടാക്കി എടുക്കുക. കറിവേപ്പിലയുടെ നിറം മാറി, നല്ലരീതിയില്‍ മൊരിഞ്ഞ് വരുമ്പോള്‍ എണ്ണ അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്. എണ്ണ ചൂടാറിയതിനുശേഷം ഒരു തുണി ഉപയോഗിച്ച് അരിച്ച്, ഈര്‍പ്പമില്ലാത്ത കുപ്പിയിലേയ്ക്ക് പകര്‍ത്തുക.
എന്നും കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ഈ എണ്ണ തലയില്‍ പുരട്ടി ചെറിയ രീതിയില്‍ മസാജ് ചെയ്യുക. അതിനുശേഷം മുടി ഷാംപൂ വാഷം ചെയ്യാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഈ എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
കറിവേപ്പില ചെമ്പരത്തി താളി
കറിവേപ്പിലയും ചെമ്പരത്തിയും ചേര്‍ത്ത് തയ്യാറാക്കുന്ന താളിയും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടി വേരില്‍ നിന്നും ബലമുള്ളതായിരിക്കാനും, മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും മുടിയ്ക്കുവേണ്ട പോഷകങ്ങള്‍ നല്‍കാനും കറിവേപ്ലിയും ചെമ്പരത്തിയും സഹായിക്കുന്നു. ഈ താളി തയ്യാറാക്കാന്‍ എന്തെല്ലാം ചേരുവകള്‍ ആവശ്യമാണെന്ന് നോക്കാം.
ഒരു പിടി- കറിവേപ്പില
ഒരു പിടി- ചെമ്പരത്തി
രണ്ടും കല്ലില്‍ നല്ലതുപോലെ അരച്ചെടുക്കുക. കല്ല് ഇല്ലാത്തവര്‍ക്ക് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്. അതിനുശേഷം അരിച്ച് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ചെറുതായി മസാജ് ചെയ്യുന്നതും നല്ലതാണ്. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ട് ദിവസം ഈ താളി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കറിവേപ്പില പലരീതിയില്‍ ഉഫയോഗിച്ചാല് മാത്രം മുടി വളരണമെന്നില്ല, കൃത്യമായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, ശരിയായ വിധത്തില്‍ ആഹാരം കഴിക്കാത്തത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, അമിതമായി കെമിക്കലുകള്‍ അടങ്ങിയ ഹെയര്‍ കെയര്‍ പ്രോഡക്ട്സ് ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. അതിനാല്‍, ശരിയായ വിധത്തില്‍ ഹെയര്‍ കെയര്‍ പ്രോഡക്ട്സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
